ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

അറിയിപ്പുകള്‍

ദ്വിദിന വായ്പാമേള തുടങ്ങി
വായ്പയ്ക്ക്  അപേക്ഷിക്കാനും അക്കൗണ്ട് ആരംഭിക്കാനുമുള്ള  സൗകര്യവും മറ്റു  സേവനങ്ങളും ഒരു കുടക്കീഴിലൊരുക്കി ദ്വിദിന വായ്പാ മേളയ്ക്ക് തുടക്കമായി. ആശ്രാമം യൂനുസ് കണ്‍വന്‍ഷന്‍ സെന്ററിലാണ് ആധാര്‍ സേവനങ്ങള്‍ ഉള്‍പ്പടെ ലഭ്യമാക്കുന്ന മേള. മേയര്‍ വി രാജേന്ദ്രബാബു ഉദ്ഘാടനം ചെയ്തു. ബാങ്കുകള്‍ തന്നെ മുന്‍കൈയെടുത്ത് വിവിധ സേവനങ്ങളെ സംബന്ധിച്ച അവബോധം സൃഷ്ടിക്കണമെന്ന് മേയര്‍ പറഞ്ഞു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ വായ്പകള്‍ അദ്ദേഹം  വിതരണം ചെയ്തു.
ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ മുഖ്യാതിഥിയായി. വായ്പയെടുക്കുന്നവര്‍ കൃത്യമായി തിരിച്ചടവ് നടത്തി ബാങ്കിംഗ് സംവിധാനം ശക്തിപ്പെടുത്തണം എന്ന് അദ്ദേഹം പറഞ്ഞു.
ലീഡ് ബാങ്കായ ഇന്ത്യന്‍ ബാങ്കിന്റെ നേതൃത്വത്തിലുള്ള മേളയില്‍  40 ധനകാര്യസ്ഥാപനങ്ങള്‍ പങ്കെടുക്കുന്നുണ്ട്. ഇന്ത്യന്‍ ബാങ്ക് ജനറല്‍ മാനേജര്‍ സഫിയ ഫരീദ്,  സോണല്‍ മാനേജര്‍ എ കെ വിജയന്‍, ഡെപ്യൂട്ടി സോണല്‍ മാനേജര്‍ പി ബി വിനോദ്, ലീഡ് ബാങ്ക് മാനേജര്‍ റീന സൂസന്‍ ചാക്കോ, നബാര്‍ഡ്  ഡി ഡി എം  അജീഷ് ബാലു, കനറാ ബാങ്ക് റീജണല്‍ ഹെഡ് വി എസ് സന്തോഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
കേന്ദ്ര ധനകാര്യ വകുപ്പിന്റെ സാമ്പത്തിക സേവന വിഭാഗത്തിന്റെ നിര്‍ദ്ദേശാനുസരണം രാജ്യവ്യാപകമായി നടക്കുന്ന ഉപഭോക്തൃ സമ്പര്‍ക്ക പരിപാടിയുടെ ഭാഗമായ മേള ഇന്ന് (ഒക്‌ടോബര്‍ 4) സമാപിക്കും.

ബാലാവകാശ ശില്‍പശാല ഇന്ന് (ഒക്‌ടോബര്‍ 4)
ബാലനീതി സംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ബാലാവകാശ സംരക്ഷണ കമ്മിഷന്‍ നടത്തുന്ന ശില്‍പശാല ഇന്ന് (ഒക്‌ടോബര്‍ 4) രാവിലെ 9.30ന് ജില്ലാ ജഡ്ജി എസ് എച്ച് പഞ്ചാപകേശന്‍ എസ് എന്‍ കോളജ് ജങ്ഷനിലെ സി ഫോര്‍ യു പാര്‍ട്ടി ഹാളില്‍ ഉദ്ഘാടനം ചെയ്യും. ബാലവകാശ കമ്മിഷന്‍ ചെയര്‍മാന്‍ പി സുരേഷ് അധ്യക്ഷനാകും. ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എ ആര്‍ കാര്‍ത്തിക പങ്കെടുക്കും.

പരിശീലന കേന്ദ്രം ഉദ്ഘാടനം നാളെ (ഒക്‌ടോബര്‍ 5)
ന്യൂനപക്ഷ യുവജനങ്ങള്‍ക്കുള്ള സൗജന്യപരിശീലന കേന്ദ്രം കണ്ണനല്ലൂര്‍ ആറാട്ടുവിള കോംപ്ലക്‌സ് കെട്ടിടത്തില്‍ ആരംഭിക്കും. പരിശീലന കേന്ദ്രത്തിന്റെ ഉദ്ഘാടനം നാളെ (ഒക്‌ടോബര്‍ 5) വൈകിട്ട് നാലിന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ നിര്‍വഹിക്കും. കണ്ണനല്ലൂര്‍ പബ്ലിക് ലൈബ്രറിയില്‍ നടക്കുന്ന ചടങ്ങില്‍ തൃക്കോവില്‍വട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ സുലോചന അധ്യക്ഷയാകും. എന്‍ കെ പ്രേമചന്ദ്രന്‍ എം പി മുഖ്യാതിഥിയാകും.
ന്യൂനപക്ഷക്ഷേമ വകുപ്പ് സെക്രട്ടറി എ ഷാജഹാന്‍, ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടര്‍ ഡോ എ ബി മൊയ്തീന്‍കുട്ടി, മുഖത്തല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് നാസറുദ്ദീന്‍, ജില്ലാ പഞ്ചായത്തംഗം ഷേര്‍ലി സത്യദേവ്, തൃക്കോവില്‍വട്ടം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജലജകുമാരി, മുഖത്തല ബ്ലോക്ക് പഞ്ചായത്ത്  വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജോര്‍ജ്ജ് മാത്യൂ, അാരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഗീതാദേവി, വാര്‍ഡംഗങ്ങളായ ഷൈലജ, ലാലാ ആറാട്ടുവിള, വിവിധ രാഷ്ട്രീയകക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

പി എസ് സി അഭിമുഖം
ജില്ലയില്‍ വിവിധ വകുപ്പില്‍ ആയ (എന്‍ സി എ - എസ് സി, ഒ ബി സി, കാറ്റഗറി നമ്പര്‍ 70/18, 73/18) തസ്തികകളിലേക്കുള്ള അഭിമുഖം ഒക്‌ടോബര്‍ 11ന് ജില്ലാ പി എസ് സി ഓഫീസില്‍ നടക്കും.

വനിതാ കമ്മീഷന്‍ അദാലത്ത് ഇന്ന് (ഒക്‌ടോബര്‍ 4)
കേരള വനിതാ കമ്മീഷന്‍ മെഗാ അദാലത്ത് ഇന്ന് (ഒക്‌ടോബര്‍ 4) രാവിലെ 10.30 മുതല്‍ അാശ്രാമം ഗസ്റ്റ് ഹൗസില്‍ നടക്കും.

പ്രീ മെട്രിക് സ്‌കോളര്‍ഷിപ്പ്

പിന്നാക്ക വിഭാഗ വികസന വകുപ്പ് നടപ്പിലാക്കുന്ന സംസ്ഥാനത്തെ സര്‍ക്കാര്‍/സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളില്‍ ഒന്നു മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന പിന്നാക്ക സമുദായങ്ങളില്‍ (ഒ ബി സി) ഉള്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്കുള്ള ഒ ബി സി പ്രീ മെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. സ്‌കൂളില്‍ ലഭ്യമാകുന്ന അപേക്ഷകള്‍ സംബന്ധിച്ച വിവരങ്ങള്‍ www.scholarship.itschool.gov.in  വെബ്‌സൈറ്റില്‍ ഒക്‌ടോബര്‍ 31 വരെ എന്‍ട്രി നടത്താം. നിര്‍ദേശങ്ങളും അപേക്ഷാ ഫോമിന്റെ മാതൃകയും  www.bcdd.kerala.gov.in, www.scholarship.itschool.gov.in വെബ്‌സൈറ്റുകളില്‍ ലഭിക്കും. ഫോണ്‍: 0484-2429130.

ലാപ്‌ടോപ്പ് വാങ്ങുന്നതിന് ധനസഹായം
പട്ടികജാതി വികസന വകുപ്പ് മുഖേന 2019-20 അധ്യയന വര്‍ഷം വിദ്യാഭ്യാസ ആനുകൂല്യത്തിന് അര്‍ഹത നേടിയിട്ടുള്ള ജില്ലയിലെ വിദ്യാര്‍ഥികള്‍ക്ക് ലാപ്‌ടോപ്പ് വാങ്ങുന്നതിനുള്ള ധനസഹായത്തിന് അപേക്ഷിക്കാം. പ്രൊഷണല്‍ കോളേജുകളില്‍ ഒന്നാംവര്‍ഷ ബി ടെക്, എം ടെക്, ബി ആര്‍ക്ക്, എം സി എ, എം ബി എ, പോളിടെക്‌നിക്(കമ്പ്യൂട്ടര്‍ സയന്‍സ്), ബി എസ് സി(കമ്പ്യൂട്ടര്‍ സയന്‍സ്), എം എസ് സി(കമ്പ്യൂട്ടര്‍ സയന്‍സ്, ഇലക്‌ട്രോണിക്‌സ്), എം ഫില്‍, പി എച്ച് ഡി, എം ബി ബി എസ്, ബി ഡി എസ്, ബി എ എം എസ്, ബി എച്ച് എം എസ്, ബി വി എസ് സി ആന്റ് ആനിമല്‍ ഹസ്ബന്‍ഡറി കോഴ്‌സുകള്‍ക്ക് പഠിക്കുന്ന പട്ടികജാതി വിഭാഗം വിദ്യാര്‍ഥികള്‍ക്ക് 25000 രൂപ നിരക്കില്‍ ലാപ്‌ടോപ്പ് വാങ്ങുന്നതിനുള്ള ധനസഹായം അനുവദിക്കും. സ്ഥാപന മേധാവികള്‍ അര്‍ഹരായ വിദ്യാര്‍ഥികളുടെ ലിസ്റ്റ് ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ ക്ലാസ് തുടങ്ങി ഒരു മാസത്തിനകം സമര്‍പ്പിക്കണം. പഠന കാലയളവില്‍ ഒരു പ്രാവശ്യം മാത്രമേ ആനുകൂല്യം അനുവദിക്കൂ. വിശദ വിവരങ്ങള്‍ ഓഫീസിലും 0474-2794996 നമ്പരിലും ലഭിക്കും.

ക്ഷീരഗ്രാമം പദ്ധതി; അപേക്ഷിക്കാം
ക്ഷീരവികസന വകുപ്പ് 2019-20 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ക്ഷീരഗ്രാമം പദ്ധതി നടപ്പിലാക്കുന്നു. ജില്ലയില്‍ ശൂരനാട് വടക്ക്, കുളക്കട ഗ്രാമപഞ്ചായത്തുകളെയാണ് തിരഞ്ഞെടുത്തിട്ടുള്ളത്. പ്രദേശങ്ങളില്‍ നടപ്പിലാക്കുന്ന വിവിധ പദ്ധതികളിലേക്കുള്ള അപേക്ഷ ഒക്‌ടോബര്‍ 15 നകം അതത് പ്രദേശത്തെ ക്ഷീരവികസന ഓഫീസുകളില്‍ സമര്‍പ്പിക്കണം. വിശദ വിവരങ്ങള്‍ ശാസ്താംകോട്ട, വെട്ടിക്കവല ക്ഷീരവികസന ഓഫീസുകളില്‍ ലഭിക്കും.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.