അഞ്ചല് സി.ഐയുടെ പ്രതികാരം പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിഷേധിച്ചതായ...
പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിഷേധിച്ചതായി പരാതി.
തൻറെ പേരിൽ യാതൊരു തരത്തിലുള്ള കേസും ഇല്ലാതിരിന്നിട്ടും പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് അഞ്ചൽ പോലീസ് സ്റ്റേഷനിൽ നിഷേധിച്ചതായികാട്ടി ആഭ്യന്തരവകുപ്പ് സെക്രട്ടറിക്ക് പരാതിനൽകി.
അഞ്ചൽ അഗസ്ത്യക്കോട് ശരത് ഭവനിൽ ശരത്താണ് പരാതിക്കാരൻ.
കഴിഞ്ഞ മാസം ഇരുപത്തിനാലാം തീയതിതന്റെ പേരിലുള്ള ഡ്രൈവിംഗ് സ്കൂളിന്റെലൈസൻസ് പുതുക്കലിന് വേണ്ടിയാണു പോലീസ് ക്ലീൻ സർട്ടിഫിക്കറ്റിനുവേണ്ടി അഞ്ചൽ പോലീസ് സ്റ്റേഷനിൽ അപേക്ഷ നൽകിയത്.
തന്നെ പോലീസ് സ്റ്റേഷനിൽ പല തവണ ഈ ആവശ്യത്തിന് വേണ്ടി കേറ്റി ഇറക്കിയതായും തൻറെ പേരിൽഒരു കേസ്സും ഇല്ലാതെ തന്നെ പോലീസുകാരുമായി ചേർന്ന് അഞ്ചൽ ci മാനസികമായി പീഡിപ്പിച്ചതായും പരാതിക്കാരൻ പറയുന്നു.
മാസങ്ങൾക്ക് മുമ്പ് ട്രേഡ് മാർക്കുമായി ബന്ധപ്പെട്ട തന്നെ കബളിപ്പിച്ചതുമായിട്ടുള്ള തന്റെ പരാതിയിയിൻ മേൽ ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തുന്ന കേസിൽ അഞ്ചൽ ci ഒത്തുതീർപ്പിനു ശ്രെമിച്ചിരുന്നു എന്നും താൻ അതിനു വഴങ്ങാത്തതുകൊണ്ടുള്ള വൈരാഗ്യായമാണ് തനിക്കു pcc നിഷേധിക്കാൻ കാരണമെന്നും പരാതിക്കാരൻ ആരോപിക്കുന്നു.
യാതൊരു കേസ് പോലുമില്ലാതെ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകാതെ തന്നെ മാനസികമായി പീഡിപ്പിച്ച അഞ്ചൽ ci സുധീറിനെതിരെ ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കും പരാതി നൽകാൻ ഒരുങ്ങുകയാണ് ശരത്. എന്നാൽ ശരത്തിനെതിരേ കേസ് നിലവിലുണ്ടെന്നാണ് സി.ഐ യുടെ വിശദീകരണം.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ