ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

കേരള സർക്കാർ ഏർപ്പെടുത്തിയ എക്സ് ഗ്രേഡ് ധനസഹായഫണ്ടിൽ തിരിമറി നടത്തി തൊഴിലാളികളെ വഞ്ചിച്ച ക്ലാർക്ക് പിടിയിൽ


കുണ്ടറ; 2019 ലെ വിഷുവിനോടനുബന്ധിച്ചു കേരള സർക്കാർ കശുവണ്ടി തൊഴിലാളികൾക്ക് ഏർപ്പെടുത്തിയ 2000 രൂപ ധനസഹായം തൊഴിലാളികൾക്ക് നൽകാതെ തിരിമറി നടത്തി സ്വന്തം കീശയിലാക്കിയ കേസിൽ കേരള കശുവണ്ടി തൊഴിലാളി ക്ഷേമനിധി ബോർഡ് കൊട്ടിയം ഓഫീസിലെ ക്ലർക്കായ ചവറ പുത്തൻ കോവിൽ അമ്പലത്തിനു സമീപം കുളങ്ങര ഭാഗം പുളിമൂട്ടിൽ തറ കിഴക്കത്തിൽ വീട്ടിൽ ജനാർദ്ദനൻ മകൻ 28 വയസുള്ള മണികണ്ഠനാണ് കുണ്ടറ പോലീസിന്റെ പിടിയിലായത്. കശുവണ്ടി തൊഴിലാളി ക്ഷേമനിധി ബോർഡ് ഇൻസ്‌പെക്ടർ ധന്യയുടെ പരാതിയിലാണ് കുണ്ടറ പോലീസ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം നടത്തിയത്. അന്വേഷണത്തിൽ പൂട്ടിക്കിടക്കുന്ന കശുവണ്ടി ഫാക്ടറികളിലെ തൊഴിലാളികൾക്ക് നൽകാനുള്ള സംസ്ഥാന സർക്കാർ ധനസഹായമായ തുക വിതരണം ചെയ്യുവാൻ ഇൻസ്‌പെക്ടർ ഇൻ ചാർജ് ധന്യ ക്ലർക്കായ മണികണ്ഠനെ ഏല്പിച്ചിരുന്നത് 17 ഓളം തൊഴിലാളികളുടെ വിരലടയാളം സ്വയം പതിച്ചു 34000 രൂപയോളം കൈക്കലാക്കി കൊണ്ട് തൊഴിലാളികളെയും സംസ്ഥാന സർക്കാരിനെയും പ്രതി വഞ്ചിച്ചതായി വെളിവാകുകയായിരുന്നു. വിഷുവിനു ലഭിക്കേണ്ട സഹായധനം നാളിതു വരെയായിട്ടും ലഭിക്കാതിരുന്നതിനെ തുടർന്ന് തൊഴിലാളികൾ ഇൻസ്‌പെക്ടർ ഇൻ ചാർജിനോട് പരാതിപ്പെട്ടപ്പോഴാണ് ചതിയുടെ വിവരം പുറത്തു വരുന്നത്. കുണ്ടറ സ്റ്റേഷൻ എസ് ഐ താജുദ്ദിൻ, എ എസ് ഐ പ്രസന്നൻ, സിപിഒ സുരേഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.