''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..




''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

കുഫോസ് പഠനകേന്ദ്രം ക്ലാസുകള്‍ അടുത്ത അധ്യയന വര്‍ഷം തുടങ്ങും -മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ


കേരള യൂണിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് ആന്റ് ഓഷന്‍ സയന്‍സിന്റെ നേതൃത്വത്തില്‍ കുണ്ടറയില്‍ തുടങ്ങുന്ന ഫിഷറീസ് പഠന-പരിശീലന-ഗവേഷണ കേന്ദ്രത്തില്‍ അടുത്ത അധ്യയന വര്‍ഷം ക്ലാസുകള്‍ തുടങ്ങുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ. കുണ്ടറ ടെക്‌നോപാര്‍ക്കിന് സമീപം അനുവദിച്ച 10 ഏക്കര്‍ ഭൂമി സന്ദര്‍ശിച്ച ശേഷമാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
കോളജ് തുടങ്ങുന്നത് ജില്ലയില്‍ നിന്നുള്ളവര്‍ക്ക് കൂടുതല്‍ പ്രയോജനകരമാകും. മത്സ്യമേഖലയിലുള്ളവര്‍ക്ക് തൊഴില്‍ സംബന്ധമായ ശാസ്ത്രീയ അറിവുകള്‍ പകരുന്നതിനും അവസരമൊരുങ്ങുകയാണ്. കായലുമായി ചേര്‍ന്ന മത്സ്യവിഭവ സമ്പത്തും അനുബന്ധ വിഷയങ്ങളും പഠന വിധേയമാക്കുന്നതിനും ഗവേഷണം നടത്തുന്നതിനും സംരംഭം പ്രയോജനപ്പെടുത്താം.
സ്ഥാപനം യാഥാര്‍ത്ഥ്യമാകുന്നതോടെ മേഖലയിലെ തൊഴില്‍ സാധ്യതാ വര്‍ധനയ്ക്കും കാരണമാകും. സാങ്കേതിക പരിജ്ഞാനം പകരുക വഴി സുരക്ഷിതമായ മത്സ്യബന്ധന രീതികള്‍ സംബന്ധിച്ചും ശാസ്ത്രീയ അറിവ് പകരാനാകും. ജില്ലയിലെ സുപ്രധാന പഠന കേന്ദ്രമായിട്ട് കോളജ് പ്രവര്‍ത്തിക്കും.
അനുവദിച്ച പ്രദേശം വീണ്ടും അളന്ന് കൃത്യത ഉറപ്പാക്കണം. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അതിവേഗം തുടങ്ങാനുള്ള മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കാന്‍ നിര്‍ദ്ദേശിച്ചു. ഇവിടെ കോളജിനൊപ്പം മറ്റു സ്ഥാപനങ്ങള്‍ കൂടി തുടങ്ങുന്നത് പരിഗണനയിലാണ് എന്നും മന്ത്രി വ്യക്തമാക്കി.
തീരദേശ വികസന കോര്‍പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ പി. ഐ. ഷെയ്ക്ക് പരീത്, കയര്‍ഫെഡ് ഡയറക്ടര്‍ എസ്. എല്‍. സജികുമാര്‍, കുഫോസ് രജിസ്ട്രാര്‍ ഡോ. മനോജ്, മന്ത്രിയുടെ സ്‌പെഷ്യല്‍ പ്രൈവറ്റ്  സെക്രട്ടറി കെ. അനില്‍കുമാര്‍, പ്രോജക്ട് സ്‌പെഷ്യല്‍ ഓഫീസര്‍ കെ. ജെ. പ്രസന്നകുമാര്‍, എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഐ. ജി. ഷിലു, കെ. എസ്. ഐ. സി. ഐ. എല്‍ ലാന്‍ഡ് അസറ്റ്‌സ് മാനേജര്‍ സബീന ഷാന റിയാസ്, ടെക്‌നോപാര്‍ക്ക് ഫിനാന്‍സ് ഓഫീസര്‍ ജയന്തി, റവന്യൂ-സര്‍വെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.