ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

ചതിക്കുഴികളില്‍ വീഴാതിരിക്കാന്‍ ജാഗ്രത വേണം: സംസ്ഥാന യുവജന കമ്മീഷന്‍


വിദേശ സര്‍വകലാശാല പ്രവേശനത്തിന്റെ മറവിലുള്ള ചതിക്കുഴികളില്‍ വീഴാതിരിക്കാന്‍ വിദ്യാര്‍ഥികളും രക്ഷിതാക്കളും ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന യുവജന കമ്മീഷന്‍. ആശ്രാമം അതിഥി മന്ദിരത്തില്‍ നടത്തിയ  അദാലത്തിലാണ് കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്താ ജെറോം ഈ നിരീക്ഷണം നടത്തിയത്.
ചില വിദേശ സര്‍വകലാശാലകള്‍ അവരുടെ പൂര്‍വ വിദ്യാര്‍ഥികളെ ഉപയോഗിച്ച്  ക്യാന്‍വാസിങ് നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഉക്രൈനില്‍ എം ബി ബി എസ് വാഗ്ദാനം ചെയ്ത് 8.5 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന് കാണിച്ച് യുവാവ് നല്‍കിയ പരാതി പരിഗണിക്കവേയാണ് കമ്മീഷന്‍ ഇക്കാര്യം സൂചിപ്പിച്ചത്.
ഉക്രൈനിലെ സര്‍വകലാശാലയില്‍ എം ബി ബി എസ് പഠിച്ചിരുന്ന വിദ്യാര്‍ഥിനി മുഖേനയാണ് യുവാവിന് അഡ്മിഷന്‍ ലഭിച്ചത്. അവിടെ എത്തിയതിന് ശേഷമാണ് ബി ഡി എസിനാണ് പ്രവേശനം ലഭിച്ചതെന്ന് മനസിലായത്. തുടര്‍ന്ന് മൂന്ന് മാസത്തെ പഠനത്തിനുശേഷം തിരികെ നാട്ടിലെത്തി കമ്മീഷനില്‍ പരാതിപ്പെടുകയായിരുന്നു. കമ്മീഷന്‍ ഇടപെട്ട് യുവാവിന് നഷ്ടപ്പെട്ട തുക തിരികെ ലഭ്യമാക്കാനുള്ള നടപടികള്‍ക്ക് നിര്‍ദേശം നല്‍കി.
വിദ്യാഭ്യാസം, തൊഴില്‍ തുടങ്ങിയവ സംബന്ധിച്ചുള്ള കേസുകളായിരുന്നു കൂടുതലും. സര്‍ട്ടിഫിക്കറ്റ് തടഞ്ഞുവച്ചെന്ന് കാണിച്ച് ഉപാസന നഴ്‌സിംഗ് കോളേജിനെതിരെ വിദ്യാര്‍ഥി കമ്മീഷനില്‍ പരാതി നല്‍കി. കമ്മീഷന്‍ ഇടപെട്ട് വിദ്യാര്‍ഥിക്ക് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു.
ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചെന്നാരോപിച്ച് ശാസ്താംകോട്ടയിലെ വിദ്യാര്‍ഥിനി കൊരട്ടി പോളിടെക്‌നിക് കോളേജിലെ അധ്യാപികയ്‌ക്കെതിരെ പരാതിയുമായി കമ്മീഷന് മുന്നില്‍ എത്തി. അധ്യാപികയെ അദാലത്തില്‍ വിളിച്ചുവരുത്തിയ കമ്മീഷന്‍ നടപടികള്‍ സ്വീകരിക്കാന്‍ പോലീസിനോട് ആവശ്യപ്പെട്ടു.
പട്ടിണിക്കിട്ട് സ്ത്രീധന പീഢനത്തിനിരയാക്കിയ സംഭവം, പ്രണയം നിരസിച്ചതിന് സ്‌ക്രൂഡ്രൈവര്‍ കൊണ്ട് പെണ്‍കുട്ടിയെ കുത്തിപരിക്കേല്‍പ്പിച്ച സംഭവം എന്നിവയില്‍ കമ്മീഷന്‍ സ്വമേധയാ കേസ് എടുക്കുകയും ആവശ്യമായ നടപടികള്‍ എടുക്കുകയും ചെയ്തു.
അദാലത്തില്‍ 30 പരാതികള്‍ പരിഗണിച്ചു. 26 പരാതികളില്‍ കക്ഷികള്‍ ഹാജരായി. ഇതില്‍ 18 പരാതികള്‍ തീര്‍പ്പാക്കുകയും എട്ടു പരാതികള്‍ അടുത്ത അദാലത്തിലേക്ക് മാറ്റുകയും ചെയ്തു.
യുവജന കമ്മീഷന്‍ സെക്രട്ടറി ടി കെ ജയശ്രീ, അംഗങ്ങളായ കെ പി ഷജീറ, വി വിനില്‍, നിഷാന്ത് വി ചന്ദ്രന്‍, അസിസ്റ്റന്റുമാരായ സി ഡി മനോജ്, എസ് എന്‍ രമ്യ തുടങ്ങിയവര്‍ പങ്കെടുത്തു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.