*ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,*

സേഫ് കൊല്ലം മാലിന്യം വലിച്ചെറിയുന്നത് നിരോധിച്ചു

ജില്ലയില്‍ പൊതു ഇടങ്ങള്‍, ഓടകള്‍, കടല്‍, കായല്‍, പുഴകള്‍ തുടങ്ങിയ ജലാശയങ്ങള്‍ എന്നിവിടങ്ങളില്‍ ജൈവ-അജൈവ മാലിന്യം വലിച്ചെറിയുക, കത്തിക്കുക, കുഴിച്ചിടുക, ഒഴുക്കിക്കളയുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നിരോധിച്ച് ജില്ലാ കലക്ടര്‍ ഉത്തരവായി.
സമസ്ത മേഖളകളേയും ബന്ധിപ്പിച്ച് സുരക്ഷിത കൊല്ലം സാധ്യമാക്കുന്നതിനായി നടപ്പിലാക്കുന്ന സേഫ് കൊല്ലം പദ്ധതിയുടെ സുഗമ പ്രവര്‍ത്തനം കൂടി ഉറപ്പാക്കാനാണ് നടപടി.
പൊതു - സ്വകാര്യ വാഹനങ്ങളില്‍ സഞ്ചരിക്കുന്ന ഡ്രൈവര്‍മാര്‍ ഉള്‍പ്പടെയുള്ള യാത്രക്കാര്‍, ഭക്ഷണം പാക്ക് ചെയ്ത് വിതരണം ചെയ്യുന്ന വ്യക്തികള്‍, സംഘടനകള്‍, ഏജന്‍സികള്‍, തെരുവ് കച്ചവടക്കാര്‍, എല്ലാ തരത്തിലുമുള്ള കച്ചവട സ്ഥാപനങ്ങള്‍, വ്യക്തികള്‍ തുടങ്ങി ആരും പൊതു ഇടങ്ങളില്‍ മാലിന്യം ഉപേക്ഷിക്കരുത്. ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ മുന്നറിയിപ്പ് നല്‍കി.
പൊലിസ്, തദ്ദേശ സ്വയംഭരണ സ്ഥപനങ്ങള്‍ ഉള്‍പ്പടെ എല്ലാ വകുപ്പുകള്‍ക്കും നിയമലംഘനത്തിനെതിരെ നടപടി സ്വീകരിക്കാം. നടപടികള്‍ തടയാന്‍ നേരിട്ട് ചുമതലപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാര്‍ സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച് പ്രതിമാസ റിപോര്‍ട്ട് ഈ മാസം മുതല്‍ റീജ്യണല്‍ ജോയിന്റ് ഡയറക്ടര്‍ ഓഫ് അര്‍ബന്‍ അഫയേഴ്‌സ്/ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പഞ്ചായത്ത് എന്നിവര്‍ക്ക് അഞ്ചാം തീയതിക്ക് മുമ്പ് സമര്‍പ്പിക്കണം. റിപോര്‍ട്ടുകള്‍ ഏകീകരിച്ച് എല്ലാ മാസവും 15 ന് മുമ്പ് ജില്ലാ ദുരന്തനിവാരണ അതോറിറ്റിക്ക് സമര്‍പ്പിക്കാനും ഉത്തരവായി.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.