ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

8 വർഷങ്ങളായി മുങ്ങി നടക്കുകയായിരുന്ന കൊലപാതകശ്രമ കേസിലെ പ്രതിയെ പിടികൂടി


തെന്മല: 2011 ൽ തെന്മല ഇടമൺ സ്വദേശി സാറാബീവിയുടെ മകൾ ഷിജിനയെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയും ജാമ്യത്തിലിറങ്ങിയ ശേഷം മുങ്ങി നടക്കുകയുമായിരുന്ന തിരുവനന്തപുരം ചിറയിൻകീഴ് അഴൂർ പെരുങ്ങുഴി തിട്ടയിൽ വീട്ടിൽ വാസുദേവൻ മകൻ നിബുസുധ വാസുദേവനാണ്(40) തെന്മല പോലീസിന്റെ പിടിയിലായത്. പിടികിട്ടാപുള്ളികളെ അറസ്റ്റ് ചെയ്യുവാനായി ബഹു ജില്ലാ പൊലീസ് മേധാവി ഹരിശങ്കർ ഐ.പി.എസ് അവർകളുടെ നിർദ്ദേശപ്രകാരം പുനലൂർ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം നടത്തി വരവേ പ്രതി ചിറയിന്കീഴിനു സമീപം ചിലമ്പ് എന്ന സ്ഥലത്തു ഒളിച്ചു താമസിക്കുന്നതായി ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് പുനലൂർ ഡി.വൈ.എസ്.പി അനിൽദാസിന്റെ നിർദ്ദേശപ്രകാരം എസ്.സി.പി.ഒ വിനോദ്‌കുമാർ, സി.പി.ഒ ദീപക് എന്നിവർ ചേർന്ന് പ്രതിയെ പിടികൂടുകയായിരുന്നു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.