- സേവക് വെബ് പോര്‍ട്ടലിന് തുടക്കമായി

നിങ്ങള്‍ തൊഴിലന്വേഷകനോ നിരാലംബലനോ ആണോ? എങ്കില്‍ ജില്ലാ കലക്ടറുടെ വെബ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യൂ, പരിഹാരം ഉടന്‍. തൊഴിലും അഭയവും ഒരുക്കി ജില്ലാ ഭരണകൂടം തയ്യാറാക്കുന്ന സേവക് ( savek.org ) പോര്‍ട്ടലിലൂടെയുള്ള ജനകീയ ഇടപെടലിന് തുടക്കമായി. തൊഴില്‍ ഉടമകളുടെ ആവശ്യത്തിന് അനുസരിച്ച് യോഗ്യരായവരെ രജിസ്റ്റര്‍ ചെയ്തവരില്‍ നിന്നും തിരഞ്ഞെടുത്ത് ജോലി നല്‍കുന്നതാണ് പദ്ധതി.
രജിസ്റ്റര്‍ ചെയ്ത അഗതി മന്ദിരങ്ങളിലും സന്നദ്ധ സേവാ കേന്ദ്രങ്ങള്‍ വഴിയും നിരാലംബരെ പുനരധിവസിപ്പിക്കുന്നതിനും സേവക് വഴി സാധിക്കും. ബോധവത്കരണം ഉള്‍പ്പെടെയുള്ള ഭരണകൂടത്തിന്റെ വിവിധ സംരംഭങ്ങളില്‍ സേവനം അനുഷ്ഠിക്കാന്‍ സന്നദ്ധതയുള്ളവര്‍ക്കും പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാം. ഇവരുടെ ആധികാരികത ഉറപ്പു വരുത്തിന് ഒ ടി പി സംവിധാനം ഉപയോഗപ്പെടുത്തും. ടി കെ എം കോളജ് ഓഫ് എഞ്ചിനീയറിങ്ങിലെ വിദ്യാര്‍ഥികളാണ് പോര്‍ട്ടല്‍ ഡിസൈന്‍ ചെയ്തത്.
കലക്ട്രേറ്റില്‍ നടന്ന ചടങ്ങില്‍ ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ പോര്‍ട്ടല്‍ ഉദ്ഘാടനം ചെയ്തു. ആവശ്യക്കാരെയും തൊഴില്‍ അന്വേഷകരെയും യോജിപ്പിക്കാന്‍ ആധുനിക സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുകയാണ് ലക്ഷ്യമെന്നും ജില്ലയിലെ ജനസംഖ്യയുടെ 20 ശതമാനം പേരെയെങ്കിലും പദ്ധതിയുടെ കീഴില്‍ കൊണ്ടുവരാന്‍ സാധിക്കുമെന്ന് വിശ്വസിക്കുന്നതായും ജില്ലാ കലക്ടര്‍ പറഞ്ഞു.
അസിസ്റ്റന്റ് കലക്ടര്‍ മാമോനി ഡോലെ, എ ഡി എം പി.ആര്.ഗോപാലകൃഷ്ണന്, ഡെപ്യൂട്ടി കലക്ടര്‍ എം എ റഹിം, എന്‍ ഐ സി ഓഫീസര്‍ വി കെ സതീഷ്കുമാര്‍, എച്ച് എസ് രാധാകൃഷ്ണന് നായര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി അജോയ്, ടി കെ എം കോളജ് അധ്യാപകരായ അനന്ദ പത്മനാഭന്, മനു ജെ പിള്ള, വിദ്യാര്‍ഥികളായ മുഹമ്മദ് റാഫി, ദേവസ്യ, മിലന്ഷാ, മുഹമ്മദ് റിസാന് തുടങ്ങിയവര്‍ സന്നിഹിതരായി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ