ജില്ലാ സൈനിക ബോര്‍ഡ് യോഗം
ജില്ലാ സൈനിക ബോര്‍ഡ് യോഗം നവംബര്‍ ആറിന് ഉച്ചകഴിഞ്ഞ് 3.30ന് കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.
സായുധസേനാ പതാകദിന നിധി കമ്മിറ്റി യോഗം
ജില്ലാ സായുധസേനാ പതാകദിന നിധി കമ്മിറ്റി യോഗം നവംബര്‍ ആറിന് ഉച്ചകഴിഞ്ഞ് മൂന്നിന് കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.
പൂമീന്‍ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു
ഫിഷറീസ് വകുപ്പ് കാവനാട് മുക്കാട്കടവില്‍ ഒരു ലക്ഷം പൂമീന്‍ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. കോര്‍പ്പറേഷന്‍ ആരോഗ്യകാര്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി ജെ രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ ജെനറ്റ് ഹണി അധ്യക്ഷയായി.
പി എസ് സി അഭിമുഖം
ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ പാര്‍ട്ട് ടൈം ജൂനിയര്‍ ലാംഗേ്വജ് ടീച്ചര്‍ (ഹിന്ദി, കാറ്റഗറി നമ്പര്‍ 231/16) തസ്തികയിലേക്കുള്ള ഒന്നാംഘട്ട അഭിമുഖം നവംബര്‍ ഏഴ്, എട്ട് തീയതികളില്‍ കൊല്ലം ജില്ലാ പി എസ് സി ഓഫീസില്‍ നടക്കും.
വിവരാവകാശ കമ്മീഷന്‍ ഹിയറിംഗ് മാറ്റിവച്ചു
സംസ്ഥാന മുഖ്യ വിവരാവകാശ കമ്മീഷണര്‍ വിന്‍സന്‍ എം. പോള്‍ കൊല്ലം കലക്‌ട്രേറ്റ് വീഡിയോ കോണ്‍ഫറന്‍സ് ഹാളില്‍ ഇന്ന് (ഒക്ടോബര്‍ 30) രാവിലെ 10.30ന് നടത്താന്‍ നിശ്ചയിച്ചിരുന്ന ഹിയറിംഗ് മാറ്റിവച്ചു. അടുത്ത ഹിയറിംഗ് തീയതി പിന്നീട് അറിയിക്കും.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ