ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

ഓണക്കാല മുൻകരുതലുമായി പുനലൂർ ആര്‍.ഡി.ഓയുടെ നേതൃത്വത്തിൽ സംയുക്ത സ്പെഷ്യൽ...

ഓണക്കാലത്ത് ഉണ്ടാകുവാൻ സാധ്യതയുള്ള വിലക്കയറ്റം,പൂഴ്ത്തിവയ്പ്പ്,കരിഞ്ചന്ത,അമിത വേഗതയിൽ വാഹനം ഓടിക്കുന്നത്, മദ്യപിച്ച് വാഹനം ഓടിക്കുന്നത്, വ്യാജ മദ്യവിൽപ്പന,കഞ്ചാവ്, മയക്കുമരുന്ന് തുടങ്ങിയവയുടെ ഉപയോഗങ്ങൾ തടയുന്നതിന് പ്രാധാന്യം നൽകിയാണ് .പുനലൂർ ആർ.ഡി.ഓയുടെ നേതൃത്വത്തിൽ സ്ക്വാഡ് രൂപീകരിച്ചത് . പുനലൂർ,പത്തനാപുരം,കൊട്ടാരക്കര താലൂക്കുകൾ കേന്ദ്രീകരിച്ചായിരിക്കും സ്കോഡ് പ്രവർത്തിക്കുക പോലീസ്,മോട്ടോർ വെഹിക്കിൾ,ഭക്ഷ്യസുരക്ഷാ വിഭാഗം,ആരോഗ്യ വിഭാഗം,സിവിൽ സപ്ലെ,റവന്യു,എക്സൈസ്,വനംവകുപ്പ്,ലീഗൽ മെട്രോളജി തുടങ്ങിയ വകുപ്പുകൾ ചേർത്താണ് സ്കോഡ് രൂപീകരിച്ചത്.അതത് മേഖലകളിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുവാൻ പുനലൂർ,പത്തനാപുരം,കൊട്ടാരക്കര തഹസീൽദാർമാരേ ചുമതലപ്പെടുത്തി. ഓരോ ദിവസത്തെയും വിവരങ്ങൾ RDOയെ അറിയിക്കണം .നിലപാട് കർശനം ആകുന്നതോടെ ഒരുപരിധിവരെ അനിഷ്ടസംഭവങ്ങൾ നിയന്ത്രിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് സ്പെഷ്യൽ സ്ക്വാഡിന് രൂപം നൽകിയിരിക്കുന്നത്
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.