
2020 ജനുവരി ഒന്നിന് 18 വയസ് പൂര്‍ത്തിയാകുന്നവരെ ഉള്‍പ്പെടുത്തി വോട്ടര്‍പട്ടിക പുതുക്കുന്നതിനുള്ള സമയക്രമം തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. വോട്ടര്‍മാര്‍ക്ക് വോട്ടര്‍പട്ടികയില്‍ രേഖപ്പെടുത്തിയിട്ടുള്ള പേര്, ഫോട്ടോ, വയസ്/ജനനതീയതി, കുടുംബവിവരങ്ങള്‍ എന്നിവ പരിശോധിക്കുന്നതിനും ആവശ്യമെങ്കില്‍ തിരുത്തലുകള്‍ വരുത്തുന്നതിനും സെപ്റ്റംബര്‍ ഒന്നു മുതല്‍ 30 വരെ അവസരം ലഭിക്കും. സ്വീപ്പിന്റെ നേതൃത്വത്തില്‍ നടത്തുന്ന കാമ്പെ യിനുകളിലും പൊതുജനങ്ങള്‍ക്ക് വോട്ടര്‍പട്ടിക സംബന്ധിച്ച് പരിശോധനകള്‍ നടത്തുന്നതിനും തിരുത്തലുകള്‍ വരുത്തുന്നതിനും അവസരമുണ്ടായിരിക്കും.
ഒക്‌ടോബര്‍ 15ന് കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കും. ആക്ഷേപങ്ങളോ പുതിയ അപേക്ഷകളോ നവംബര്‍ 15 മുതല്‍ 30 വരെ സമര്‍പ്പിക്കാം. അന്തിമ വോട്ടര്‍പട്ടിക 2020 ജനുവരി ഒന്നിന് പ്രസിദ്ധീകരിക്കും. വോട്ടര്‍പട്ടിക പുതുക്കലിനോടനുബന്ധിച്ച് 2019 സെപ്റ്റംബര്‍ 30 വരെ ബി.എല്‍.ഒ മാരുടെ നേതൃത്വത്തില്‍ വീടുകളില്‍ സന്ദര്‍ശനം നടത്തി വോട്ടര്‍പട്ടികയിലെ വിവരങ്ങള്‍ പരിശോധിക്കുകയും വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടാത്തവരുടെ വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്യും.
നവംബര്‍ രണ്ട്, മൂന്ന്, ഒന്‍പത്, പത്ത് തീയതികളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചുവരെ പോളിംഗ് ലൊക്കേഷനുകള്‍ കേന്ദ്രീകരിച്ച് ബി.എല്‍.ഒ മാരുടെ നേതൃത്വത്തില്‍ വോട്ടര്‍പട്ടിക പരിശോധിക്കുന്നതിനും പേര് ഉള്‍പ്പെടുത്തുന്നതിനും പ്രത്യേക കാമ്പയിനുകള്‍ സംഘടിപ്പിക്കും.
താലൂക്കുകളിലും കലക്‌ട്രേറ്റിലും സജ്ജീകരിച്ചിട്ടുള്ള വോട്ടര്‍ സഹായകേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് വോട്ടര്‍മാര്‍ക്ക് വിവരങ്ങള്‍ പരിശോധിച്ച് ഉറപ്പു വരുത്താം. വോട്ടര്‍പട്ടിക സംബന്ധിച്ച സംശയങ്ങള്‍ ദൂരീകരിക്കുന്നതിന് 1950 എന്ന ടോള്‍ ഫ്രീ നമ്പരില്‍ ബന്ധപ്പെടണം.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ