ലേലം/ദര്‍ഘാസ് ദാരിദ്ര്യ
ലഘൂകരണ യൂണിറ്റ് പ്രോജക്ട് ഡയറക്ടറുടെ ഉപയോഗ ശൂന്യമായ റോഡ് റോളറുകള്‍
ഒക്ടോബര്‍ 16ന് ഉച്ചകഴിഞ്ഞ് മൂന്നിന് ജില്ലാ പഞ്ചായത്ത് പി എ യു ഓഫീസ്
കോമ്പൗണ്ടില്‍ ലേലം/ദര്‍ഘാസ് ചെയ്യും. ദര്‍ഘാസുകള്‍ 16ന് ഉച്ചയ്ക്ക്
രണ്ടിനകം സമര്‍പ്പിക്കണം. വിശദ വിവരങ്ങള്‍ 0474-2795675 നമ്പരില്‍
ലഭിക്കും.
ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണല്‍ സിറ്റിംഗ്
കൊല്ലം ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണല്‍ സുനിത വിമല്‍ 2019 ഒക്ടോബര്‍ 15,
22, 29 തീയതികളില്‍ പുനലൂരിലും 19ന് പീരിമേട്ടിലും മറ്റ്
പ്രവൃത്തിദിനങ്ങളില്‍ ആസ്ഥാനത്തും തൊഴില്‍ തര്‍ക്ക കേസുകളും എംപ്ലോയീസ്
ഇന്‍ഷ്വറന്‍സ് കേസുകളും എംപ്ലോയീസ് കോമ്പന്‍സേഷന്‍ കേസുകളും വിചാരണ
നടത്തും.
വാഹന ലേലം നാലിന്
കേരള കശുവണ്ടി തൊഴിലാളി ആശ്വാസ ക്ഷേമനിധി ബോര്‍ഡിന്റെ അംബാസിഡര്‍ കാര്‍
ഒക്ടോബര്‍ നാലിന് രാവിലെ 11ന് മുണ്ടയ്ക്കലുള്ള ചീഫ് എക്സിക്യൂട്ടീവ്
ഓഫീസറുടെ കാര്യാലയത്തില്‍ ലേലം ചെയ്യും. വിശദ വിവരങ്ങള്‍ 0474-2743469,
9496338099 എന്നീ നമ്പരുകളില്‍ ലഭിക്കും.
ഐ ടി ഐ പ്രവേശനം
മനയില്‍കുളങ്ങര ഗവണ്മെന്റ് വനിത ഐ ടി ഐ യില്‍ ഫുഡ് ബിവറേജ്, ഫ്രൂട്ട്
ആന്റ് വെജിറ്റബിള്‍ പ്രോസസിംഗ് ട്രേഡുകളില്‍ ഒഴിവുള്ള സീറ്റുകളില്‍
ഒക്ടോബര്‍ 11 വരെ നേരിട്ട് അപേക്ഷ സമര്‍പ്പിച്ച് സ്പോട്ട് അഡ്മിഷന്
നേടാം. ടി സി, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍, ആധാര്‍,
അഡ്മിഷന് ഫീസ് എന്നിവ സഹിതം ഹാജരാകണം. വിശദ വിവരങ്ങള്‍ 0474-2793714
നമ്പരില്‍ ലഭിക്കും.
ഗതാഗതം നിരോധിച്ചു
ആദിച്ചനല്ലൂര്‍ കുണ്ടുമണ്കുളം റോഡില്‍ അറ്റകുറ്റപ്പണികള്‍ക്കായി
ഒക്ടോബര്‍ മൂന്നു മുതല്‍ ഗതാഗതം നിരോധിച്ചതായി പൊതുമരാമത്ത് നിരത്ത്
വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.
കായല്‍ പട്രോളിംഗ് ശക്തമാക്കി ഫിഷറീസ് വകുപ്പ്
കേരള ഉള്‍നാടന്‍ ഫിഷറീസ് ആക്ട് നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഫിഷറീസ്
വകുപ്പ് ഫിഷറീസ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ പരവൂര്‍, അഷ്ടമുടി കായല്‍
എന്നിവിടങ്ങളില്‍ കായല്‍ പട്രോളിംഗ് നടത്തി. പരവൂര്‍ കായലില്‍ പൊഴിക്കര
ചീപ്പ് പാലത്തിന് സമീപം നടത്തിയ പരിശോധനയില്‍ കായലില്‍ ഇരുമ്പുപൈപ്പുകള്‍
സ്ഥാപിച്ച് കുറ്റിവലകള്‍ കെട്ടി അനധികൃത മത്സബന്ധനം നടത്തിയത് നീക്കം
ചെയ്ത് പിഴ ചുമത്തി. അനധികൃതമായി തൂപ്പും പടലും നിക്ഷേപിച്ച് മത്സ്യബന്ധനം
നടത്തിയത് നീക്കം ചെയ്തു. അനധികൃത മത്സ്യബന്ധനരീതികള്‍
അനുവര്ത്തിക്കുന്നവര്ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഫിഷറീസ്
ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
വെള്ളക്കരം കുടിശിക അടയ്ക്കണം
കേരള വാട്ടര്‍ അതോറിറ്റി കൊല്ലം കോര്പ്പറേഷന് പരിധിയില്‍ നിലവില്‍ ആറു
മാസത്തില്‍ കൂടുതല്‍ വെള്ളക്കരം കുടിശ്ശികയുള്ളതും മീറ്റര്‍ പ്രവര്‍ത്തന
രഹിതവുമായ ഗാര്‍ഹിക, ഗാര്‍ഹികേതര, വ്യാവസായിക ഉപഭോക്താക്കളുടെ കുടിവെള്ള
കണക്ഷനുകള്‍ ഇനിയൊരറിയിപ്പ് കൂടാതെ വിച്ഛേദിക്കും. നിലവില്‍ വിച്ഛേദിച്ച
കണക്ഷനുകളിലുള്ള കുടിശ്ശിക തുക ഈടാക്കുന്നതിനുള്ള റവന്യൂ റിക്കവറി
നടപടികളും തുടരും.
ഉപഭോക്താക്കള്‍ കുടിശ്ശിക തുക ബന്ധപ്പെട്ട സബ്
ഡിവിഷന് ഓഫീസില്‍ അടച്ച് തുടര്‍ നടപടികള്‍ ഒഴിവാക്കണമെന്ന് വാട്ടര്‍ സപ്ലൈ
സബ് ഡിവിഷന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
കോസ്റ്റല്‍ അര്‍ബന്‍ ബാങ്കിന് അറ്റലാഭം 1.51 കോടി രൂപകോസ്റ്റല്
അര്‍ബന്‍ ബാങ്കിന്റെ 2018-19 ലെ അറ്റലാഭം 1.51 കോടി രൂപ. ചെയര്മാന്
എച്ച് ബെയ്സില്‍ ലാലിന്റെ അധ്യക്ഷതയില്‍ ബാങ്കില്‍ ചേര്‍ന്ന വാര്‍ഷിക
പൊതുയോഗത്തിലാണ് ലാഭത്തിന്റെ കണക്ക് അവതരിപ്പിച്ചത്.
പ്രവര്‍ത്തന
റിപോര്‍ട്ട്, ഓഡിറ്റ് ചെയ്ത വരവ്-ചെലവ് കണക്ക്, ബാലന്‍സ്ഷീറ്റ്, ഓഡിറ്റ്
റിപോര്‍ട്ട് എന്നിവ പാസാക്കി. ബാങ്ക് അംഗങ്ങളുടെ മക്കളില്‍ പത്താം ക്ലാസ്
പരീക്ഷയില്‍ ഉന്നതവിജയം നേടിയവര്‍ക്കുള്ള സ്കോളര്‍ഷിപ്പ് ജില്ലാ കലക്ടര്‍
ബി അബ്ദുല്‍ നാസര്‍ വിതരണം ചെയ്തു.
കൊല്ലം റവന്യൂ ജില്ലാ സ്കൂള്‍ ഗെയിംസ് മേള ഒക്ടോബര്‍ മൂന്നു മുതല്‍
2019-20
വര്‍ഷത്തെ കൊല്ലം റവന്യൂ ജില്ലാ സ്കൂള്‍ ഗെയിംസ് മേളകള്‍ കൊല്ലം ലാല്‍
ബഹാദൂര്‍ സ്റ്റേഡിയത്തില്‍ ഒക്ടോബര്‍ മൂന്നു മുതല്‍ അഞ്ചുവരെ നടക്കും. സബ്
ജില്ലാ മത്സരങ്ങളില്‍ പങ്കെടുത്ത് ജില്ലാ മത്സരത്തിലേയ്ക്ക് യോഗ്യത നേടിയ
കായികതാരങ്ങള്‍ സബ് ജില്ലാ സെക്രട്ടറി മുഖേന മത്സരങ്ങളില്‍
പങ്കെടുക്കണമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ