ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

ഭിന്നശേഷിക്കാരുടെ കരവിരുത്; കയര്‍ ചെടിച്ചട്ടികള്‍: പുത്തന്‍ കൃഷി പരീക്ഷണങ്ങളുമായി നീണ്ടകര കൃഷിഭവന്‍

കയര്‍ ഭൂവസ്ത്ര ചെടിച്ചട്ടികളുമായി കൃഷിയില്‍ പുത്തന്‍ പരീക്ഷണങ്ങള്‍ തീര്‍ക്കുകയാണ് നീണ്ടകര കൃഷിഭവന്‍. ഗ്രോബാഗുകള്‍ക്ക് പകരം ഉപയോഗിക്കാവുന്ന കയര്‍ നിര്‍മിത ചെടിച്ചട്ടികളാണ് പരീക്ഷണാടിസ്ഥാനത്തില്‍ ഉപയോഗിച്ച് വിജയം കണ്ടത്. പരിസ്ഥിതിക്ക് കോട്ടമില്ലാതെ പച്ചക്കറികളടക്കം നട്ടുവളര്‍ത്താന്‍ കയര്‍ നിര്‍മിത ചെടിച്ചട്ടികള്‍ക്ക് ഉപകരിക്കുമെന്ന് കര്‍ഷകര്‍ ഇതിനകം തെളിയിച്ചു കഴിഞ്ഞു.
പെരിനാട് പഞ്ചായത്തിന്റെ പരിധിയിലുള്ള ചെറുമൂട് ശിവന്‍ മുക്കിലെ പകല്‍ പരിചരണ കേന്ദ്രത്തിലെ ഭിന്നശേഷിക്കാരായ കുട്ടികളുടെ കരവിരുതിലാണ് കയര്‍ ഭൂവസ്ത്രം ചെടിച്ചട്ടികളുടെ നിര്‍മാണം. പ്രത്യേക പരിശീലനം ലഭിച്ച കുട്ടികള്‍ അധ്യാപകരുടെ മേല്‍നോട്ടത്തില്‍ നെയ്‌തെടുത്ത കയര്‍ നിര്‍മിത ചെടിച്ചട്ടികള്‍ക്ക് ഒന്നിന് വില 40 രൂപയാണ്.
രണ്ടുവര്‍ഷമായി ഈ സംവിധാനം പരിചരണ കേന്ദ്രത്തില്‍ പരീക്ഷിച്ചു വരികയാണ്. വെണ്ട,  വഴുതന, തക്കാളി,  പച്ചമുളക്, കോളിഫ്‌ളവര്‍ എന്നിവ വിജയകരമായാണ് കൃഷി ചെയ്തത്. ചെടിച്ചട്ടിയില്‍ ചിതല്‍ വരാതിരിക്കാന്‍ കരിഓയില്‍ ഒഴിച്ച ശേഷമാണ് മണ്ണ് നിറക്കുന്നത്.
ഭിന്നശേഷിക്കാരായ കുട്ടികള്‍ നിര്‍മിച്ച ഈ കയര്‍ നിര്‍മിത ചെടിച്ചട്ടികള്‍ 170 എണ്ണമാണ് നീണ്ടകര കൃഷിഭവന്‍ വാങ്ങിയത്. അവ കര്‍ഷകര്‍ക്ക് വിതരണം ചെയ്തു കൃഷി വിജയിപ്പിക്കാനുമായി.
പ്രകൃതിയോടിണങ്ങിയുള്ള കൃഷിരീതികള്‍ക്ക് മാറ്റം വരുത്താനും കയര്‍ നിര്‍മാണ മേഖലയ്ക്ക് കൈത്താങ്ങാകാനും പുതുപരീക്ഷണത്തിനാകുമെന്ന് കൃഷി ഓഫീസര്‍ വി ജി ഹരീന്ദ്രന്‍ പറഞ്ഞു. കൂടുതല്‍ ചെടിച്ചട്ടികള്‍ വാങ്ങി കര്‍ഷകര്‍ക്ക് വിതരണം ചെയ്ത് കൃഷി പ്രോത്സാഹിപ്പിക്കുമെന്നും അറിയിച്ചു. മറ്റു പഞ്ചായത്തുകളിലേക്കും ഇവ കൈമാറും.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.