TRANSLATE YOUR OWN LANGUAGE

ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

കര്‍ഷകര്‍ തയ്യാറായാല്‍ സുരക്ഷിത ഭക്ഷണം ഉറപ്പാക്കാം - ജില്ലാ കലക്ടര്‍


മൃഗസംരക്ഷണ മേഖലയിലേക്ക് കൂടുതല്‍ കര്‍ഷകര്‍ കടന്ന് വന്നാല്‍ സുരക്ഷിത ഭക്ഷണം ഉറപ്പാക്കാനാകുമെന്ന് ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍. മൃഗസംരക്ഷണ വകുപ്പിന്റെ കൊട്ടിയം പരിശീലന കേന്ദ്രത്തില്‍ നടന്ന ദ്വിദിന പരിശീലന പരിപാടിയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സമസ്ത മേഖലകളിലേയും സുരക്ഷിതത്വം ഉറപ്പാക്കാനായി നടപ്പിലാക്കുന്ന സേഫ് കൊല്ലം പദ്ധതിയുടെ മുഖ്യലക്ഷ്യങ്ങളിലൊന്നായ സുരക്ഷിത ഭക്ഷണം യാഥാര്‍ത്ഥ്യമാകണമെങ്കില്‍ കൃഷി കൂടുതല്‍ പേര്‍ തൊഴിലായി സ്വീകരിക്കണം. മായം കലരാത്ത ഭക്ഷ്യ ഉത്പന്നങ്ങളാണ് ഇങ്ങനെ ലഭ്യമാകുക. അതിന് സഹായകരമാണ് മൃഗസംരക്ഷണ വകുപ്പ് നടത്തുന്ന പരിശീലനം -  അദ്ദേഹം പറഞ്ഞു.
പരിശീലനത്തില്‍ പങ്കെടുത്ത കര്‍ഷകര്‍ക്കുള്ള സാക്ഷ്യപത്രം കലക്ടര്‍ വിതരണം ചെയ്തു. മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. എസ്. ലതാകുമാരി അധ്യക്ഷയായി. പരിശീലന കേന്ദ്രം അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. ഡി. ഷൈന്‍ കുമാര്‍, ആത്മ ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. സുജ പി. നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.