ആര്യങ്കാവ് റെയില്‍വെ പുറമ്പോക്ക് ഭൂമിയില്‍ വനം-റവന്യൂ വകുപ്പുകള്‍, റെയില്‍വെ എന്നിവയുടെ സംയുക്ത പരിശോധന നടത്താന്‍ വനം വകുപ്പ് മന്ത്രി കെ രാജു നിര്‍ദ്ദേശിച്ചു. റെയില്‍വെ ഭൂമിയുടെ അവകാശവാദം ഉന്നയിച്ച് മേഖലയിലുള്ളവര്‍ക്ക് നോട്ടീസ് നല്‍കുന്നതടക്കം എല്ലാ നടപടികളും താത്കാലികമായി നിറുത്തിവയ്ക്കാനും നിര്‍ദ്ദേശിച്ചു. ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസറിന്റെ സാന്നിദ്ധ്യത്തില്‍ നടത്തിയ യോഗത്തിലാണ് നിര്‍ദ്ദേശങ്ങള്‍.
പുറമ്പോക്ക് ഭൂമിയുടെ അവകാശം സംബന്ധിച്ച രേഖകളുടെ പരിശോധന നടത്താന്‍ റവന്യു അധികൃതരെ ചുതമലപ്പെടുത്തി. വനനം വകുപ്പിന്റെ അധീനതയിലുള്ള പ്രദേശങ്ങളുടെ വിവരവും തിട്ടപ്പെടുത്തണം. ഇവിടെയുള്ള കുടുംബങ്ങളുടെ കൈവശമുള്ള ഭൂരേഖകളും പരിശോധിക്കണം. യോഗ തീരുമാനങ്ങള്‍ റെയില്‍വെ അധികാരികളെ അറിയിക്കും. രേഖകളെല്ലാം പരിശോധിച്ച ശേഷം ഫീല്‍ഡ് പരിശോധന നടത്താനാണ് മന്ത്രി നിര്‍ദ്ദേശം നല്‍കിയത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ