*ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,*

പ്രധാന അറിയിപ്പുകള്‍

ജില്ലാ വികസന സമിതി യോഗം ഒക്‌ടോബര്‍ അഞ്ചിന് സെപ്തംബര്‍ മാസത്തെ ജില്ലാ വികസന സമിതി യോഗം ഒക്‌ടോബര്‍ അഞ്ചിന് രാവിലെ 11ന് കൊല്ലം കോര്‍പ്പറേഷന്‍ മീറ്റിംഗ് ഹാളില്‍ നടക്കും. 28ന്  നടത്താനിരുന്ന യോഗമാണ് അഞ്ചിലേക്ക് മാറ്റിവച്ചത്.

വിദ്യാഭ്യാസ പ്രോത്സാഹന സമ്മാനം; അപേക്ഷിക്കാം സംസ്ഥാന പരിവര്‍ത്തിത ക്രൈസ്തവ ശുപാര്‍ശിക വിഭാഗ വികസന കോര്‍പ്പറേഷന്‍ 2018-19 അധ്യയന വര്‍ഷത്തെ പരീക്ഷകളില്‍ മികച്ച വിജയം നേടിയ പരിവര്‍ത്തിക ക്രൈസ്തവ ശുപാര്‍ശിക വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് (ഒ ബി സി വിഭാഗങ്ങളിലെ മറ്റ് സമുദായങ്ങള്‍ അര്‍ഹരല്ല) മെറിറ്റ് സ്‌കോളര്‍ഷിപ്പിന് ഒക്‌ടോബര്‍ 15 വരെ അപേക്ഷിക്കാം.
എസ് എസ് എല്‍ സി, ടി എച്ച് എസ് എസ് എല്‍ സി, പ്ലസ് ടൂ/ഡിഗ്രി/പി ജി/പ്രൊഫഷണല്‍ പരീക്ഷകളില്‍ ഉന്നത വിജയം നേടുന്നവരെയാണ് സ്‌കോളര്‍ഷിപ്പിന് പരിഗണിക്കുന്നത്. ഏതെങ്കിലും വിഷയത്തില്‍ സി ഗ്രേഡില്‍ കുറവുള്ളവരെ പരിഗണിക്കില്ല. www.ksdc.kerala.gov.in  വെബ്‌
സൈറ്റില്‍ ജാതി സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ലിസ്റ്റ് എന്നിവ അപ്‌ലോഡ് ചെയ്ത് ഒക്‌ടോബര്‍ 15ന് രാത്രി 12 വരെ അപേക്ഷ സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ 0481-2564304, 9400309740 എന്നീ നമ്പരുകളില്‍ ലഭിക്കും.

ഭക്ഷേ്യാപദേശക വിജിലന്‍സ് സമിതി യോഗം ജില്ലയിലെ ഭക്ഷേ്യാപദേശന വിജിലന്‍സ് സമിതി യോഗം ഒക്‌ടോബര്‍ 15ന് വൈകിട്ട് നാലിന് കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

പാചക വാതക അദാലത്ത് 17ന് ജില്ലയിലെ ഗാര്‍ഹിക പാചക വാതക ഉപഭോക്താക്കളുടെ പരാതി പരിഹരിക്കുന്നതിന് ഒക്‌ടോബര്‍ 17ന് വൈകിട്ട് നാലിന് ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ പാചക വാതക അദാലത്ത് സംഘടിപ്പിക്കും. ഓയില്‍ കമ്പിനി പ്രതിനിധികള്‍, വിതരണ ഏജന്‍സി പ്രതിനിധികള്‍ പൊതുവിതരണ വകുപ്പ് ഉദേ്യാഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. അദാലത്തില്‍ പരിഗണിക്കുന്നതിന് പരാതികള്‍ ഒക്‌ടോബര്‍ 15 നകം അതത് താലൂക്ക് സപ്ലൈ ഓഫീസര്‍മാര്‍ക്ക് സമര്‍പ്പിക്കണം.

ശില്പശാല നാളെ (സെപ്റ്റംബര്‍ 28) ജില്ലയിലെ ഫോറസ്ട്രി ക്ലബ്ബുകളുടെ കോ-ഓര്‍ഡിനേറ്റര്‍മാര്‍ക്കുള്ള ശില്പശാല നാളെ (സെപ്റ്റംബര്‍ 28) രാവിലെ 10ന് ആശ്രാമം ഗസ്റ്റ് ഹൗസില്‍ നടക്കും. സോഷ്യല്‍ ഫോറസ്ട്രി സതേണ്‍ റീജിയണ്‍ കണ്‍സര്‍വേറ്റര്‍ ഐ സിദ്ധിഖ് ഉദ്ഘാടനം ചെയ്യും. വിദ്യഭ്യാസ വകുപ്പ് ജില്ലാ ഉപഡയറക്ടര്‍ ഷീല, സോഷ്യല്‍ ഫോറസ്ട്രി അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ എസ് ഹീരാലാല്‍, അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ കെ എസ് ജ്യോതി എന്നിവര്‍ ക്ലാസുകള്‍ നയിക്കും.

വിദഗ്ധ സമിതി യോഗം ഇന്ന് (സെപ്റ്റംബര്‍ 27) തദ്ദേശഭരണ സ്ഥാപനങ്ങളുടെ 2019-20 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള പുതിയ പ്രോജക്ടുകള്‍ പരിശോധിച്ച് അനുമതി നല്‍കുന്നതിനുള്ള വിദഗ്ധ സമിതി യോഗം ഇന്ന് (സെപ്റ്റംബര്‍ 27) രാവിലെ 10.30ന് കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

ജില്ലാ ആസൂത്രണ സമിതി യോഗം ജില്ലാ ആസൂത്രണ സമിതി യോഗം ഒക്‌ടോബര്‍ മൂന്നിന് ഉച്ചകഴിഞ്ഞ് രണ്ടിന് ജില്ലാ പഞ്ചായത്ത് യോഗ ഹാളില്‍ ചേരും.

വാക്ക് ഇന്‍ ഇന്റര്‍വ്യൂ നാലിന് പട്ടിക വര്‍ഗ വികസന വകുപ്പിന്റെ അരിപ്പയിലെ ആണ്‍കുട്ടികള്‍ക്കായുള്ള കുളത്തൂപ്പുഴ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ദിവസ വേതന വ്യവസ്ഥയില്‍ കുക്ക്, ആയ, എഫ് ടി എസ് തസ്തികകളില്‍ നിയമനം നടത്തുന്നതിനുള്ള വാക്ക് ഇന്‍ ഇന്റര്‍വ്യൂ ഒക്‌ടോബര്‍ നാലിന് രാവിലെ 11ന് നടക്കും. പട്ടികവര്‍ഗ വിഭാഗം   ഉദേ്യാഗാര്‍ഥികള്‍ക്ക് പങ്കെടുക്കാം. ജാതി, വിദ്യാഭ്യാസം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍  സഹിതം രാവിലെ 10ന് കുളത്തൂപ്പുഴ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ ഓഫീസില്‍ എത്തണം. യോഗ്യത ഏഴാം ക്ലാസ്. കുക്കുമാര്‍ക്ക് ഫുഡ് ക്രാഫ്റ്റ് യോഗ്യത അഭിലഷണീയം.

സൗജന്യ പരീക്ഷാ പരിശീലനം; അപേക്ഷിക്കാം ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴില്‍ കണ്ണനല്ലൂരിലെ ന്യൂനപക്ഷ യുവജനതയ്ക്കായുള്ള പരിശീലന കേന്ദ്രത്തില്‍ ന്യൂനപക്ഷ ഉദേ്യാഗാര്‍ഥികള്‍ക്കായുള്ള സൗജന്യ പി എസ് സി/യു പി എസ് സി/എസ് എസ് സി പരീക്ഷാ പരിശീലനത്തിനുള്ള ആദ്യ ബാച്ച് ഒക്‌ടോബര്‍ ആദ്യവാരം ആരംഭിക്കും. വിശദ വിവരങ്ങള്‍ 9447586880 നമ്പരില്‍ ലഭിക്കും.

സ്‌കോള്‍ കേരള; ഡി സി എ പ്രവേശനം സ്‌കോള്‍ കേരള മുഖാന്തിരം തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍/എയ്ഡഡ് ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളുകളില്‍ സംഘടിപ്പിക്കുന്ന ഡി സി എ കോഴ്‌സ് പ്രവേശനത്തിന് പിഴയില്ലാതെ സെപ്റ്റംബര്‍ 30 വരെയും 60 രൂപ പിഴയോടെ ഒക്‌ടോബര്‍ നാലുവരെയും www.scolekerala.org  വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാം.

ഗാന്ധിജയന്തി ദിനാഘോഷം;
വിദ്യാര്‍ഥികള്‍ക്ക് കണ്‍സെഷന്‍ അനുവദിക്കണം

ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് (ഒക്‌ടോബര്‍ 2) ശാന്തിയാത്രയിലും തുടര്‍ന്നുള്ള പരിപാടികളിലും പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ജില്ലയിലെ പ്രൈവറ്റ് ബസുകളില്‍ കാര്‍ഡ് ആവശ്യപ്പെടാതെ വിദ്യാഭ്യാസ നിരക്കിലുള്ള കണ്‍സെഷന്‍ നല്‍കണമെന്ന് ആര്‍ ടി ഒ അറിയിച്ചു.

സംഘാടക സമിതി യോഗം സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ കൊല്ലത്ത് സംഘടിപ്പിക്കുന്ന സംസ്ഥാന സര്‍ഗ്ഗോത്സവത്തിന്റെ സംഘാടക സമിതി യോഗം ഒക്‌ടോബര്‍ ഒന്നിന് വൈകിട്ട് 4.30ന് കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്റിന് സമീപമുള്ള എന്‍ ജി ഒ യൂണിയന്‍ ഹാളില്‍ നടക്കും.


വന്യജീവി വാരാഘോഷം;
വിദ്യാര്‍ഥികള്‍ക്കുള്ള മത്സരങ്ങള്‍ ഒക്‌ടോബര്‍ രണ്ടിനും മൂന്നിനും

വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് വന്യജീവി സംരക്ഷണ സന്ദേശം പ്രചരിപ്പിക്കുന്നതിനും അവബോധം വളര്‍ത്തുന്നതിനും സ്‌കൂള്‍-കോളേജ് വിദ്യാര്‍ഥികള്‍ക്കായി വിവിധ ജില്ലാതല മത്സരങ്ങള്‍ ഒക്‌ടോബര്‍ രണ്ട്, മൂന്ന് തീയതികളില്‍ കൊല്ലം ശ്രീനാരായണ കോളേജില്‍ നടക്കും.
രണ്ടിന് രാവിലെ 9.30 മുതല്‍ എല്‍ പി, യു പി, എച്ച് എസ്, കോളേജ് വിദ്യാര്‍ഥികള്‍ക്കുള്ള പെന്‍സില്‍ ഡ്രോയിംഗും 11.45 മുതല്‍ എച്ച് എസ്, കോളേജ് വിദ്യാര്‍ഥികള്‍ക്കുള്ള ഉപന്യാസ മത്സരവും ഉച്ചകഴിഞ്ഞ് 2.15 മുതല്‍ എല്‍ പി, യു പി, എച്ച് എസ്, കോളേജ് വിദ്യാര്‍ഥികള്‍ക്കുള്ള വാട്ടര്‍ കളര്‍ പെയിന്റിംഗ് മത്സരവും നടക്കും.
മൂന്നിന് രാവിലെ 10 മുതല്‍ എച്ച് എസ്, കോളേജ് വിദ്യാര്‍ഥികള്‍ക്കുള്ള ക്വിസ് മത്സരവും ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ എച്ച് എസ്, കോളേജ് വിദ്യാര്‍ഥികള്‍ക്കുള്ള പ്രസംഗ മത്സരവും നടക്കും.
സര്‍ക്കാര്‍/എയ്ഡഡ്/അംഗീകൃത അണ്‍ എയ്ഡഡ് സ്വാശ്രയ സ്‌കൂളുകളിലേയും കോളേജുകളിലേയും പ്രൊഫഷണല്‍ കോളേജുകളിലേയും പോളിടെക്‌നിക്കുകളിലേയും വിദ്യാര്‍ഥികള്‍ പങ്കെടുക്കാം. ഹയര്‍ സെക്കണ്ടറിതലം മുതല്‍ മുകളിലോട്ടുള്ളവര്‍ക്ക് കോളേജ് വിഭാഗത്തില്‍ മത്സരിക്കാം. ഓരോ മത്സര ഇനങ്ങളിലും ഓരോ       വിദ്യാഭ്യാസ സ്ഥാപനത്തേയും പ്രതിനിധീകരിച്ച് രണ്ട് വിദ്യാര്‍ഥികള്‍ക്ക് പങ്കെടുക്കാം.
ക്വിസ് മത്സരത്തില്‍ ഒരു വിദ്യാഭ്യാസ സ്ഥാപനത്തെ പ്രതിനിധീകരിച്ച് രണ്ടുപേര്‍ അടങ്ങിയ ഒരു ടീമിനോ ഒരു വിദ്യാര്‍ഥി മാത്രമായോ പങ്കെടുക്കാം. വിശദ വിവരങ്ങള്‍ 0474-2748976 നമ്പരിലും www.forest.kerala.gov.in വെബ്‌സൈറ്റിലും ലഭിക്കും.

സ്റ്റാറ്റിസ്റ്റിക്‌സ് ആന്റ് ഡെമോഗ്രാഫി ലക്ചറര്‍;
അഭിമുഖം നാളെ (സെപ്റ്റംബര്‍ 28)

കൊല്ലം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ലക്ചറര്‍ ഇന്‍ സ്റ്റാറ്റിസ്റ്റിക്‌സ് ആന്റ് ഡെമോഗ്രാഫി തസ്തികയില്‍ ദിവസവേതാനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനുള്ള അഭിമുഖം നാളെ (സെപ്റ്റംബര്‍ 28) നടക്കും.
യോഗ്യത - സ്റ്റാറ്റിസ്റ്റിക്‌സിലുള്ള രണ്ടാം ക്ലാസ് മാസ്റ്റര്‍ ബിരുദം അഥവാ ഡെമോഗ്രാഫിയിലെ രണ്ടാം ക്ലാസ് മാസ്റ്റ് ബിരുദം അഥവാ സ്റ്റാറ്റിസ്റ്റിക്‌സ് സ്‌പെഷ്യല്‍ പേപ്പറായുള്ള ഗണിതശാസ്ത്ര രണ്ടാം ക്ലാസ് മാസ്റ്റര്‍ ബിരുദവും മുംബൈ ഐ ഐ പി എസ്/ഐ എസ് ഐ കല്‍ക്കട്ട അഥവാ ഇന്ത്യയ്ക്കകത്തോ പുറത്തോ ഉള്ള അംഗീകൃത ഇന്‍സ്റ്റിറ്റ്യൂട്ടുകളിലോ നിന്നുള്ള ഡെമോഗ്രാഫിയിലെ ഡിപ്ലോമ/സര്‍ട്ടിഫിക്കറ്റ്. അംഗീകൃത ബിരുദ/ബിരുദാനന്തര സ്ഥാപനത്തിലെ അധ്യാപന പരിചയം അഭിലഷണീയം. പ്രായപരിധി 40 വയസ്.
വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സര്‍ക്കാര്‍ അംഗീകൃത തിരിച്ചറിയല്‍ കാര്‍ഡും പകര്‍പ്പും പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം രാവിലെ 10ന് അഭിമുഖത്തിനായി ഓഫീസില്‍ എത്തണം.

ക്വട്ടേഷന്‍ ക്ഷണിച്ചു പട്ടികവര്‍ഗ വികസന വകുപ്പിന്റെ അരിപ്പയിലെ കുളത്തൂപ്പുഴ എം ആര്‍ എസിലേക്ക് 50 ഇഞ്ച് എല്‍ ഇ ഡി ടി.വി വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ഒക്‌ടോബര്‍ 14ന് ഉച്ചയ്ക്ക് 12 വരെ സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ 0475-2312020 നമ്പരില്‍ ലഭിക്കും.
പട്ടികവര്‍ഗ വികസന വകുപ്പിന്റെ അരിപ്പയിലെ കുളത്തൂപ്പുഴ എം ആര്‍ എസിലെ ഹോസ്റ്റലില്‍ ഇ എല്‍ സി, ബ്രേക്കര്‍, വയറിംഗ് എന്നിവ മാറ്റി പുതിയവ സ്ഥാപിച്ച് റിപ്പയര്‍ ചെയ്യുന്നതിനും മെസ് കെട്ടിടത്തിലെ വൈദ്യുതി തകരാറുകള്‍ പരിശോധിച്ച് ലൈറ്റുകളും ഫാനുകളും പ്രവര്‍ത്തന സജ്ജമാക്കുന്നതിനും ലൈസന്‍സുള്ളവരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ഒക്‌ടോബര്‍ മൂന്നിന് ഉച്ചയ്ക്ക് 12 വരെ സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ 0475-2312020, 944920562 എന്നീ നമ്പരുകളില്‍ ലഭിക്കും.

വാഹന ലേലം കൊല്ലം എക്‌സൈസ് ഡിവിഷനിലെ വിവിധ അബ്കാരി കേസുകള്‍ ഉള്‍പ്പെട്ട് സര്‍ക്കാരിലേക്ക് കണ്ടുകെട്ടിയ വാഹനങ്ങള്‍ ഒക്‌ടോബര്‍ 15ന് കൊല്ലം എക്‌സൈസ് ഡിവിഷന്‍ ഓഫീസില്‍ ലേലം ചെയ്യും. വിശദ വിവരങ്ങള്‍ ഓഫീസിലും 0474-2745648 നമ്പരിലും ലഭിക്കും.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.