ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

തീരസുരക്ഷ കൂടുതല്‍ ശക്തമാക്കും - ജില്ലാ കലക്ടര്‍


ജില്ലയുടെ തീരദേശ മേഖലയില്‍ സുരക്ഷാ നടപടികള്‍ കൂടുതല്‍ ശക്തമാക്കാന്‍ ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍ നിര്‍ദ്ദേശിച്ചു. കടലോര              ജാഗ്രത-സുരക്ഷാ യോഗങ്ങളില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.  മത്സ്യബന്ധന മേഖലയില്‍ പണിയെടുക്കുന്ന 2000 ലധികം അതിഥി തൊഴിലാളികളുടെ വിവരങ്ങള്‍ ശേഖരിക്കണം. ഒറ്റപ്പെട്ട് കഴിയുന്നവരെ നിരീക്ഷിക്കുകയും വേണം.
സംശയകരമായ സാഹചര്യത്തില്‍ കണ്ടെത്തുന്ന പരിചയമില്ലാത്തവരുടെ വിവരം കൈമാറാന്‍ ജാഗ്രതാ സമിതികളും വ്യക്തികളും ശ്രദ്ധിക്കണം. ഉപജാഗ്രതാ സമിതികള്‍ നിശ്ചിത ഇടവേളകളില്‍ യോഗം ചേര്‍ന്ന് സ്ഥിതിഗതി വിലയിരുത്തകയും വേണം.
രജിസ്‌ട്രേഷന്‍ ഇല്ലാത്ത യാനങ്ങളുടേയും അവയിലെ തൊഴിലാളികളുടേയും വിവരങ്ങള്‍ കോസ്റ്റല്‍ പൊലീസ് ശേഖരിക്കണം. നിയമപരമല്ലാത്ത പ്രവര്‍ത്തനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കണം.
കടലോര സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ജാഗ്രതാ  സമിതിയുടെ വിപുലീകരണ  സാധ്യത പരിശോധിച്ച് വിവരം കൈമാറാന്‍ അംഗങ്ങള്‍ക്ക് നിര്‍ദ്ദേശമുണ്ട്. സമിതിയുടെ പ്രവര്‍ത്തനങ്ങളും പ്രവര്‍ത്തന റിപ്പോര്‍ട്ടും മാസംതോറും സമര്‍പ്പിക്കുകയും വേണം.
കോസ്റ്റല്‍ പൊലീസ്, മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് എന്നിവ ഏകോപനത്തോടെ പ്രവര്‍ത്തിക്കണം. രാത്രികാല സുരക്ഷാ പരിശോധന വിപുലീകരിക്കാന്‍ നടപടി സ്വീകരിക്കണം. കസ്റ്റംസ് വകുപ്പിന്റെ സേവനവും ഇതിനായി വിനിയോഗിക്കണമെന്നും കലക്ടര്‍ നിര്‍ദ്ദേശിച്ചു. 15 കോസ്റ്റല്‍ വാര്‍ഡ•ാരെ സുരക്ഷാ കാര്യങ്ങള്‍ക്ക് അധികമായി നിയോഗിച്ചുവെന്ന് ചുമതലയുള്ള ഉദ്യോഗസ്ഥന്‍ യോഗത്തില്‍ അറിയിച്ചു.
തീരദേശമാകെ മാലിന്യമുക്തമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ജാഗ്രതാ സമിതിയുടെ സഹകരണം പ്രധാനമാണ്. മലിനമാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. സമ്പൂര്‍ണ മാലിന്യ വിമുക്തിക്കായുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങി കഴിഞ്ഞതായും കലക്ടര്‍ അറിയിച്ചു.
എ.ഡി.എം പി.ആര്‍.ഗോപാലകൃഷ്ണന്‍, കടലോര ജാഗ്രതാസമിതി അംഗങ്ങള്‍, പോര്‍ട്ട്-ഫിഷറീസ്-കോസ്റ്റല്‍-
പൊലീസ്-ഹാര്‍ബര്‍-എഞ്ചിനീയറിംഗ്-കസ്റ്റംസ് എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.