ഇനി വഴിയില്‍ മാലിന്യം തള്ളിയാല്‍ ജയില്‍ ശിക്ഷ ഉറപ്പെന്ന് ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍. സേഫ് കൊല്ലം പദ്ധതിയുടെ മുഖ്യലക്ഷ്യങ്ങളിലൊന്നായ മാലിന്യ നിര്‍മാര്‍ജന പരിപാടികള്‍ തുടരവെ നിരോധനം മറികടന്നും മാലിന്യം നിക്ഷേപിക്കുന്നവരെ കുറ്റവാളികളായി കണ്ട് നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മാലിന്യം നിക്ഷേപിക്കുന്നത് തടയുന്നതിനുള്ള സ്ക്വാഡുകള്‍ രൂപീകരിക്കുന്നതിനായി വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് കലക്ടറുടെ മുന്നറിയിപ്പ്.
പൊലിസ് - ആര് ടി ഒ - റവന്യു - കോര്പറേഷന് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പരിശോധനാ സംവിധാനം ഇനി പ്രവര്‍ത്തിക്കും. നിത്യേനയുള്ള നിരീക്ഷണവും തുടര്‍നടപടികളുമാണ് സംഘം നിര്‍വഹിക്കുക. പതിവായി മാലിന്യം തള്ളുന്ന സ്ഥലങ്ങള്‍ കണ്ടെത്തി രാത്രികാല പരിശോധന സുശക്തമാക്കാനാണ് നിര്‍ദ്ദേശം.
പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളെല്ലാം മലിനമാക്കുന്ന പ്രവണത അവസാനിപ്പിക്കും. കര്‍ശന നടപടികളാകും നിരോധനം മറികടക്കുന്നവര്‍ക്കെതിരെ സ്വീകരിക്കുക. ദുരന്തനിവാരണ നിയമ പ്രകാരമാണ് ജയില്‍ ശിക്ഷ നല്‍കുക. മാലിന്യം കൊണ്ടുവരുന്ന ഇരുചക്രവാഹനങ്ങള്‍ മുതലുള്ളവ പിടിച്ചെടുക്കാനും നിര്‍ദ്ദേശമുണ്ട്.
മാലിന്യ നിര്‍മാര്‍ജനത്തിനായി പൊതുസമൂഹവും വിദ്യാര്‍ഥികളും ഉള്‍പ്പടെ സഹകരിക്കുമ്പോഴും കുറ്റവാസനയുള്ള ഒരു വിഭാഗം വെല്ലുവിളി ഉയര്‍ത്തുന്നു. ഈ സാഹചര്യം കണക്കിലെടുത്ത് ഓരോ മേഖല സംബന്ധിച്ചും വ്യക്തമായ വിവരം തരാന്‍ കഴിയുന്ന കോര്പറേഷന് ജീവനക്കാരുടെ സേവനമാണ് കൂടുതല്‍ ശക്തമാക്കേണ്ടത്. റസിഡന്റ്സ് അസോസിയേഷനുകള്‍ മാലിന്യം തള്ളുന്നവരുടെ വിവരം കൈമാറണം. പരിശോധന നിര്‍വഹിക്കാനുള്ള എല്ലാ പിന്തുണയും ജില്ല ഭരണകൂടം നല്‍കുമെന്നും കലക്ടര്‍ വ്യക്തമാക്കി. പ്ലാസ്റ്റിക് നിരോധനം പൂര്‍ണമായും നടപ്പിലാക്കാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ നടപടിയെടുക്കാന്‍ കലക്ടര്‍ നിര്‍ദ്ദേശിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ