''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..
''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

അഞ്ചല്‍ ബൈപാസ് , ടി ബി ജംക്ഷന്‍ - തെന്മല പാത സ്ഥലമേറ്റെടുപ്പും സര്‍വെയും ഉടന്‍ പൂര്‍ത്തിയാക്കണം - മന്ത്രി കെ രാജു

അഞ്ചല്‍ ബൈപാസ് നിര്‍മാണവും, ടി ബി ജംഗ്ഷന്‍-തെന്മല റോഡ് പുനരുദ്ധാണവും തുടങ്ങുന്നതിനുള്ള പ്രാഥമിക നടപടികളെല്ലാം അതിവേഗം പൂര്‍ത്തിയാക്കണമെന്ന് വനം വകുപ്പ് മന്ത്രി കെ രാജു. ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസറിന്റെ സാന്നിധ്യത്തില്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് മന്ത്രിയുടെ നിര്‍ദ്ദേശം.
സ്ഥലമേറ്റെടുക്കുന്നതിനുള്ള നടപടികള്‍ക്ക് ഗതിവേഗം കൂട്ടണം. ഭൂവുടമകള്‍ യോഗത്തില്‍ സന്നദ്ധത അറിയിച്ച സാഹചര്യത്തില്‍ നിയമാനുസൃത നഷ്ടപരിഹാര തുകയും നിശ്ചയിക്കണം. സര്‍വെ ഉടനടി പൂര്‍ത്തിയാക്കുകയും വേണം. വനമേഖലയില്‍ നിന്നുള്ള സ്ഥലം വിനിയോഗിക്കുന്നതിന്റെ സാധ്യത പരിശോധിക്കണം.
ഏറ്റെടുക്കുന്ന ഭൂപ്രദേശത്തെ വൈദ്യുതി പോസ്റ്റുകള്‍ കെ എസ് ഇ ബി നീക്കം ചെയ്യണം. ജല അതോറിറ്റി പൈപ്പുകളും മാറ്റി സ്ഥാപിക്കണം. വാളക്കോട് പാലം വീതി കൂട്ടുകയോ പുതിയത് നിര്‍മിക്കുന്നതിന്റെ സാധ്യതയോ വിലയിരുത്തണം. റോഡ് കയ്യേറ്റങ്ങളെല്ലാം ഒഴിപ്പിക്കണം. പ്രവര്‍ത്തന പുരോഗതി വിലയിരുത്തുന്നതിനും തുടര്‍നടപടി ത്വരിതപ്പെടുത്തുന്നതിനുമായി ജല അതോറിറ്റി, കെ എസ് ഇ ബി, പൊതുമരാമത്ത് എന്നിവയുടെ സംയുക്ത യോഗം വിളിക്കാന്‍ മന്ത്രി ജില്ലാ കലക്ടറെ ചുമതലപ്പെടുത്തി.
പുനലൂര്‍ ആര്‍ ഡി ഒ ബി.രാധാകൃഷ്ണന്‍, തഹസില്‍ദാര്‍ ജി നിര്‍മല്‍കുമാര്‍, റവന്യൂ-ദേശീയപാത, പൊതുമരാമത്ത് വിഭാഗം ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.