''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ശുചിത്വസാഗരം പദ്ധതിയുടെ മികവ് കേട്ടറിഞ്ഞ് ലണ്ടന്‍ സംഘം ജില്ലയില്‍


ശുചിത്വസാഗരം പദ്ധതിയുടെ മികവ് കേട്ടറിഞ്ഞ് ലണ്ടന്‍ സംഘം ജില്ലയിലെത്തി. പ്ലാസ്റ്റ് സേവ് എന്ന ലണ്ടന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനാ പ്രവര്‍ത്തകരാണ് കൊല്ലത്ത് എത്തിയത്. മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയുമായി ഇവര്‍ കൂടിക്കാഴ്ച നടത്തി.   കടലില്‍ നിന്ന് ശേഖരിക്കുന്ന പ്ലാസ്റ്റിക്കുകള്‍ ഷ്രഡ്ഢിങ്ങിനുള്ള അത്യാധുനിക മെഷീനുകള്‍ ലഭ്യമാക്കുമെന്ന് ലണ്ടന്‍ സംഘം പ്രതിനിധി മാത്യൂസ് പറഞ്ഞു. അവശ്യമെങ്കില്‍ ശുചീകരണ തൊഴിലാളികളുടെ കൂലിയുടെ ഒരു ഭാഗം നല്‍കാനും തയ്യാറാണ്.  പ്ലാസ്റ്റിക്കുകള്‍ ശേഖരിച്ച് കടലിനെ മാലിന്യമുക്തമാക്കുന്ന സംരംഭം അത്യപൂര്‍വവും പ്രശംസനീയവുമാണ്.  ഒക്‌ടോബര്‍-നവംബര്‍     മാസത്തില്‍ ലണ്ടന്‍ സംഘം വീണ്ടും പദ്ധതി പ്രദേശം സന്ദര്‍ശിക്കുകയും തുടര്‍    നടപടികള്‍ സ്വീകരിക്കുകയും ചെയ്യുമെന്ന് മാത്യൂസ് പറഞ്ഞു.
 പദ്ധതിയുടെ പ്രവര്‍ത്തന രീതികളും സര്‍ക്കാര്‍ നല്‍കുന്ന സഹായങ്ങളും മന്ത്രി വിവരിച്ചു.  ഫിഷറീസ് വകുപ്പ്, സാഫ്, ഹാര്‍ബര്‍ എഞ്ചിനീയറിങ് വകുപ്പ്, ശുചിത്വ മിഷന്‍, നെറ്റ് ഫിഷ് തുടങ്ങിയവരുടെ സഹകരണത്തോടെയാണ് ശുചിത്വ സാഗരം പദ്ധതി നടന്നു വരുന്നത്. ഇതോടൊപ്പം പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കാന്‍ കൂടുതല്‍ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും പദ്ധതി പ്രകാരം ആലപ്പാട്, മയ്യനാട്, പ•ന, നീണ്ടകര പഞ്ചായത്തുകളിലെയും കൊല്ലം കോര്‍പ്പറേഷനിലെയും പ്ലാസ്റ്റിക്കുകള്‍ ശേഖരിച്ച് ഷ്രെഡ്ഡിംഗ് മെഷീനില്‍ സംസ്‌ക്കരിക്കുതിനുള്ള നടപടികള്‍ നടന്നു വരുന്നതായും  മന്ത്രി പറഞ്ഞു.
തുടര്‍ന്ന് സംഘം  ശക്തികുളങ്ങരയിലെ പ്ലാസ്റ്റിക് സെഗ്രിഗേഷന്‍-ക്ലീനിങ് യൂണിറ്റും നീണ്ടകരയിലെ പ്ലാസ്റ്റിക് ഷ്രഡ്ഢിങ് യൂണിറ്റും സന്ദര്‍ശിച്ച്, തൊഴിലാളികളുമായി ആശയ വിനിമയം നടത്തി. മലായളികളായ രാജേഷ് കൃഷ്ണ,     റത്തീന ഷര്‍ഷാദ് എന്നിവരും ലണ്ടന്‍ സംഘത്തില്‍ ഉണ്ടായിരുന്നു. മന്ത്രിയുടെ     സ്‌പെഷ്യല്‍  പ്രൈവറ്റ് സെക്രട്ടറി കെ അനില്‍ കുമാര്‍, ഫിഷറീസ് പ്രജക്ട് ഡെപ്യൂട്ടി ഡയറക് ടര്‍ സന്തോഷ് കുമാര്‍, ഫിഷറീസ് ഡി ഡി പി.ഗീതാകുമാരി, ഹാര്‍ബര്‍ എന്‍ജിനീയറിങ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ലോട്ടസ് തുടങ്ങിയവരും                സന്നിഹിതരായി.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.