ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

കൊല്ലം കോര്‍പ്പറേഷന്‍ കാര്‍ഷിക കര്‍മ്മസേന ഓഫീസ് തുറന്നു


നഗര മേഖലയിലെ കാര്‍ഷിക സംരംഭങ്ങളില്‍ സംസ്ഥാനത്ത് ശ്രദ്ധേയമായ നേട്ടം കൊയ്ത കൊല്ലം കോര്‍പ്പറേഷനിലെ കാര്‍ഷിക കര്‍മ്മസേനയ്ക്ക് ഓഫീസ് തുറന്നു. ലാല്‍ ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിയം കോംപ്ലക്‌സില്‍ ആരംഭിച്ച പുതിയ ഓഫീസ് മേയര്‍ അഡ്വ വി രാജേന്ദ്ര ബാബു ഉദ്ഘാടനം ചെയ്തു.
ഹരിത നഗരമെന്ന ലക്ഷ്യത്തിലേക്ക് എത്തുന്നതിന് കാര്‍ഷിക കര്‍മ്മസേന നിര്‍ണായക സംഭാവന നല്‍കുന്നതായി മേയര്‍  പറഞ്ഞു. 50 വര്‍ഷമായി തരിശു കിടന്ന അറുന്നൂറ്റി മംഗലം ഏല, ഇരവിപുരം കാരിക്കുഴി ഏല, കൊറ്റങ്കര ഏല തുടങ്ങിയ ഇടങ്ങളില്‍ കൃഷിയിറക്കുന്നതിന് കര്‍മ്മസേനയുടെ സാങ്കേതിക വൈദഗ്ധ്യവും തൊഴിലാളികളും സഹായകമായി. ഗ്രോബാഗ് കൃഷി വ്യാപനത്തിലും കാര്‍ഷിക കര്‍മ്മ സേനയാണ് നേതൃത്വം നല്‍കിയത്. 10 ലക്ഷം രൂപ ലാഭത്തിലേക്ക് കാര്‍ഷിക കൂട്ടായ്മയ്ക്ക് വളരാന്‍ കഴിഞ്ഞത് പ്രതീക്ഷ നല്‍കുന്നതായി മേയര്‍ പറഞ്ഞു.
തിരിനനപദ്ധതി ഡെപ്യൂട്ടി മേയര്‍ വിജയാ ഫ്രാന്‍സിസ് ഉദ്ഘാടനം ചെയ്തു. കര്‍മ്മസേന പ്രസിഡന്റ് സാംബന്‍ കെ. ഓട്ടുപുരയില്‍ അധ്യക്ഷനായി. വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.എ. സത്താര്‍ മുഖ്യപ്രഭാഷണം നടത്തി.
വിവിധ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷരായ പി.ജെ. രാജേന്ദ്രന്‍, ചിന്ത എല്‍. സജിത്ത്, അഡ്വ. ഷീബ ആന്റണി, ടി.ആര്‍. സന്തോഷ്‌കുമാര്‍, ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ സിബി ജോസഫ് പേരയില്‍, കര്‍മ്മസേന സെക്രട്ടറി എന്‍. ജവഹര്‍ലാല്‍,  കോ-ഓര്‍ഡിനേറ്റര്‍ ഡി. ഷാജി തുടങ്ങിയവര്‍ പങ്കെടുത്തു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.