*ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,*

അറിയിപ്പുകള്‍

അവലോകന യോഗം 28ന്
കൊടിക്കുന്നില്‍ സുരേഷ് എം പി യുടെ പ്രാദേശിക വികസന ഫണ്ട് അവലോകന യോഗം ഒക്‌ടോബര്‍ 28ന് രാവിലെ 10ന് കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

പാര്‍ട്ട് ടൈം എന്യൂമറേറ്റര്‍: വാക്ക് ഇന്‍ ഇന്റര്‍വ്യൂ 24ന്
മറൈന്‍ ഡേറ്റാ കളക്ഷനും ജുവനൈല്‍ ഫിഷിംഗും സംബന്ധിച്ച പഠനവും  എന്ന സര്‍വേയുടെ ഭാഗമായി ഫിഷറീസ് വകുപ്പ് ജില്ലയില്‍  പാര്‍ട്ട് ടൈം എന്യൂമറേറ്ററെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കും.
ഫിഷറീസ് സയന്‍സിലുളള ബിരുദം/ബിരുദാനന്തരബിരുദം ആണ് യോഗ്യത.  പ്രായം 21 നും 36 നും ഇടയില്‍.  പ്രായം, വിദ്യാഭ്യാസയോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഒക്‌ടോബര്‍ 24 ന് രാവിലെ 10 ന് സിവില്‍ സ്റ്റേഷനിലെ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ ഹാജരാകണം.  മറൈന്‍ ക്യാച്ച് അസസ്‌മെന്റ് സര്‍വേയില്‍ പ്രവൃത്തിപരിചയമുളളവര്‍ക്ക് മുന്‍ഗണന ലഭിക്കും.  വിശദ വിവരങ്ങള്‍ 0474-2792850 നമ്പരില്‍ ലഭിക്കും.

ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി
മോട്ടര്‍ തൊഴിലാളി ക്ഷേമനിധിയിലേക്ക് പഴയ പദ്ധതി പ്രകാരം അംശദായം അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയിട്ടുള്ള വാഹന ഉടമകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയിലൂടെ പലിശയും പിഴപലിശയും ഒഴിവാക്കി ക്ഷേമനിധി വിഹിതം അടയ്ക്കുന്നതിന് ഡിസംബര്‍ 31 വരെ സമയം അനുവദിച്ചു.
ആര്‍ ആര്‍ നടപടികള്‍ വഴി തുക അടയ്ക്കുന്നവര്‍ക്കും പഴയ പദ്ധതി പ്രകാരം ക്ഷേമനിധി അടയ്ക്കുവാന്‍ വീഴ്ച വരുത്തിയിട്ടുള്ള വാഹന ഉടമകള്‍ക്കും അവസരം പ്രയോജനപ്പെടുത്താമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. വിശദ വിവരങ്ങള്‍ കൊച്ചുപിലാംമൂട് കോണ്‍ഗ്രസ് ഭവന് എതിര്‍വശം ജയം ബില്‍ഡിംഗില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ മോട്ടര്‍ തൊഴിലാളി ക്ഷേമനിധി ഓഫീസില്‍ ലഭിക്കും. ഫോണ്‍: 0474-2749334.

വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ്
കേരള മോട്ടര്‍ തൊഴിലാളി ക്ഷേമ പദ്ധതിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് ഹൈസ്‌കൂള്‍ ക്ലാസ് മുതല്‍ ബിരുദാനന്തര ബിരുദ ക്ലാസ് വരെ (പ്രൊഫഷണല്‍ കോഴ്‌സുകള്‍ ഉള്‍പ്പെടെ) 2019-20 അധ്യയന വര്‍ഷത്തെ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. നവംബര്‍ 15 വരെ സമര്‍പ്പിക്കാം.
2019 മാര്‍ച്ച് 31 വരെ അംഗത്വം നേടിയിട്ടുള്ള തൊഴിലാളികളുടെ മക്കളില്‍ യോഗ്യതാ പരീക്ഷയില്‍ 50 ശതമാനം മാര്‍ക്ക് ലഭിച്ചവരെയാണ് പരിഗണിക്കുന്നത്. അപേക്ഷാ ഫോം ജില്ലാ ഓഫീസിലും www.kmtwwfb.org വെബ്‌സൈറ്റിലും ലഭിക്കും. വിശദ വിവരങ്ങള്‍ കൊച്ചുപിലാംമൂട് കോണ്‍ഗ്രസ് ഭവന് എതിര്‍വശം ജയം ബില്‍ഡിംഗില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ മോട്ടര്‍ തൊഴിലാളി ക്ഷേമനിധി ഓഫീസില്‍ ലഭിക്കും. ഫോണ്‍: 0474-2749334.

പി എസ് സി; എന്‍ഡ്യൂറന്‍സ് ടെസ്റ്റ്
ജില്ലയില്‍ വനം വകുപ്പില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ (കാറ്റഗറി നമ്പര്‍ 582/17 - 585/17) തസ്തികയുടെ എന്‍ഡ്യൂറന്‍സ് ടെസ്റ്റ് ഒക്‌ടോബര്‍ 23, 24 തീയതികളില്‍ രാവിലെ ആറു മുതല്‍ കരുനാഗപ്പള്ളി പുത്തന്‍തെരുവ് - തുറയില്‍ കടവ് റോഡില്‍ നടക്കും. വിശദ വിവരങ്ങള്‍ക്ക് പ്രൊഫൈല്‍ പരിശോധിക്കണം.

ടെണ്ടര്‍ ക്ഷണിച്ചു
നീണ്ടകര താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റില്‍ പ്ലംബിംഗ് വര്‍ക്കുകള്‍ ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ഒക്‌ടോബര്‍ 21ന് ഉച്ചയ്ക്ക് ഒരു മണി വരെ സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ ആശുപത്രി ഓഫീസിലും 0476-2680227 നമ്പരില്‍ ലഭിക്കും.

മാധ്യമ കോഴ്‌സ്
സി-ഡിറ്റ് കവടിയാര്‍ കേന്ദ്രത്തില്‍ വിഷ്വല്‍ മീഡിയ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ ഇന്‍ വെബ് ഡിസൈന്‍ ആന്റ് ഡെവലപ്‌മെന്റ്, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ നോണ്‍ ലീനിയര്‍ എഡിറ്റിംഗ്, ഡിജിറ്റല്‍ സ്റ്റില്‍ ഫോട്ടോഗ്രാഫി എന്നിവയാണ് കോഴ്‌സുകള്‍. പ്ലസ് ടൂ യോഗ്യതയുള്ളവര്‍ക്ക് ഒക്‌ടോബര്‍ 26 വരെ അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ 8547720167, 9388942802, 0471-2721917 എന്നീ നമ്പരുകളില്‍ ലഭിക്കും.

കുടിശിക അടയ്ക്കാം

കേരള മോട്ടര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ ഒരു തവണയെങ്കിലും തൊഴിലാളി വിഹിതം അടച്ച്  അംഗത്വം എടുത്തിട്ടുളളതും അംശദായം ഒടുക്കു ന്നതില്‍ വീഴ്ച വരുത്തിയ ലൈവായിട്ടുളള തൊഴിലാളികള്‍ക്ക് കുടിശിക ഒടുക്കു ന്നതിന് ഡിസംബര്‍ 31 വരെ സമയം അനുവദിച്ചു. വിശദ വിവരങ്ങള്‍ കൊച്ചുപിലാംമൂട് കോണ്‍ഗ്രസ് ഭവന് എതിര്‍വശം ജയം ബില്‍ഡിംഗില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ മോട്ടര്‍ തൊഴിലാളി ക്ഷേമനിധി ഓഫീസില്‍ ലഭിക്കും. ഫോണ്‍: 0474-2749334.


Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.