ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

അറിയിപ്പുകള്‍

ജല വിതരണം ഭാഗികമായി മുടങ്ങും
ശാസ്താംകോട്ട ശുദ്ധീകരണ ശാലയുടെയും കൊല്ലത്തേക്കുള്ള പ്രധാന പൈപ്പ് ലൈനിന്റെയും അറ്റകുറ്റപണികള്‍ക്കായി ശാസ്താംകോട്ടയില്‍ നിന്നുള്ള ശുദ്ധജല വിതരണം നിര്‍ത്തി വയ്ക്കുന്നതിനാല്‍ കൊല്ലം കോര്‍പ്പറേഷന്‍ പരിധിയില്‍ നവംബര്‍ ഒന്ന്, രണ്ട് തീയതികളില്‍ ജല വിതരണം ഭാഗികമായി മുടങ്ങും.

പാലുല്പാദന പരിശീലനം
ഓച്ചിറ ക്ഷീരോല്‍പ്പന്ന പരിശീലന വികസന കേന്ദ്രത്തില്‍ നവംബര്‍ നാല്, അഞ്ച് തീയതികളില്‍ പാലുല്പാദന പരിശീലനം സംഘടിപ്പിക്കും. രജിസ്‌ട്രേഷന്‍ ഫീസ് 20 രൂപ. പ്രവേശനം 50 പേര്‍ക്ക്. യാത്രാബത്ത, ദിനബത്ത എന്നിവ ലഭിക്കും. 0476-2698550 നമ്പരില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ രാവിലെ 10ന് പരിശീലന കേന്ദ്രത്തില്‍ എത്തണം.

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍: അഭിമുഖം നവംബര്‍ രണ്ടിന്
ഇളമാട് ഗവണ്‍മെന്റ് ഐ ടി ഐ യില്‍ എംപ്ലോയബിലിറ്റി സ്‌കില്‍, കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ ആന്റ് നെറ്റ്വര്‍ക്ക് മെയിന്റനന്‍സ് എന്നീ ട്രേഡുകളില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെ നിയമിക്കുതിനുള്ള അഭിമുഖം നവംബര്‍ രണ്ടിന് നടക്കും.
യോഗ്യത: എംപ്ലോയബിലിറ്റി സ്‌കില്‍ ഇന്‍സ്ട്രക്ടര്‍ - എം ബി എ/ബി ബി എ, രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയം അല്ലെങ്കില്‍ സോഷ്യോളജി/സോഷ്യല്‍ വെല്‍ഫെയര്‍/എക്കണോമിക്സ്-ല്‍ രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയവും ഡി ജി റ്റി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള എംപ്ലോയബിലിറ്റി സ്‌കില്‍ പരിശീലനവും. ഇംഗ്ലീഷ്/കമ്മ്യൂണിക്കേഷന്‍ സ്‌കില്‍, ബേസിക് കമ്പ്യൂട്ടര്‍, പ്ലസ് ടൂ/ഡിപ്ലോമ എന്നിവയും ഉണ്ടായിരിക്കണം.
കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ ആന്റ് നെറ്റ്വര്‍ക്ക് മെയിന്റനന്‍സ് ഇന്‍സ്ട്രക്ടര്‍ - ബന്ധപ്പെട്ട ട്രേഡില്‍ എന്‍ ടി സി, മൂന്നു വര്‍ഷത്തെ പ്രവൃത്തിപരിചയം അല്ലെങ്കില്‍ എന്‍ എ സി, ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ് ഡിപ്ലോമ, ഐ ടി, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍, ഇലക്ട്രോണിക്സ് കമ്മ്യൂണിക്കേഷന്‍.
അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളുമായി അഭിമുഖത്തില്‍ പങ്കെടുക്കാം. എംപ്ലോയബിലിറ്റി സ്‌കില്‍ ഇന്‍സ്ട്രക്ടറുടെ അഭിമുഖം രാവിലെ 10.30നും കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ ആന്റ് നെറ്റ്വര്‍ക്ക് മെയിന്റനന്‍സ് ഇന്‍സ്ട്രക്ടറുടെ അഭിമുഖം രാവിലെ 11നും നടക്കും. വിശദ വിവരങ്ങള്‍ 0474-2671715 നമ്പരില്‍ ലഭിക്കും.

വാക്ക് ഇന്‍ ഇന്റര്‍വ്യൂ

സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ജില്ലാ ഓഫീസില്‍ കോമേഴ്‌സ്യല്‍ അപ്രന്റീസുമാരെ തിരഞ്ഞെടുക്കുന്നു. അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബിരുദവും ഏതെങ്കിലും ഗവണ്‍മെന്റ് അംഗീകൃത സ്ഥാപനത്തില്‍ നിന്നുള്ള പി ജി ഡി സി എ/തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം. പ്രായപരിധി 28 വയസ്. യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും ഫോട്ടോയും സഹിതം നവംബര്‍ 15ന് രാവിലെ 10ന് ബോര്‍ഡിന്റെ ചാമക്കടയിലുള്ള ജില്ലാ ഓഫീസില്‍ ഹാജരാകണം. വിശദ വിവരങ്ങള്‍ 0474-2762117 നമ്പരിലും www.keralapcb.in  വെബ്‌സൈറ്റിലും ലഭിക്കും.

കമ്പ്യൂട്ടര്‍ കോഴ്‌സ്
കെല്‍ട്രോണില്‍ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്റ്  നെറ്റ്‌വര്‍ക്ക് മെയിന്റനന്‍സ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്‌നോളജീസ് കോഴ്‌സിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത - പ്ലസ് ടൂ.
എസ് എസ് എല്‍ സി ജയിച്ചവര്‍ക്കുള്ള പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്റ്  നെറ്റ്‌വര്‍ക്ക് മെയിന്റനന്‍സ് വിത്ത് ലാപ്‌ടോപ്പ് ടെക്‌നോളജീസ്, നെറ്റ്‌വര്‍ക്ക് അഡ്മിനിസ്‌ട്രേഷന്‍ ആന്റ്  ലിനക്‌സ്, കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്റ് നെറ്റ്‌വര്‍ക്ക് മെയിന്റനന്‍സ്  എന്നീ  കോഴ്‌സുകളിലേക്കും അപേക്ഷ ക്ഷണിച്ചു.  
വിശദവിവരങ്ങള്‍ 0474-2731061 നമ്പരിലും  ഹെഡ് ഓഫ് സെന്റര്‍, കെല്‍ട്രോണ്‍ നോളജ്  സെന്റര്‍, ടൗണ്‍ അതിര്‍ത്തി, കൊല്ലം വിലാസത്തിലും ലഭിക്കും.

പി എസ് സി; അഭിമുഖം

കൊല്ലം ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഫുള്‍ ടൈം ജൂനിയര്‍ ലാംഗേ്വജ് ടീച്ചര്‍ (ഹിന്ദി, കാറ്റഗറി നമ്പര്‍ 277/2017) തസ്തികയിലേക്കുള്ള രണ്ടാംഘട്ട അഭിമുഖം നവംബര്‍ ആറ്, ഏഴ് തീയതികളില്‍ ജില്ലാ പി എസ് സി ഓഫീസില്‍ നടക്കും.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.