പ്രകൃതിക്ഷോഭങ്ങളെ നേരിടുന്നതിനായി ജില്ലയിലെ ദുരന്തനിവാരണ പ്ലാന്‍ നവീകരിക്കുന്നു. എല്ലാ വകുപ്പകളില്‍ നിന്നുമുള്ള നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തിയാണ് നവീകരണം. വകുപ്പുകള്‍ തയ്യാറാക്കിയ വിവരങ്ങള്‍ ഒക്ടോബര്‍ 23ന് സമര്‍പ്പിക്കാന്‍ എ ഡി എം പി.ആര്.ഗോപാലകൃഷ്ണന്റെ അധ്യക്ഷതയില്‍ കലക് ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ നിര്‍ദേശിച്ചു.
ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ വകുപ്പുകളെയും ഏകോപിപ്പിച്ചാണ് പ്ലാനില്‍ കാലിക മാറ്റങ്ങള്‍ വരുത്തുക. ഓരോ വകുപ്പുകളില്‍ നിന്നുമുള്ള നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പ്ലാന്‍ തയ്യാറാക്കുന്നത്.
2015ലെ ദുരന്തനിവാരണ പ്ലാന്‍ അടിസ്ഥാനമാക്കി ആവശ്യമായ മാറ്റങ്ങള്‍ നിര്‍ദേശിക്കാനാണ് നോഡല്‍ ഓഫീസര്‍മാരെ ചുമതലപ്പെടുത്തിയിട്ടുള്ളത്. ഓരോ വകുപ്പുകളില്‍ നിന്നുമുള്ള നോഡല്‍ ഓഫീസര്‍മാര്‍ക്ക് ദുരന്തനിവാരണ നിയമം -പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ആവശ്യകത എന്നിവയെക്കുറിച്ചുള്ള മാര്‍ഗനിര്‍ദേശങ്ങളും നല്കി. 2015ല്‍ തയ്യാറാക്കിയ ജില്ലാ ദുരന്തനിവാരണ പ്ലാനിന്റെ അവലോകനവും നടത്തി. ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെയും സ്ഫിയര്‍ ഇന്ത്യയുടെയും നേതൃത്വത്തിലാണ് ദുരന്തനിവാരണ പ്ലാന്‍ നവീകരിക്കുന്നത്.
ജില്ലാ ദുരന്തനിവാരണ അതോറിറ്റി ഹസാര്‍ഡ് അനലിസ്റ്റ് ഡോ എം യു ശ്രീജ, സ്ഫിയര്‍ ഇന്ത്യ ജില്ലാ പ്രോജക്റ്റ് കോര്‍ഡിനേറ്റര്‍ എസ് പ്രവീണ്‍ തുടങ്ങിയവര്‍ സംസാരിച്ചു.
(പി.ആര്.കെ. നമ്പര്‍ 2426/2019)
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ