- രാജ്യത്തെ ആദ്യ സമ്പൂര്‍ണ പത്താംതരം തുല്യതാ ജില്ലയാകും
സാക്ഷരതാ മിഷന് നടത്തുന്ന രജിസ്ട്രേഷന് പുറമേയാണിത്. രജിസ്റ്റര്‍ ചെയ്യുന്ന മുഴുവന്‍ ഭിന്നശേഷിക്കാര്‍ക്കും ആവശ്യമായ സാമ്പത്തിക സഹായം സാമൂഹ്യനീതി വകുപ്പ് നല്‍കും. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ സഹായത്തോടെ നടപ്പിലാക്കുന്ന ഈ പരിപാടി മൂന്ന് വര്‍ഷം കൊണ്ട് പൂര്‍ത്തിയാകുന്ന സംയോജിത പദ്ധതിയാണ്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി രാധാമണി അധ്യക്ഷയായ യോഗത്തില്‍ വൈസ് പ്രസിഡന്റ് എസ് വേണുഗോപാല്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ ശ്രീലേഖ വേണുഗോപാല്‍, കെ രമാദേവി എന്നിവരും വിവിധ ജില്ലാതല ഉദ്യോഗസ്ഥമാരും പങ്കെടുത്തു.
ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന സമ പരിപാടിക്ക് ജില്ലാ സാക്ഷരതാ മിഷന് കോ-ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ ജില്ലാ മിഷന് കോ-ഓര്‍ഡിനേറ്റര്‍, വിദ്യാഭ്യാസ ഉപഡയറക്ടര്‍, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍, പട്ടികജാതി, പട്ടികവര്‍ഗ ജില്ലാ ഓഫീസര്‍മാര്‍, മഹാത്മഗാന്ധി തൊഴിലുറപ്പ് പദ്ധതി ജില്ലാ മിഷന് കോ-ഓര്‍ഡിനേറ്റര്‍ എന്നിവര്‍ ഉള്‍പ്പെട്ട ജില്ലാതല ഏകോപനത്തിന് പ്രത്യേകം സമിതിയേയും യോഗം ചുമതലപ്പെടുത്തി. ജില്ലാ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്റെ നേതൃത്വത്തില്‍ പദ്ധതി അവലോകനം ചെയ്യും.
യോഗത്തില്‍ ജില്ലാ സാക്ഷരതാ മിഷന് കോ-ഓര്‍ഡിനേറ്റര്‍ സി കെ പ്രദീപ് കുമാര്‍, അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍മാരായ ഡി ശാന്ത, അജിത്കുമാര്‍ തുടങ്ങിയവരും പങ്കെടുത്തു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ