ഏകജാലകം ചെറുസംരഭകര്ക്ക് കൈത്താങ്ങാവുന്നു
ജില്ലാ
കലക്ടര്‍ ചെയര്‍മാനായുള്ള വ്യവസായ ഏകജാലക അനുമതി ബോര്‍ഡ് സംരംഭകര്‍ക്ക്
കൈത്താങ്ങാവുന്നു. സെപ്തംബര്‍ ആറിന് ചേര്‍ന്ന യോഗത്തില്‍ പരിഗണിച്ച 29
അപേക്ഷകളില്‍ 11 എ്ണ്ണത്തിന് അനുമതി നല്കി. പരാതികള്‍ മൂലം അനുമതി
ലഭിക്കാതിരുന്ന നിരവധി യൂണിറ്റുകള്‍ക്ക് ബോര്‍ഡിന്റെ ഇടപെടല്‍ മൂലം അനുമതി
ലഭിച്ചു. വ്യവസായം പ്രോത്സാഹിപ്പിക്കുന്നതിന് സര്‍ക്കാര്‍ ലൈസന്‍സ് നടപടി
ക്രമങ്ങള്‍ ലളിതമാക്കുകയും ചെയ്തിട്ടുണ്ട്. സംരംഭം തുടങ്ങാന്‍
ആഗ്രഹിക്കുന്നവര്‍ ജില്ലാ വ്യവസായ കേന്ദ്രം, താലൂക്ക് വ്യവസായ ഓഫീസുകള്‍,
വ്യവസായ വികസന ഓഫീസര്‍ മുഖേന അപേക്ഷിക്കേണ്ടതാണെന്ന് ജില്ലാ വ്യവസായ
കേന്ദ്രം മാനേജര്‍ ആര് ദിനേശ് അറിയിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ