ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

കലക്ടര്‍ കര്‍ഷകനാണ്; മഴയുടെ നിറവില്‍ ചീരക്കൊയ്ത്ത്


മഴപെയ്ത പ്രഭാതത്തിലും വസതിയിലെ കൃഷിയിടത്തില്‍ തിരക്കിലായിരുന്നു ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍. ചീര വിളവെടുപ്പിന്റെ ആവേശത്തിലാണ് അദ്ദേഹം. ഒപ്പം കൂടാന്‍ അധ്യാപികയായ ഭാര്യ റുക്‌സാനയും ഉണ്ട്.   ചീരയ്‌ക്കൊപ്പം വഴുതനയും വെണ്ടയും തക്കാളിയും അമരയും പയറും ഒക്കെ വിളഞ്ഞു നില്‍ക്കുന്നു. വാഴക്കൂട്ടത്തിന്റെ പച്ചപ്പും ഇവിടെയുണ്ട്.
അധ്വാനിക്കാന്‍ മനസുണ്ടെങ്കില്‍ കൃഷിയിലേക്ക് കടന്ന് വരാന്‍ തൊഴിലും പദവിയും ഒന്നും തടസമല്ലെന്ന് കലക്ടറുടെ പക്ഷം. ഈ കുടുംബ കൂട്ടുകൃഷി വിലപ്പെട്ട സന്ദേശം കൂടിയാണ് സമൂഹത്തിന് നല്‍കുന്നത്. ജില്ലയുടെ സമ്പൂര്‍ണ സുരക്ഷിതത്വം ഉറപ്പാക്കാന്‍ നടപ്പിലാക്കുന്ന സേഫ് കൊല്ലത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നായ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനായി സ്വയം മാതൃക തീര്‍ക്കുകയാണ് അദ്ദേഹം. പ്രചോദനം ഉള്‍ക്കൊണ്ട് പരമാവധി പേര്‍ കൃഷിയിടങ്ങളിലേക്ക് തിരികെ എത്തുമെന്ന ശുഭ പ്രതീക്ഷ കൂടിയാണ് ഇവിടെ തളിരിടുന്നത്.
ഹൈഡ്രോപോണിക്‌സ് കൃഷിരീതിയില്‍ കോളിഫ്‌ളവറും കാബേജും പരീക്ഷിച്ചിട്ടുണ്ട്. ടി.കെ.എം എഞ്ചിനീയറിംഗ് കോളജിലെ അരുണ്‍ എസ്. കുമാര്‍, ശരത്ത്, സെഡ്രിക്ക്, ഐറിന്‍ എന്നിവരാണ് സാങ്കേതിക സഹായം നല്‍കുന്നത്. വിളവെടുപ്പില്‍ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ സിബി ജോസഫ് പേരയില്‍, ഹരിതകേരള മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ എസ്. ഐസക്, കൃഷി ഓഫീസര്‍ രാമചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. എത്തിയവര്‍ക്കൊക്കെ ചീര നല്‍കാനും കലക്ടര്‍ മറന്നില്ല.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.