ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

ആര്‍ സി ഇ പി രാജ്യാന്തര കാരാറില്‍ നിന്നും ക്ഷീരമേഖലയെ ഒഴിവാക്കണം: മന്ത്രി കെ രാജു


രാജ്യാന്തര കാര്‍ഷിക കരാറായ ആര്‍ സി ഇ പി (റീജിയണല്‍ കോമ്പ്രഹെന്‍സിവ് എകണോമിക് പാര്‍ടര്‍ഷിപ്പ്) -ല്‍ നിന്നും ക്ഷീരമേഖലയെ ഒഴിവാക്കാന്‍ കേന്ദ്ര   സര്‍ക്കാര്‍ തയ്യാറാവണമെന്ന് മന്ത്രി കെ രാജു പറഞ്ഞു. ജില്ലാ ക്ഷീരസംഗമം താഴത്ത് കുളക്കടയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  ന്യൂസിലാന്റ്, ഓസ്‌ട്രേലിയ പോലുള്ള രാജ്യങ്ങള്‍ ഇത്തരം കാരാറിലൂടെ ഇന്ത്യയടക്കമുള്ള രാജ്യങ്ങളുടെ പാലുത്പാദന-സംസ്‌കരണ മേഖലയില്‍ വലിയ പ്രത്യാഖാതങ്ങള്‍ ഉണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു.
മില്‍മ പാലിന്റെ വില വര്‍ധിപ്പിച്ചത് ക്ഷീരകര്‍ഷകര്‍ക്ക് പ്രയോജനപ്പെടാന്‍ ഒരു വര്‍ഷത്തേക്ക് കാലിത്തീറ്റയ്ക്ക് വിലവര്‍ധിപ്പിക്കരുതെന്നും മന്ത്രി നിര്‍ദേശിച്ചു. ക്ഷീരവികസന വകുപ്പ് നടപ്പിലാക്കുന്ന ഇന്‍ഷ്വറന്‍സ് പദ്ധതി, കിടാരി പാര്‍ക്ക് പദ്ധതി,  കടക്കെണിയലുളള ക്ഷീരകര്‍ഷകര്‍ക്കുളള ധനസഹായപദ്ധതി എന്നിവയിലൂടെ സംസ്ഥാന സര്‍ക്കാര്‍ പാലുത്പാദന രംഗത്ത് വിപ്ലവകരാമയ മാറ്റങ്ങളാണ് നടത്തുന്നതെന്നും സംസ്ഥാനം പാല്‍ സ്വയംപര്യാപ്തതയെന്ന ലക്ഷ്യത്തിനരികിലാണെന്നും മന്ത്രി പറഞ്ഞു.  300 ഓളം പുതിയ ഉരുക്കളെ ജില്ലയിലേക്ക് എത്തിക്കുന്നതിന് നടപടി തുടങ്ങി. ജില്ലയില്‍ പാലുത്പാദനത്തില്‍ അഞ്ച് ശതമാനത്തിനു മുകളില്‍ വര്‍ധനവാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. ജില്ലയിലെ മികച്ച ക്ഷീരസംഘങ്ങളേയും ക്ഷീരകര്‍ഷകരേയും ചടങ്ങില്‍ ആദരിച്ചു.
കുളക്കട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  ജി  സരസ്വതി അധ്യക്ഷയായി.  ക്ഷീരവികസന വകുപ്പ് ഡയറക്ടര്‍ ശ്രീകുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ചന്ദ്രകുമാരി, കേരള ക്ഷീരകര്‍ഷക ക്ഷേമനിധി ചെയര്‍മാന്‍  എന്‍ രാജന്‍, കേരളാ ഫീഡ്‌സ് ചെയര്‍മാന്‍ കെ എസ് ഇന്ദുശേഖരന്‍ നായര്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്  എസ് വേണുഗോപാല്‍, ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍  ആശ ശശിധരന്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ആര്‍  രശ്മി, കുളക്കട ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ്  കമ്മിറ്റി ചെയര്‍മാന്‍ കോട്ടയ്ക്കല്‍ രാജപ്പന്‍,  വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ആര്‍ ദീപ, കുളക്കട ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ  കെ വസന്തകുമാരി, ഒ ബിന്ദു,  അനില്‍ കുറ്റാറ, പൂവറ്റൂര്‍ സുരേന്ദ്രന്‍, കേരള ക്ഷീരകര്‍ഷക ക്ഷേമനിധി ബോര്‍ഡ്അംഗം  ബി ഷാജഹാന്‍, ക്ഷീരവികസന വകുപ്പ് ജോയിന്റ് ഡയറക്ടര്‍ (ജനറല്‍)  സി രവീന്ദ്രന്‍പിള്ള, അസിസ്റ്റന്റ് ഡയറക്ടര്‍ എസ് സജ്ജയന്‍, ക്വാളിറ്റി കണ്‍ട്രോള്‍ ഓഫീസര്‍ ബി എസ് നിഷ, ചിതറ ക്ഷീരസംഘം പ്രസിഡന്റ് കണ്ണങ്കോട് സുധാകരന്‍, കോഴിക്കോട് ക്ഷീരസംഘം പ്രസിഡന്റ്  മുനമ്പത്ത് വഹാബ്, പാണ്ടിത്തിട്ട ക്ഷീരസംഘം പ്രസിഡന്റ്  പി ജി വാസുദേവന്‍ ഉണ്ണി, ചേത്തടി ക്ഷീരസംഘം പ്രസിഡന്റ്  എന്‍ ദിലീപ്, കരിന്തോട്ടുവ ക്ഷീരസംഘം സെക്രട്ടറി   ഗോപകുമാര്‍, പുലിക്കുളം ക്ഷീരസംഘം സെക്രട്ടറി ആര്‍ ശ്രീകല,  കൊല്ലം ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ അനിത, കുളക്കട ക്ഷീരോല്പാദക സഹകരണ സംഘത്തിന്റെ പ്രസിഡന്റ് ആര്‍ പ്രഭാകരന്‍  തുടങ്ങിയവര്‍ സംസാരിച്ചു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.