*ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,*

വന്യജീവി വാരാഘോഷം - 2019 വിദ്യാര്‍ഥികള്‍ക്കായുള്ള മത്സരങ്ങള്‍

ഒക്‌ടോബര്‍ രണ്ടു മുതല്‍ എട്ടുവരെ നടക്കുന്ന വന്യജീവി വാരത്തോടനുബന്ധിച്ച് വന്യജീവി സംരക്ഷണ സന്ദേശം പ്രചരിപ്പിക്കുന്നതിനും അവബോധം വര്‍ധിപ്പിക്കുന്നതിനും സ്‌കൂള്‍-കോളേജ് വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ച് വിവിധ മത്സരങ്ങള്‍  സംഘടിപ്പിക്കും.
 ഒക്‌ടോബര്‍ രണ്ട്, മൂന്ന് തീയതികളില്‍ ജില്ലാതല മത്സരങ്ങളും എട്ടിന് സംസ്ഥാനതല മത്സരങ്ങളും നടക്കും. ലോവര്‍ പ്രൈമറി, അപ്പര്‍ പ്രൈമറി വിദ്യാര്‍ഥികള്‍ക്കായി പ്രകൃതിയേയും വന്യജീവികളേയും അടിസ്ഥാനമാക്കി പെന്‍സില്‍ ഡ്രോയിംഗ്,  വാട്ടര്‍ കളര്‍ പെയിന്റിംഗ്, ഹൈസ്‌കൂള്‍-കോളേജ് വിദ്യാര്‍ഥികള്‍ക്കായി ക്വിസ്, ഉപന്യാസം, പ്രസംഗം, പെന്‍സില്‍ ഡ്രോയിംഗ്,  വാട്ടര്‍ കളര്‍ പെയിന്റിംഗ്  എന്നിങ്ങനെയാണ് മത്സരങ്ങള്‍.
സര്‍ക്കാര്‍/എയിഡഡ്/അംഗീകൃത/സ്വാശ്രയ സ്‌കൂളുകളിലെയും കോളജുകളിലെയും വിദ്യാര്‍ഥികള്‍ക്ക് മത്സരങ്ങളില്‍ പങ്കെടുക്കാം. പ്ലസ് ടൂ തലം മുതല്‍ മുകളിലോട്ടുള്ളവര്‍ക്ക് കോളജ് വിഭാഗത്തില്‍ മത്സരിക്കാം. പ്രൊഫഷണല്‍ കോളേജുകള്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം. ക്വിസ് മത്സരത്തിന് രണ്ട് പേരടങ്ങുന്ന ഒരു ടീമായും മറ്റു മത്സരങ്ങള്‍ക്ക് രണ്ടു പേര്‍ക്ക് ഓരോ സ്ഥാപനത്തെ പ്രതിനിധീകരിച്ച് ഒരോ മത്സരയിനത്തിലും പങ്കെടുക്കാം. പ്രസംഗ, ഉപന്യാസ  മത്സരങ്ങള്‍ മലയാള ഭാഷയിലാണ് സംഘടിപ്പിക്കുക.
ജില്ലാതലത്തിലും സംസ്ഥാനതലത്തിലും ഓരോ മത്സരയിനത്തിലെയും ആദ്യ മൂന്നു സ്ഥാനം നേടുന്നവര്‍ക്ക് ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും നല്‍കും.  ജില്ലാതല മത്സരങ്ങളില്‍ ഒന്നാം സമ്മാനം നേടുന്നവര്‍ക്ക് ക്യാഷ് അവാര്‍ഡിനും സര്‍ട്ടിഫിക്കറ്റിനും പുറമെ റോളിംഗ് ട്രോഫിയും നല്‍കും. സംസ്ഥാനതല മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്കും അനുഗമിക്കുന്ന ഒരു രക്ഷകര്‍ത്താവിനും ഭക്ഷണവും താമസ സൗകര്യവും, സ്ലീപ്പര്‍ ക്ലാസ് യാത്രാചെലവും നല്‍കും. സംസ്ഥാനതല മത്സരങ്ങള്‍ തിരുവനന്തപുരത്ത് നടക്കും.
വിശദ വിവരങ്ങള്‍ ജില്ലാ സോഷ്യല്‍ ഫോറസ്ട്രി വിഭാഗം അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഓഫീസിലും(0474-2748976, 9447979132) സംസ്ഥാന ചീഫ് വൈല്‍ഡ് വാര്‍ഡന്റെ ഓഫീസിലും(0471-2529335, 2529303) www.forest.kerala.gov.in     വെബ്‌സൈറ്റിലും ലഭിക്കും.

വന്യജീവി വാരാഘോഷം - 2019 പോസ്റ്റര്‍ രചനാ മത്സരംവന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് വനം വകുപ്പ് വന്യജീവി സംരക്ഷണ സന്ദേശം ജനങ്ങളിലെത്തിക്കുന്നതിന് പൊതുജനങ്ങള്‍ക്കായി                  പോസ്റ്റര്‍ രചനാ മത്സരം സംഘടിപ്പിക്കും.
വാട്ടര്‍ കളര്‍, പോസ്റ്റര്‍, അക്രിലിക് എന്നീ മാധ്യമങ്ങളേതെങ്കിലും ഉപയോഗിച്ച് പോസ്റ്ററുകള്‍ എ3 വലിപ്പത്തിലുള്ള പേപ്പറില്‍ ലാന്‍സ് സ്‌കേപ്പ് ആയി രൂപകല്‍പ്പന ചെയ്യണം. അല്ലാത്തവ പരിഗണിക്കില്ല. ആകര്‍ഷകവും ചിന്തനീയവുമായ ജൈവവൈവിധ്യ സംരക്ഷണ സന്ദേശം പൊതുജങ്ങളില്‍ എത്തിക്കുന്നതിന് ഉതകുന്ന വിഷയം തിരഞ്ഞെടുക്കണം.
അപേക്ഷ അയക്കുന്ന കവറിനു പുറത്ത് പോസ്റ്റര്‍ രചനാ മത്സരം 2019 എന്ന്   രേഖപ്പെടുത്തണം. എന്‍ട്രി അയയ്ക്കുന്ന ആളിന്റെ പൂര്‍ണ മേല്‍വിലാസവും, ഫോണ്‍ നമ്പരും രേഖപ്പെടുത്തിയ കുറിപ്പും ഉള്ളടക്കം ചെയ്യണം. പോസ്റ്ററുകളില്‍ രചയിതാവിനെ തിരിച്ചറിയാന്‍ സാധിക്കുന്ന വിലാസമോ അടയാളമോ രേഖപ്പെടുത്തരുത്. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ ലഭിക്കുന്ന പോസ്റ്ററുകള്‍ക്ക്  യഥാക്രമം 5000, 3000, 1500 രൂപ വീതം സമ്മാനമായി ലഭിക്കും.
എന്‍ട്രികള്‍ ഡെപ്യൂട്ടി ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ (വൈല്‍ഡ് ലൈഫ്), ഫോറസ്റ്റ് ഹെഡ് ക്വാര്‍ട്ടേഴ്‌സ്, വഴുതക്കാട്, തിരുവനന്തപുരം - 695014 വിലാസത്തില്‍ സെപ്റ്റംബര്‍ 30 വരെ സമര്‍പ്പിക്കാം.
വിശദ വിവരങ്ങള്‍ 0471-2529335, 2529303, 2529319 എന്നീ നമ്പരുകളിലും www.forest.kerala.gov.in     വെബ് സൈറ്റിലും ലഭിക്കും.


വന്യജീവി വാരാഘോഷം - 2019 വന്യജീവി ഫോട്ടോഗ്രഫി മത്സരംവന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് വനം വകുപ്പ് വന്യജീവി ഫോട്ടോഗ്രഫി മത്സരം സംഘടിപ്പിക്കും. www.forest.kerala.gov.in  വെബ്‌സൈറ്റിലെ Wildlife Photography Contest   2019 ലിങ്കിലൂടെ സെപ്തംബര്‍ 30 വൈകിട്ട് അഞ്ചുവരെ ഫോട്ടോകള്‍ സമര്‍പ്പിക്കാം.  പരമാവധി എട്ട് മെഗാ ബൈറ്റുളള, നീളം കൂടിയ വശത്ത് കുറഞ്ഞത് 3000 പിക്‌സലിലുള്ള കേരളത്തിലെ വന  മേഖലകളില്‍ നിന്നും ചിത്രീകരിച്ച വന്യജീവി ഫോട്ടോകളാണ് അയക്കേണ്ടത്.  ഒരാള്‍ക്ക് അഞ്ച് ഫോട്ടോകള്‍ വരെ സമര്‍പ്പിക്കാം.  ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടുന്ന എന്‍ട്രികള്‍ക്ക് ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും ലഭിക്കും.  മത്സരം സംബന്ധിച്ച നിബന്ധനകളും വിശദ വിവരങ്ങളും വെബ്‌സൈറ്റില്‍ ലഭ്യമാണ്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.