പുനലൂർ മുനിസിപ്പാലിറ്റി തിരുവനന്തപുരം ഫാസിയാമോ ഈവന്റ്സുമായി സഹകരിച്ച് ചെമ്മന്തൂർ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടത്തി വരുന്ന സെപ്തംബർ 5 ന് ആരംഭിച്ച ഓണം ഫെസ്റ്റ് സെപ്തംബർ 24 ന് സമാപിക്കും. ആയിരങ്ങളാണ് നിത്യേന പ്രദർശന നഗരിയിലേക്ക് ഒഴുകി എത്തുന്നത്.
വിവിധ വസ്തുക്കളുടെ പ്രദർശനത്തിനും വിപണനത്തിനുമായി സ്റ്റാളുകൾ, ഫുഡ് കോർട്ട്, 12D തീയറ്റർ, വിവിധ റൈഡുകൾ ഉൾപ്പെടുന്ന അമ്യൂസ്മെന്റ് പാർക്ക്,കാണികളെ വിസ്മയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്ന മരണക്കിണര്‍ എന്നിവ പ്രദർശന നഗറിൽ ഒരുക്കിയിരിക്കുന്നു. മന്ത്രിമാർ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ, സിനിമ സീരിയൽ - താരങ്ങൾ എന്നിവർ വിവിധ സാംസ്കാരിക, കലാപരിപാടികളിൽ പങ്കെടുത്തു വരുന്നു. സിനിമ സീരിയല്‍ രംഗത്തെ പ്രശസ്ത അഭിനേത്രി ഉമാ നായര്‍ ആണ് വിവിധ കലാപരിപാടികള്‍ സംഘടിപ്പിക്കുന്നത്.
ഞായറാഴ്ച വൈകിട്ട് നടന്ന സാംസ്കാരിക പരിപാടിയിൽ മുൻ മുനിസിപ്പൽ ചെയർമാൻമാരെ ആദരിച്ചു. പരിപാടി മന്ത്രി കെ.രാജു ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ ചെയർമാൻ കെ.രാജശേഖരൻ അദ്ധ്യക്ഷനായി. മുൻ ചെയർമാൻമാരായ എ ജി സെബാസ്റ്റ്യൻ, അഡ്വ.ഡി. സുരേഷ്കുമാർ, യു കെ അബ്ദുൾ സലാം, രാമചന്ദ്രൻപിള്ള, ബീനാ സാമുവൽ, രാധാമണി വിജയാനന്ദ്, എം. എ. രാജഗോപാൽ,എസ്.എം. ഖലീൽ, വിമല ഗുരുദാസ്, കെ.രാധാകൃഷ്ണൻ, സുശീല രാധാകൃഷ്ണൻ, സുബിരാജ്, സുഭാഷ് ജി നാഥ്, വി.ഓമനകുട്ടൻ എന്നിവർ സംസാരിച്ചു.
രാത്രി 7.30 മുതൽ തിരുവനന്തപുരം മാഗ്നെറ്റോ അവരിപ്പിച്ച കോമഡി ഫെസ്റ്റിവലും അരങ്ങേറി.
ഇന്ന് (16/09/2019) ശ്രീസായി സ്കൂൾ ഓഫ് ഡാൻസ് അവതരിപ്പിക്കുന്ന നൃത്തങ്ങൾ അരങ്ങേറും.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ