ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

അറിയിപ്പ്

സൗജന്യ മത്സര പരീക്ഷാ പരിശീലനം
ജില്ലയിലെ ഭിന്നശേഷിക്കാരായ ഉദേ്യാഗാര്‍ഥികള്‍ക്കായി സൗജന്യ മത്സര പരീക്ഷാ പരിശീലനം ആരംഭിക്കുന്നു. ജില്ലയിലെ വിവിധ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഭിന്നശേഷിക്കാരായ ഉദേ്യാഗാര്‍ഥികള്‍ അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ ഒക്‌ടോബര്‍ 22 നകം ബയോഡേറ്റ സഹിതം അപേക്ഷ സമര്‍പ്പിക്കണം. ജില്ലയിലെ ഭിന്നശേഷിക്കാര്‍ക്കുള്ള പ്രതേ്യക എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തിലാണ് പരിശിലനം. വിശദ വിവരങ്ങള്‍ 0474-2747599, 9446796354 എന്നീ നമ്പരുകളില്‍ ലഭിക്കും.

അദാലത്ത് ഇന്ന് (ഒക്‌ടോബര്‍ 12)
കൊല്ലം ലീഗല്‍ സര്‍വീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്ന് (ഒക്‌ടോബര്‍ 12) സിവില്‍ സ്റ്റേഷനിലെ ആര്‍ ഡി ഒ കോര്‍ട്ട് ഹാളില്‍ സംഘടിപ്പിക്കുന്ന അദാലത്തില്‍ ചെക്ക് റിപ്പോര്‍ട്ടുകള്‍ തീര്‍പ്പാക്കും. 2018 ന് മുമ്പ് എടുത്ത കേസില്‍പ്പെട്ടവര്‍ക്കും അറിയിപ്പ് ലഭിച്ചിട്ടുള്ളതുമായ വാഹന ഉടമകള്‍ക്ക് പങ്കെടുക്കാം. 2019 സെപ്തംബര്‍ ഒന്നു മുതല്‍ പിഴ പുതുക്കിയ നിരക്കിലായതിനാല്‍ വാഹന ഉടമകള്‍ അവസരം പരമാവധി ഉപയോഗപ്പെടുത്തണമെന്ന് ആര്‍ ടി ഒ അറിയിച്ചു. കേസുകളുടെ പകര്‍പ്പുകളുമായി രാവിലെ 10ന് കൊല്ലം റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസില്‍ ഹാജരായി ടോക്കണ്‍ ക്രമത്തില്‍ അദാലത്തില്‍ പങ്കെടുക്കാം.

എക്‌സ്‌പ്ലോറിംഗ് ഇന്ത്യ ദേശീയ ക്യാമ്പ്; ജില്ലയില്‍ നിന്ന് എട്ടുപേര്‍
ഡല്‍ഹിയിലെ എക്‌സ്‌പ്ലോറിംഗ് ഇന്ത്യ ദേശീയ ക്യാമ്പില്‍ പങ്കെടുക്കാന്‍ ജില്ലയില്‍ നിന്ന് എട്ട് വിദ്യാര്‍ഥികള്‍ക്ക് അവസരം. ന്യൂനപക്ഷക്ഷേമ വകുപ്പ് ഹയര്‍ സെക്കണ്ടറി തലത്തിലെ  വിദ്യാര്‍ഥികള്‍ക്കായി ജില്ലാതലത്തില്‍ സംഘടിപ്പിച്ച പാസ്‌വേര്‍ഡ് 2019-20 ഫ്‌ളവറിംഗ് ക്യാമ്പില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടവരാണിവര്‍.
ഏഴു ദിവസത്തെ ക്യാമ്പില്‍ രാഷ്ട്രപതിയുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് അവസരം ലഭിക്കും. പാര്‍ലമെന്റ്, സുപ്രീം കോടതി, രാഷ്ട്രപതി ഭവന്‍, ചരിത്ര പ്രധാന്യമുള്ള സ്ഥലങ്ങള്‍, കേന്ദ്രങ്ങള്‍, വിവിധ സര്‍വകലാശാലകള്‍ എന്നിവയും സന്ദര്‍ശന പരിപാടിയിലുണ്ട്.
സയന്‍സ് വിഭാഗത്തില്‍ കരുനാഗപ്പള്ളി ബോയ്‌സ് എച്ച് എസ് എസിലെ റസിയ നവാസ്, മൈനാഗപ്പള്ളി എം എസ് എച്ച് എസ് എസിലെ ഫെസല്‍ ഷാ, ഗണിത വിഭാഗത്തില്‍ വയല ഗവണ്‍മെന്റ് എച്ച് എസ് എസിലെ മുഹമ്മദ് ആരിഫ്, ചിതറ എസ് എന്‍ എച്ച് എസ് എസിലെ ഹഫീസ, ഹുമാനിറ്റീസ് വിഭാഗത്തില്‍ കരുനാഗപ്പള്ളി ബോയ്‌സ് എച്ച് എസ് എസിലെ ഹുദ ജാസ്മിന്‍, ക്ലാപ്പന എസ് വി എച്ച് എസ് എസിലെ എം നജ്മി, കോമേഴ്‌സ് വിഭാഗത്തില്‍ മൈനാഗപ്പള്ളി എം എസ് എച്ച് എസ് എസിലെ മുഹമ്മദ് സലീം, ചാത്തിനാംകുളം എം എസ് എം എച്ച് എസ് എസിലെ ആദിത്യ എ. ബോസ് എന്നിവരാണ് ക്യാമ്പില്‍ പങ്കെടുക്കുന്നത്.

മൈക്കോറൈസ ജീവാണു വളം വില്‍പ്പനയ്ക്ക്
എല്ലാ വിളകള്‍ക്കും പോഷക ലഭ്യതയും വേര് രോഗങ്ങളില്‍ നിന്നും സംരക്ഷണവും സാധ്യമാക്കുന്ന ഫോസ്ഫറസ് ജീവാണുവളമായ മൈക്കോറൈസ കൊല്ലം പാരസൈറ്റ് ബ്രീഡിംഗ് സ്റ്റേഷനില്‍ കിലോയ്ക്ക് 50 രൂപ നിരക്കില്‍ ലഭിക്കും. ആവശ്യമുള്ളവര്‍ പാരസൈറ്റ് ബ്രീഡിംഗ് സ്റ്റേഷന്‍, കുരീപ്പുഴ, കാവനാട് പി ഒ, കൊല്ലം-691003 വിലാസത്തില്‍ ബന്ധപ്പെടണം. വിശദ വിവരങ്ങള്‍ 0474-2791410, 7012703062, 9495074356 എന്നീ നമ്പരുകളില്‍ ലഭിക്കും.

വനിതാ കമ്മീഷന്‍ അദാലത്ത് 17ന്
സംസ്ഥാന വനിതാ കമ്മീഷന്‍ മെഗാ അദാലത്ത് ഒക്‌ടോബര്‍ 17ന് രാവിലെ 10.30 മുതല്‍ ആശ്രാമം സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ നടക്കും.

ജൂനിയര്‍ റസിഡന്റ്; അഭിമുഖം 19ന്
പാരിപ്പള്ളിയിലെ കൊല്ലം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ജൂനിയര്‍ റസിഡന്റ് തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നതിനുള്ള അഭിമുഖം ഒക്‌ടോബര്‍ 19ന് രാവിലെ 11ന് നടക്കും. എം ബി ബി എസ് യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം. പ്രായപരിധി 40 വയസ്. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ലിസ്റ്റുകള്‍ (പകര്‍പ്പുകള്‍ ഉള്‍പ്പടെ), സര്‍ക്കാര്‍ അംഗീകൃത തിരിച്ചറിയല്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം രാവിലെ 10ന് ആശുപത്രി ഓഫീസില്‍ എത്തണം.

വാഹന ലേലം നവംബര്‍ ഏഴിന്
ജില്ലാ സായുധ ക്യാമ്പില്‍ സൂക്ഷിച്ചിട്ടുള്ള വകുപ്പിന് ഉപയോഗമില്ലാത്ത വാഹനങ്ങള്‍ നവംബര്‍ ഏഴിന് രാവിലെ 11ന് ലേലം ചെയ്യും. വിശദ വിവരങ്ങള്‍ 0474-2764422 നമ്പരില്‍ ലഭിക്കും.

അടിസ്ഥാന സൗകര്യ വികസന പദ്ധതി; അപേക്ഷിക്കാം
പിന്നാക്ക വിഭാഗങ്ങളിലെ ദുര്‍ബല വിഭാഗങ്ങളായ പരമ്പരാഗത കളിമണ്‍പാത്ര നിര്‍മാണ തൊഴിലാളികള്‍ തിങ്ങിപാര്‍ക്കുന്ന പ്രദേശങ്ങളുടെ സമഗ്ര പുരോഗതിയ്ക്ക് ധനസഹായം നല്‍കുന്ന പദ്ധതിയായ കുംഭാര കോളനികളുടെ അടിസ്ഥാന സൗകര്യ പദ്ധതിയിലേക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. കോളനി സ്ഥിതി ചെയ്യുന്ന തദ്ദേശഭരണ സ്ഥാപനത്തിന്റെ സെക്രട്ടറി ഒപ്പുവച്ച വിശദമായ പ്രോജക്ട് പ്രൊപ്പോസല്‍, സങ്കേതത്തില്‍ അവശ്യമായ പ്രവൃത്തികള്‍ സംബന്ധിച്ച റഫ് കോസ്റ്റ് എസ്റ്റിമേറ്റ്, തദ്ദേശ ഭരണ സ്ഥാപനത്തിന്റെ കമ്മിറ്റി തീരുമാനം, സെക്രട്ടറിയുടെ ശിപാര്‍ശ കത്ത് എന്നിവ സഹിതം അപേക്ഷ ഒക്‌ടോബര്‍ 30 നകം ഡയറക്ടര്‍, പിന്നാക്ക വിഭാഗ വികസന വകുപ്പ്, അയ്യന്‍കാളി ഭവന്‍, നാലാംനില, കനക നഗര്‍, വെള്ളയമ്പലം, കവടിയാര്‍ പി ഒ, തിരുവനന്തപുരം വിലാസത്തില്‍ സമര്‍പ്പിക്കണം. വിശദ വിവരങ്ങള്‍  www.bcdd.kerala.gov.in        വെബ്‌സൈറ്റില്‍ ലഭിക്കും.

മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ പ്രവേശനം
പട്ടികവര്‍ഗ വികസന വകുപ്പിന്റെ നിയന്ത്രണത്തിലുള്ള കുളത്തൂപ്പുഴ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ 2019-20 അധ്യയന വര്‍ഷം അഞ്ചു മുതല്‍ ഏഴുവരെയുള്ള ക്ലാസുകളിലെ ഒഴിവുകളിലേക്ക് പ്രവേശനത്തിന് പട്ടികവര്‍ഗ വിദ്യാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
ജാതി, വരുമാനം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അപേക്ഷ ഒക്‌ടോബര്‍ 19 നകം സീനിയര്‍ സൂപ്രണ്ട്, മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍, കുളത്തൂപ്പുഴ വിലാസത്തില്‍ നല്‍കണം. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തില്‍ റാങ്ക് ലിസ്റ്റ് തയ്യാറാക്കി അര്‍ഹരായവര്‍ക്ക് പ്രവേശനം നല്‍കും. വിശദ വിവരങ്ങള്‍ 8089305343 നമ്പരില്‍ ലഭിക്കും.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.