ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

പങ്കജാക്ഷിഅമ്മയ്ക്ക് അഭയമായി വനിതാ കമ്മീഷന്‍


ഓച്ചിറ ക്ഷേത്രത്തിന് സമീപം കട തിണ്ണയില്‍ അന്തിയുറങ്ങുകയും ക്ഷേത്രത്തില്‍ നിന്ന് കിട്ടുന്ന ഭക്ഷണം കഴിച്ചും ജീവിതം മുന്നോട്ടു കൊണ്ടുപോകവേ അസുഖ ബാധിതയായതിനെ തുടര്‍ന്ന് നാട്ടുകാരില്‍ ആരോ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു ഈ വയോധികയെ. ഡിസ്ചാര്‍ജ് ചെയ്തപ്പോള്‍ ഏറ്റെടുക്കാന്‍ ആരുമില്ലാത്ത  അവസ്ഥയായി. അപ്പോഴാണ് ജില്ലാ ആശുപത്രിയില്‍ സ്ഥിരമായി ഉച്ചഭക്ഷണം നല്‍കുന്ന യുവജന സംഘടനയായ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ ജില്ലാ സെകട്ടറി അരുണ്‍ബാബു വനിതാ കമ്മീഷന്‍ അംഗം ഡോ. ഷാഹിദാ കമാലിനെ വിവരം അറിയിച്ചു.
വിവരമറിഞ്ഞ് ആശുപത്രിയില്‍ എത്തിയ വനിതാ കമ്മീഷന്‍ അംഗം ഡോ. ഷാഹിദാ കമാല്‍ പങ്കജാക്ഷിഅമ്മയോട് വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. പരസ്പര വിരുദ്ധമായ കാര്യങ്ങള്‍ പറയുന്ന അവര്‍ക്ക് സ്വന്തം വീടിനെ പറ്റിയോ മക്കളേ പറ്റിയോ ഒരോര്‍മ്മയും ഇല്ല. ഈ അവസ്ഥയില്‍ അവരെ സംസ്ഥാന വനിതാ കമ്മീഷന്‍ ഏറ്റെടുക്കുകയായിരുന്നു. തുടര്‍ന്ന് പോലീസിനെ വിളിച്ചുവരുത്തി പങ്കജാക്ഷിഅമ്മയെ ഗാന്ധിഭവനിലേക്ക് അയച്ചു. മാതാപിതാക്കളെ ഉപേക്ഷിക്കുന്ന മക്കളുടെ എണ്ണം വര്‍ദ്ധിച്ചുവരികയാണന്നും ഇത് നല്ല പ്രവണത അല്ലെന്നും ഡോ. ഷാഹിദാ കമാല്‍ പറഞ്ഞു. ഇത്തരം മക്കള്‍ക്കെതിരെ ശക്തമായ നടപടിയുമായി മുന്നോട്ടു പോകുമെന്നും അവര്‍ പറഞ്ഞു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.