ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

സാമ്പത്തിക ഇടപാടുകളില്‍ വഞ്ചിക്കപ്പെടുന്ന സ്ത്രീകളുടെ എണ്ണം കൂടി വരുന്നു: സംസ്ഥാന വനിതാ കമ്മീഷന്‍


സാമ്പത്തിക ഇടപാടുകളില്‍  വഞ്ചിക്കപ്പെടുന്ന സ്ത്രീകളുടെ എണ്ണം കൂടി വരുന്നതായി സംസ്ഥാന വനിതാ കമ്മീഷന്‍. ആശ്രാമം സര്‍ക്കാര്‍ അഥിതി മന്ദിരത്തില്‍ നടത്തിയ വനിതാ കമ്മീഷന്‍ അദാലത്തിലാണ്  കമ്മീഷന്റെ  പരാമര്‍ശം.
ബന്ധുക്കളുമായും അയല്‍ക്കാരുമായും  സാമ്പത്തിക ഇടപാടുകള്‍ നടത്തി വഞ്ചിക്കപ്പെട്ടെന്ന്  കാണിച്ച് മൂന്ന് പരാതികളാണ് കമ്മീഷന് മുന്നിലെത്തിയത്. പരാതിക്കാരായ മൂന്ന് സ്ത്രീകളും സാമ്പത്തികമായി പിന്നാക്കാവസ്ഥയില്‍ ഉള്ളവരാണ്. എന്നാല്‍ സ്വന്തം പേരിലുള്ള അഞ്ച് സെന്റ് വസ്തുവും കൈയിലുള്ള സ്വര്‍ണവും പണയം വച്ചാണ് ഇവര്‍ മറ്റുള്ളവര്‍ക്ക് സാമ്പത്തിക സഹായം ചെയ്തിട്ടുള്ളത്.
നല്‍കിയ സമ്പത്ത് തിരികെ ചോദിക്കുമ്പോള്‍ സ്ത്രീകള്‍ അപമാനിക്കപ്പെടുന്ന  സാഹചര്യമാണുള്ളത്.  സാമ്പത്തിക ഇടപാടുകള്‍ നടത്തിയതിന് രേഖകള്‍ ഒന്നുംതന്നെ ഇല്ലാത്തതിനാല്‍  നിയമപരമായി സമ്പത്ത് തിരികെ ലഭ്യമാക്കുന്നതിന് പരിമിതികള്‍ ഉണ്ടെന്നും കമ്മീഷന്‍ വ്യക്തമാക്കി.
  സാമ്പത്തിക ഇടപാടുകള്‍ നടത്തുമ്പോള്‍ സ്ത്രീകള്‍ക്ക് കുറച്ചുകൂടി മുന്‍കരുതലും ജാഗ്രതയും ഉണ്ടായിരിക്കണം. മതിയായ രേഖകളുടെ അടിസ്ഥാനത്തില്‍ മാത്രമേ സാമ്പത്തിക ഇടപാടുകള്‍ നടത്താവൂ എന്നും കമ്മീഷന്‍ നിര്‍ദേശിച്ചു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.