*ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,*

നാലുവശവും മലിന ജലത്താല്‍ ചുറ്റപ്പെട്ട വീട്ടില്‍ മൂന്നു മാസമായി ഒരു കുടുംബം...

നാലുവശവും വെള്ളത്താല്‍ ചുറ്റപ്പെട്ട വീട്ടില്‍ കഴിഞ്ഞ മൂന്നു മാസമായി താമസിക്കുവാന്‍ അധികൃതര്‍ വിധിച്ച വൃദ്ധയും പ്ലസ്‌ വന്‍ വിദ്യാര്‍ഥിയും അടങ്ങുന്ന കുടുംബം അനുഭവിക്കുന്നത് നരകയാതന. ആവണീശ്വരം പണ്ടാരവിള വീട്ടില്‍ മറിയ,ജേക്കബ്‌ ഗ്രേസി ദമ്പതികളുടെ മകന്‍ അനീഷ്‌ എന്നിവരാണ് മാസങ്ങളായി നാലുവശവും വെള്ളത്താല്‍ ചുറ്റപ്പെട്ട ദുര്‍ഗന്ധം വമിക്കുന്ന അന്തരീക്ഷത്തില്‍ പ്രാഥമിക കാര്യങ്ങള്‍ നിര്‍വഹിക്കാനോ ഒരിറ്റു വെള്ളം കുടിക്കുവാനോ കഴിയാതെ ഇഴജന്തുക്കളുടെ ശല്യം സഹിച്ചു കഴിഞ്ഞ് കൂടുന്നത്. രണ്ടായിരത്തിമൂന്നില്‍ ഈ നിര്‍ധനകുടുംബം തങ്ങളുടെ തുച്ഛമായ വരുമാനത്തില്‍ നിന്നും നാളുകള്‍ മിച്ചം പിടിച്ചു ആവണീശ്വരം പള്ളിച്ചിറക്ക് താഴ് വശത്ത് ആറു സെന്റ്‌ നിലം വാങ്ങുകയും അവിടെ ചില സുമനസുകളുടെ സഹായത്തോടെ കൊച്ചൊരു കൂര പണിത്‌ താമസമാക്കുകയും ചെയ്തു. പ്രദേശത്തു നിരവധി ആളുകള്‍ ഈ വിധം നിലം ഭൂമി വാങ്ങി മണ്ണിട്ട്‌ നികത്തി വീടുകള്‍ പണിയുകയും ചെയ്തു. ജേക്കബ്‌ ഗ്രേസി ദമ്പതികളുടെ വീടിനു ചുറ്റുമുള്ള പ്രദേശങ്ങള്‍ മണ്ണിട്ട്‌ നികത്തിയതിനാല്‍ ഇവരുടെ ഭൂമി താഴ്ചയില്‍ ആയി ഈ കുടുംബത്തിന് മണ്ണിട്ട് നികത്താന്‍ ഉള്ള സാമ്പത്തിക സ്ഥിതി ഇല്ലാത്തതിനാല്‍ അവര്‍ അങ്ങനെ തന്നെ താമസം തുടരുകയും ചെയ്തു. വിളക്കുടി പള്ളിച്ചിറ നവീകരണവുമായി ബന്ധപ്പെട്ട് ചിറയിലെ വെള്ളം അധികൃതര്‍ പൊട്ടിച്ചു വിട്ടപ്പോള്‍ ഈ കുടുംബത്തിന്റെ കഷ്ടകാലം തുടങ്ങി.ഇവരുടെ വീട്ടില്‍ വെള്ളം കയറുകയും ഒഴുകി പോകാനുള്ള സാഹചര്യം ഇല്ലാത്തതിനാല്‍ അവിടെ വെള്ളം കെട്ടിക്കിടക്കുകയും ചെയ്തു ഇതോടൊപ്പം വെള്ളപ്പൊക്കം കൂടി വന്നപ്പോള്‍ ഈ കുടുംബത്തിന്റെ കഷ്ടത പൂര്‍ണ്ണമായി. തുടര്‍ന്ന് സാങ്കേതികത്വം പറഞ്ഞു ചിറയുടെ നവീകരണം അനന്തമായി നീളുന്നു എന്ന് കണ്ട വാര്‍ഡ്‌ മെമ്പര്‍ ഈ കുടുംബത്തിന്റെ ദുര്‍ഗതി വിവധ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുത്തുകയും ഇവര്‍ താമസിക്കുന്ന വീട് നില്‍ക്കുന്ന ഭാഗം അല്പം മണ്ണിട്ട്‌ ഉയര്‍ത്തിയാല്‍ ഈ കുടുംബത്തിന്റെ ദുര്‍ഗതി പരിഹരിക്കാം എന്നുള്ള വിവരം അറിയുക്കുകയും ചെയ്തു. എന്നാല്‍ സമീപത്തോരിടത്തും നിലം നികത്തി വലിയ മണിമാളികള്‍ ഉയര്‍ത്തുന്നത് കണ്ടില്ല എന്ന് നടിച്ച ഉദ്യോഗസ്ഥര്‍ ഈ നിര്‍ധന കുടുംബത്തിന് നിയമവും സാങ്കേതികത്വവും പറഞ്ഞു അവരുടെതല്ലാത്ത കാരണത്താല്‍ അവരെ ശിക്ഷിച്ചു കൊണ്ടിരിക്കുകയാണ്. ഈ കുടുംബത്തെ ഒന്നികില്‍ അവിടെ താമസിക്കുവാനുള്ള അനുകൂല സാഹചര്യങ്ങള്‍ ഒരുക്കി കൊടുക്കുക.അല്ലെങ്കില്‍ ഈ കുടുംബത്തെ അവിടെ നിന്ന് മാറ്റി മറ്റൊരിടത്ത് പുനരധിവസിപ്പിക്കുക എന്ന് വാര്‍ഡ്‌ മെമ്പറും നാട്ടുകാരും ആവശ്യപ്പെടുന്നു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.