
ഏതു വെല്ലുവിളിയേയും മറികടക്കാന്‍ രാജ്യത്തിന് കരുത്തേകുന്നത് ഗാന്ധിദര്‍ശനങ്ങളാണെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ. ബീച്ചിലെ ഗാന്ധി പാര്‍ക്കില്‍ ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
സമ്പത്തും പുരോഗതിയും ഒരു വിഭാഗത്തിലേക്ക് ചുരുങ്ങുന്ന സാഹചര്യമാണ് ഇന്നുള്ളത്. ഇതുള്‍പ്പടെ എല്ലാ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരവും ഗാന്ധി ദര്‍ശനങ്ങളിലുണ്ട്. അയിത്തോച്ചാടനവും സമഭാവനയും ഒക്കെ വിഭാവനം ചെയ്യുന്ന മഹത്തായ ആശയങ്ങള്‍ പിന്‍പറ്റി 150 ആം ഗാന്ധിജയന്തി സഹായകമാകട്ടെ എന്നും മന്ത്രി പറഞ്ഞു.
മേയര്‍ അഡ്വ. വി. രാജേന്ദ്രബാബു അധ്യക്ഷനായി. ഗാന്ധിയന്‍ മൂല്യങ്ങള്‍ തിരിച്ചറിഞ്ഞ് അതു ജീവിതത്തില്‍ പകര്‍ത്താന്‍ പുതു തലമുറ തയ്യാറാകണം എന്ന് അദ്ദേഹം പറഞ്ഞു.
എം. മുകേഷ് എം. എല്‍. എ മുഖ്യപ്രഭാഷണം നടത്തി. ഗാന്ധിജിയെ അിറയുന്നതിലൂടെ സ്വാതന്ത്ര്യത്തിന്റെ യഥാര്‍ത്ഥ മൂല്യമാണ് കണ്ടെത്തനാവുക എന്ന് അദ്ദേഹം വ്യക്തമാക്കി.
ഇന്‍ഫര്‍മേഷന്‍ പബ്‌ളിക് റിലേഷന്‍സ് വകുപ്പ് പുറത്തിറക്കിയ ഗാന്ധിസൂക്തങ്ങള്‍ സ്വാതന്ത്ര്യ സമര സേനാനി പി. ഭാസ്‌കരന് കൈമാറി വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് സി. രാധാമണി നിര്‍വഹിച്ചു.
ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍ സ്വാഗതം പറഞ്ഞു. ഗാന്ധി പീസ് ഫൗണ്ടേഷന്‍ വര്‍ക്കിംഗ് ചെയര്‍മാന്‍ പോള്‍മത്തായി ദേശീയോദ്ഗ്രഥന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
സബ് കലക്ടര്‍ അനുപം മിശ്ര, ഡി. സി. സി. പ്രസിഡന്റ് ബിന്ദു കൃഷ്ണ, എക്‌സ. എം. എല്‍. എ. ജി. പ്രതാപ വര്‍മ തമ്പാന്‍, എ. ഡി. എം. പി. ആര്‍. ഗോപാലകൃഷ്ണന്‍, തഹസില്‍ദാര്‍ ബി. പി. അനി, ഗാന്ധിയന്‍ സംഘടനാ പ്രതിനിധികളായ ജി. ആര്‍. കൃഷ്ണകുമാര്‍, എസ്. പ്രദീപ് കുമാര്‍,പി. ഒ. ജെ. ലബ്ബ, പ്രഫ. പൊന്നറ സരസ്വതി,കുരീപ്പുഴ ഷാനവാസ്, എം. മാത്യൂസ്, അയത്തില്‍ സുദര്‍ശന്‍, തോമസ്‌കുട്ടി തുടങ്ങിയവര്‍ സംസാരിച്ചു. ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി. അജോയ് നന്ദി പറഞ്ഞു.
വിവിധ ഗാന്ധിയന്‍ സംഘടനാ പ്രവര്‍ത്തകര്‍, രാഷ്ട്രീയ-സാമൂഹ്യ പ്രവര്‍ത്തകര്‍ ജില്ലാതല ഉദ്യോഗസ്ഥര്‍, സ്‌കൂള്‍-നഴ്‌സിംഗ് കോളജ് വിദ്യാര്‍ഥികള്‍, അധ്യാപകര്‍, സന്നദ്ധ പ്രവര്‍ത്തകര്‍, സ്റ്റുഡന്റ് പൊലിസ് കെഡറ്റ്‌സ് തുടങ്ങിയവര്‍ അണിനിരന്ന റാലിയോടായണ് ജയന്തി ആഘോഷത്തിന് തുടക്കമായത്. ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍ ചിന്നക്കട റസ്റ്റ് ഹൗസിന് മുന്നില്‍ ഫ്‌ളാഗ് ഓഫ് ചെയ്ത റാലി ഗാന്ധി പാര്‍ക്കിലാണ് സമാപിച്ചത്.
ഹോട്ടല്‍ ആന്റ് റസ്റ്ററന്റ് അസോസിയേഷനാണ് ഗാന്ധിപാര്‍ക്കിലെ ചടങ്ങുകളില്‍ പങ്കെടുത്തവര്‍ക്കായി ആഹാരം ഒരുക്കിയത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ