ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

പി ആര്‍ ഡി പ്രിസം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു സബ് എഡിറ്റര്‍, ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ്, കണ്ടന്റ് എഡിറ്റര്‍ ഒഴിവുകള്‍

ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ സംയോജിത വികസന വാര്‍ത്ത ശൃംഖല പദ്ധതിക്കായി സബ് എഡിറ്റര്‍, ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ്, കണ്ടന്റ് എഡിറ്റര്‍ എന്നിവരുടെ പാനല്‍ രൂപീകരിക്കുന്നു. ഇതിനായുള്ള വാക്ക്-ഇന്‍-ഇന്റര്‍വ്യൂ സെപ്തംബര്‍ ആറിന് രാവിലെ 10.30ന് കലക്‌ട്രേറ്റിലെ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ നടക്കും. ഉദ്യോഗാര്‍ഥികള്‍ക്ക് രാവിലെ എട്ടു മുതല്‍ 9.30 വരെ രജിസ്റ്റര്‍ ചെയ്യാം.
സബ് എഡിറ്റര്‍ നിയമനത്തിന് ഏതെങ്കിലും വിഷയത്തില്‍ ബിരുദവും ജേര്‍ണലിസത്തില്‍ പി ജി ഡിപ്ലോമയും അല്ലെങ്കില്‍ ജേര്‍ണലിസം/മാസ് കമ്യൂണിക്കേഷനില്‍ ബിരുദം ആണ് യോഗ്യത. മാധ്യമസ്ഥാപനങ്ങളില്‍ മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയം ഉണ്ടാവണം. ജില്ലയില്‍ ഒരു സബ് എഡിറ്റര്‍ ഒഴിവാണുള്ളത്.
ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് നിയമനത്തിന് ഏതെങ്കിലും വിഷയത്തില്‍ ബിരുദവും ജേര്‍ണലിസം ഡിപ്ലോമയും അല്ലെങ്കില്‍ ജേര്‍ണലിസം/മാസ് കമ്യൂണിക്കേഷനില്‍ ബിരുദം ഉണ്ടായിരിക്കണം.
കണ്ടന്റ് എഡിറ്റര്‍ക്ക് ഏതെങ്കിലും വിഷയത്തില്‍ ബിരുദവും ജേര്‍ണലിസം ഡിപ്ലോമയും അല്ലെങ്കില്‍ ജേര്‍ണലിസം/മാസ് കമ്യൂണിക്കേഷനില്‍ ബിരുദം ആണ് യോഗ്യത. സമൂഹമാധ്യമങ്ങളില്‍ കണ്ടന്റ് ജനറേഷന്‍/ഗ്രാഫിക് ഡിസൈന്‍ എന്നിവയില്‍ പരിചയം വേണം. മൂന്നു വിഭാഗത്തിലും ജേര്‍ണലിസത്തില്‍ അല്ലെങ്കില്‍ മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദമുള്ളവരെയും പരിഗണിക്കും. ഇവര്‍ക്കും പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. ഇതിന് തെളിവ് ഹാജരാക്കേണ്ടതാണ്. കേരള പി എസ് സി മാനദണ്ഡ പ്രകാരമുള്ള പ്രായപരിധി ബാധകമായിരിക്കും.
ഒരാള്‍ക്ക് ഒരു ജില്ലയില്‍ മാത്രമേ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ അര്‍ഹതയുണ്ടാവൂ. ഒരാള്‍ക്ക് ഒരു തസ്തികയിലേക്ക് മാത്രമാണ് അപേക്ഷിക്കാന്‍ അര്‍ഹത. എം പാനല്‍ ചെയ്യപ്പെട്ടവര്‍ക്ക് ഇതര ജില്ലകളിലേക്ക് സ്ഥലംമാറ്റം അനുവദിക്കുന്നതല്ല.
മൂന്നു വിഭാഗങ്ങളിലേക്കുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ മലയാളം ടൈപ്പിംഗ് അറിഞ്ഞിരിക്കണം. സബ് എഡിറ്റര്‍ക്ക് പ്രതിമാസം 19800 രൂപയും ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റിനും കണ്ടന്റ് എഡിറ്റര്‍ക്കും പ്രതിമാസം 15400 രൂപയുമാണ് പ്രതിഫലം. വാക്ക്-ഇന്‍-ഇന്റര്‍വ്യൂവിനെത്
തുന്നവര്‍ ബയോഡാറ്റയും അസല്‍ സര്‍ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ഹാജരാക്കണം. വിശദ വിവരങ്ങള്‍ www.prd.kerala.gov.in  വെബ്സൈറ്റില്‍ ലഭിക്കും.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.