*ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,*

അറിയിപ്പ്

കൊല്ലം ജില്ല ബീച്ച് ഗെയിംസ്: എന്‍ട്രികള്‍ ക്ഷണിച്ചു
കായിക സംസ്‌കാരവും വിനോദ സഞ്ചാര മേഖലയിലെ പുത്തന്‍ സാധ്യതകളും മുന്‍നിര്‍ത്തി കേരളത്തിന്റെ കടലോര മേഖലയിലെ കായിക വികസനത്തിന് ഉണര്‍വ് നല്‍കുന്നതിനുമായി സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന പദ്ധതിയാണ് ബീച്ച് ഗെയിംസ്.  തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയുള്ള ഒന്‍പത് ജില്ലകളിലെ തീരദേശങ്ങളിലാണ് ബീച്ച് ഗെയിംസ് സംഘടിപ്പിക്കുന്നത്.  തീരദേശങ്ങളിലെയും മറ്റ് ജില്ലകളിലെയും കായിക താരങ്ങളും മത്സ്യതൊഴിലാളികളും പൊതുജനങ്ങളുമാണ് ഇതിന്റെ ഗുണഭോക്താക്കള്‍.
ഫുട്‌ബോള്‍ (സെവന്‍സ്), വോളിബോള്‍, വടംവലി, കബഡി  എന്നീ ഇനങ്ങളിലായി ആണ്‍(18 വയസിന് മുകളില്‍) പെണ്‍(16 വയസിന് മുകളില്‍) വിഭാഗത്തില്‍പ്പെട്ട മത്സരാര്‍ഥികള്‍ക്കാണ് മത്സരം സംഘടിപ്പിക്കുന്നത്.  ഇതിന് പുറമെ മത്സ്യത്തൊഴിലാളികള്‍ക്ക് (പുരുഷന്‍മാര്‍ 18 വയസിന് മുകളില്‍)    മാത്രമായി ബീച്ച് ഫുട്‌ബോള്‍, ബീച്ച് വടംവലി മത്സരങ്ങളും സംഘടിപ്പിക്കും.
ഗെയിംസിന് മുന്നോടിയായി നടക്കുന്ന കൊല്ലം ജില്ലാ ബീച്ച് ഗെയിസില്‍ സൊസൈറ്റീസ് രജിസ്‌ട്രേഷന്‍ ആക്ട്, യുവജനക്ഷേമ ബോര്‍ഡ്, ഗ്രാമപഞ്ചായത്ത്, നെഹ്‌റു യുവകേന്ദ്ര എന്നിവയില്‍ രജിസ്‌ട്രേഷന്‍ ഉള്ള ക്ലബ്ബുകള്‍, സ്‌പോര്‍ട്‌സ് സംഘടനകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, മറ്റ് സ്ഥാപനങ്ങള്‍ തുടങ്ങിയവ വഴി വരുന്ന ടീമുകള്‍ക്കും പങ്കെടുക്കാം.
താത്പര്യമുള്ള ടീമുകള്‍ (ഫുട്‌ബോള്‍, വോളിബോള്‍, വടംവലി, കബഡി) ഒക്‌ടോബര്‍ 25 നകം    എന്‍ട്രികള്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ സമര്‍പ്പിക്കണം. മത്സ്യത്തൊഴിലാളികള്‍ക്ക് മാത്രമായി സംഘടിപ്പിക്കുന്ന ബീച്ച് ഫുട്‌ബോള്‍, ബീച്ച് വടംവലി മത്സരങ്ങളില്‍ പങ്കെടുക്കുവാന്‍ എന്‍ട്രി സമര്‍പ്പിക്കുന്നവര്‍ എന്‍ട്രിയോടൊപ്പം മത്സ്യത്തൊഴിലാളിയാണെന്ന് തെളിയിക്കുന്ന രേഖകളും ഉള്ളടക്കം ചെയ്യണം.  വിശദ വിവരങ്ങള്‍ 0474 -2746720 നമ്പരില്‍ ലഭിക്കും.

മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്‍ സിറ്റിംഗ് നടത്തി
സംസ്ഥാന മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്‍ സിറ്റിംഗ് നടത്തി. ആശ്രാമം സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ നടന്ന സിറ്റിങ്ങില്‍ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റീസ് പി എസ് ഗോപിനാഥന്‍ അധ്യക്ഷത വഹിച്ചു.
പരവൂര്‍ എസ് എന്‍ വി റീജിയണല്‍ ബാങ്ക്, മത്സ്യഫെഡ് ജില്ലാ ഓഫീസ്, സംസ്ഥാന സഹകരണ ബാങ്ക് കൊല്ലം ശാഖ, കരുനാഗപ്പള്ളി കാര്‍ഷിക ഗ്രാമ വികസന ബാങ്ക്, ശ്രായിക്കാട് മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘം, ജില്ലാ സഹകരണ ബാങ്ക് ചവറ ശാഖ, കരുനാഗപ്പള്ളി റൂറല്‍ ഹൗസിംഗ് സൊസൈറ്റി എന്നിവിടങ്ങളില്‍ നിന്നും വായ്പയെടുത്ത 10 മത്സ്യത്തൊഴിലാളികള്‍ക്ക് കടാശ്വാസമായി 7,08,100 രൂപ അനുവദിക്കുവാന്‍ കമ്മീഷന്‍ ശുപാര്‍ശ ചെയ്തു.
എസ് ബി ഐ ക്ലാപ്പന ശാഖയില്‍ നിന്നെടുത്ത മൂന്ന് ലക്ഷം രൂപയുടെ വിദ്യാഭ്യാസ വായ്പയിന്‍മേല്‍ കടാശ്വാസമായി 75,000 രൂപ മുതലിനത്തിലും 53,500 രൂപ പലിശയിനത്തിലും ഫിഷറീസ് ഡയറക്ടര്‍ അനുവദിച്ചിരുന്നു. അദാലത്ത് പ്രകാരം 1,10,000 രൂപയും അടച്ചിരുന്നെങ്കിലും വായ്പ തീര്‍പ്പായിട്ടില്ലെന്ന പരാതിയും കമ്മീഷന്‍ പരിഗണിച്ചു. വായ്പക്കാരിക്ക് അര്‍ഹതപ്പെട്ട പലിശ സബ്സിഡി ലഭിച്ച വിവരം കമ്മീഷന്‍ മുമ്പാകെ ബാങ്ക് പ്രതിനിധി ബോധിപ്പിച്ചിട്ടില്ല. ബാങ്ക് പ്രതിനിധി ഹാജരില്ലാത്തതിനാല്‍ അടുത്ത സിറ്റിംഗില്‍ റീജിയണല്‍ ഓഫീസില്‍ നിന്നും പ്രതിനിധിയെ അയയ്ക്കുവാന്‍ കമ്മീഷന്‍ നിര്‍ദേശിച്ചു.
കടാശ്വാസ തുക കൈപ്പറ്റിയ ശേഷം ഈടാധാരം തിരികെ നല്‍കിയിട്ടില്ലെന്ന പരാതികളും കമ്മീഷന്‍ പരിഗണിച്ചു. സിറ്റിങ്ങില്‍ 45 പരാതികള്‍  പരിഗണിച്ചു. ബാങ്ക് പ്രതിനിധി ഹാജരില്ലാത്തതിനാല്‍ അഞ്ച് പരാതികള്‍ അടുത്ത സിറ്റിംഗിലേക്ക് മാറ്റിവച്ചു.
കമ്മീഷന്‍ അംഗം വി വി ശശീന്ദ്രന്‍, ജില്ലാ സഹകരണ സംഘം  അസിസ്റ്റന്റ ഡയറക്ടര്‍ രാധാകൃഷ്ണന്‍ നായര്‍, ജൂനിയര്‍ ഇന്‍സ്പെക്ടര്‍ കെ പ്രദീപ്, ജൂനിയര്‍ ഓഡിറ്റര്‍ എന്‍ രാധാമണി, വിവിധ സഹകരണ ബാങ്കുകളുടെയും ദേശസാല്‍കൃത ബാങ്കുകളുടെയും പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. അടുത്ത സിറ്റിംഗ് 28ന് നടക്കും.

സന്നദ്ധ സംഘനകളുടെ യോഗം ഇന്ന് (ഒക്‌ടോബര്‍ 16)
ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ ശാക്തീകരിക്കുന്നതിനായി സന്നദ്ധ സംഘടനകളുടെ യോഗം ഇന്ന് (16.10.19) ഉച്ചയ്ക്ക് മൂന്നിന്  കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ അധ്യക്ഷനാകും.
ജില്ലാ ഭരണകൂടം, ജില്ലാ ദുരന്ത നിവാരണ അതോറിറ്റി, സ്ഫിയര്‍ ഇന്ത്യ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് യോഗം ചേരുന്നത്. സന്നദ്ധ സംഘടനകളുടെ രണ്ട് പ്രതിനിധികള്‍ക്ക് യോഗത്തില്‍ പങ്കെടുക്കാം.
സന്നദ്ധ സംഘടനകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ദൃശ്യ-പത്ര മാധ്യമങ്ങള്‍, ഗോത്ര സംഘടനകള്‍, എന്‍ സി സി, എന്‍ എസ് എസ് വോളന്റിയര്‍മാര്‍, ആരോഗ്യ സംഘടനകള്‍ തുടങ്ങിയവയുടെ പ്രതിനിധികള്‍ പങ്കെടുക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. വിശദ വിവരങ്ങള്‍ 8779430093 നമ്പരില്‍ ലഭിക്കും.

ഭൂമി വാങ്ങുന്നതിന് അപേക്ഷ ക്ഷണിച്ചു
ജില്ലാ പഞ്ചായത്തിന്റെ വനിതാ വ്യവസായ എസ്റ്റേറ്റിന് ഭൂമി വാങ്ങല്‍പദ്ധതി പ്രകാരം ഒരു ഏക്കറില്‍ കുറായത്ത വിസ്തൃതിയുള്ളതും ഏഴ് മീറ്ററില്‍ കുറയാത്ത വഴി സൗകര്യമുള്ള കരഭൂമി ആവശ്യമുണ്ട്. ഭൂമി വില്‍ക്കാന്‍ തയ്യാറുള്ള വ്യക്തികളോ സ്ഥാപനങ്ങളോ ഒരു സെന്റിന് പ്രതീക്ഷിക്കുന്ന വില രേഖപ്പെടുത്തി 200 രൂപ മുദ്രപത്രത്തില്‍ സമ്മതപത്രം, വസ്തു സംബന്ധിച്ച കര അടച്ച രസീത്, സൈറ്റ് പ്ലാന്‍, ബാധ്യത സര്‍ട്ടിഫിക്കറ്റ്, കൈവശാവകാശ സര്‍ട്ടിഫിക്കറ്റ്, പ്രമാണത്തിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് എന്നിവ സഹിതം ഉടമസ്ഥന്‍ നേരിട്ട് ഒക്‌ടോബര്‍ 30 നകം മാനേജര്‍/നിര്‍വഹണ ഉദേ്യാഗസ്ഥന്‍, ജില്ലാ വ്യവസായ കേന്ദ്രം, കൊല്ലം വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. വിശദ വിവരങ്ങള്‍ ജില്ലാ പഞ്ചായത്ത് ഓഫീസിലും ജില്ലാ വ്യവസായ കേന്ദ്രത്തിലും ലഭിക്കും.

കാര്‍ഷിക വിഭവ സംഭരണ വിപണന കേന്ദ്രം
ജില്ലാ പഞ്ചായത്തിന്റെ സഹകരണ സംഘങ്ങള്‍ക്ക് കാര്‍ഷിക വിഭവ സംഭരണ കേന്ദ്രം പദ്ധതി നടപ്പിലാക്കാന്‍ താത്പര്യമുള്ള സഹകരണ സംഘങ്ങളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ജില്ലയിലെ കര്‍ഷകരില്‍ നിന്നും കാര്‍ഷിക വിഭവങ്ങള്‍ നേരിട്ട് ശേഖരിച്ച് ആവശ്യമായ മൂല്യവര്‍ദ്ധനവ് നടത്തി വിപണനം ചെയ്യുന്നതിനാവശ്യമായ ഭൗതിക സാഹചര്യങ്ങളും സാമ്പത്തിക അടിത്തറയുമുള്ള ജില്ലാ പഞ്ചായത്ത് പരിധിയിലെ സഹകരണ സംഘങ്ങള്‍ക്ക് അപേക്ഷിക്കാം. സംഘങ്ങള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനുള്ള പദ്ധതി തുകയുടെ 80 ശതമാനം പരമാവധി 10 ലക്ഷം രൂപ വീതം  സര്‍ക്കാര്‍ മാനദണ്ഡപ്രകാരം ഗ്രാന്റ് അനുവദിക്കും. താത്പര്യമുള്ള സംഘങ്ങള്‍ വിശദമായ പദ്ധതി രേഖ സഹിതം അപേക്ഷ ഒക്‌ടോബര്‍ 30 നകം മാനേജര്‍/നിര്‍വഹണ ഉദേ്യാഗസ്ഥന്‍, ജില്ലാ വ്യവസായ കേന്ദ്രം, കൊല്ലം വിലാസത്തില്‍ സമര്‍പ്പിക്കണം.

അമച്ച്വര്‍ നാടകോത്സവം -2019

സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് 'യൂത്ത് തീയറ്റര്‍ ഫെസ്റ്റിവല്‍ ഓഫ് കേരള ഷോര്‍ട്ട് പ്ലേ കോമ്പറ്റീഷന്‍' എന്ന പേരില്‍ ജില്ലാ-സംസ്ഥാന തലത്തില്‍ അമച്ച്വര്‍ നാടക മത്സരം സംഘടിപ്പിക്കും.  ജില്ലാതല സ്‌ക്രീനിംഗില്‍ കൂടുതല്‍ പോയിന്റ് ലഭിച്ച്  സംസ്ഥാന മത്സരങ്ങളില്‍ പങ്കെടുക്കുന്ന സംഘത്തിന് 25,000 രൂപ അവതരണ ഗ്രാന്റായി നല്‍കും. രണ്ടാം സ്ഥാനത്തിന് 10,000 രൂപയും മൂന്നാം സ്ഥാനത്തിന് 5,000 രൂപയും ഗ്രാന്റായി ലഭിക്കും.  സംസ്ഥാന മത്സരങ്ങളില്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ ലഭിക്കുന്ന സംഘങ്ങള്‍ക്ക് യഥാക്രമം 1,00,000,  75,000,  50,000 രൂപ വീതവും പ്രശസ്തി  പത്രവും  ഫലകവുമാണ് സമ്മാനം.   അപേക്ഷ ഒക്‌ടോബര്‍ 30 നകം  ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍, ജില്ലാ യുവജന കേന്ദ്രം, ജില്ലാ പഞ്ചായത്ത് ഓഫീസ്, തേവള്ളി, കൊല്ലം  വിലാസത്തില്‍    സമര്‍പ്പിക്കണം.  അപേക്ഷയും നിര്‍ദ്ദേശങ്ങളും നിയമാവലിയും  www.ksywb.kerala.gov.in വെബ്‌സൈറ്റില്‍ ലഭിക്കും. ഫോണ്‍ - 0474-2798440.

ജില്ലാ വികസന സമിതി യോഗം 26ന്
ഒക്‌ടോബര്‍ മാസത്തെ ജില്ലാ വികസന സമിതി യോഗം ഒക്‌ടോബര്‍ 26ന് രാവിലെ 11ന് കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.
(പി.ആര്‍.കെ. നമ്പര്‍ 2406/2019)

ക്വട്ടേഷന്‍ ക്ഷണിച്ചു

ജില്ലാ വ്യവസായ കേന്ദ്രത്തോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന കാന്റീന്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ഒക്‌ടോബര്‍ 25ന് ഉച്ചകഴിഞ്ഞ് രണ്ടുവരെ സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ 0474-2748395, 2747261 എന്നീ നമ്പരുകളില്‍ ലഭിക്കും.

ഫെസിലിറ്റേറ്റര്‍; അഭിമുഖം 19ന്
ഫിഷറീസ് വകുപ്പ് സാഫ് വഴി നടപ്പിലാക്കുന്ന ത്രീ ആര്‍ പൈലറ്റ് പദ്ധതിയില്‍ ഫെസിലിറ്റേറ്റര്‍ തസ്തികയിലെ നിയമനത്തിന് അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളവരില്‍ അഭിമുഖത്തിന് അര്‍ഹത നേടിയവരുടെ ലിസ്റ്റ് ശക്തികുളങ്ങര സാഫ് നോഡല്‍ ഓഫീസിലും www.safkerala.org വെബ്‌സൈറ്റിലും പ്രസിദ്ധീകരിച്ചു. അഭിമുഖം ഒക്‌ടോബര്‍ 19ന് രാവിലെ 10.30 മുതല്‍ ഫിഷറീസ് വകുപ്പിന്റെ നീണ്ടകര അവയര്‍നെസ് സെന്ററില്‍ നടക്കും. ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ രാവിലെ ഒന്‍പതിന് വയസ്, വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തനപരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.