സംസ്ഥാന മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന് സിറ്റിംഗ് നടത്തി. ആശ്രാമം സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ നടന്ന സിറ്റിങ്ങില്‍ കമ്മീഷന് ചെയര്മാന് ജസ്റ്റീസ് പി എസ് ഗോപിനാഥന് അധ്യക്ഷത വഹിച്ചു.
പരവൂര്‍ എസ് എന്‍ വി റീജിയണല്‍ ബാങ്ക്, മത്സ്യഫെഡ് ജില്ലാ ഓഫീസ്, സംസ്ഥാന സഹകരണ ബാങ്ക് കൊല്ലം ശാഖ, കരുനാഗപ്പള്ളി കാര്‍ഷിക ഗ്രാമ വികസന ബാങ്ക്, ശ്രായിക്കാട് മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘം, ജില്ലാ സഹകരണ ബാങ്ക് ചവറ ശാഖ, കരുനാഗപ്പള്ളി റൂറല്‍ ഹൗസിംഗ് സൊസൈറ്റി എന്നിവിടങ്ങളില്‍ നിന്നും വായ്പയെടുത്ത 10 മത്സ്യത്തൊഴിലാളികള്‍ക്ക് കടാശ്വാസമായി 7,08,100 രൂപ അനുവദിക്കുവാന്‍ കമ്മീഷന് ശുപാര്‍ശ ചെയ്തു.
എസ് ബി ഐ ക്ലാപ്പന ശാഖയില്‍ നിന്നെടുത്ത മൂന്ന് ലക്ഷം രൂപയുടെ വിദ്യാഭ്യാസ വായ്പയിന്മേല് കടാശ്വാസമായി 75,000 രൂപ മുതലിനത്തിലും 53,500 രൂപ പലിശയിനത്തിലും ഫിഷറീസ് ഡയറക്ടര്‍ അനുവദിച്ചിരുന്നു. അദാലത്ത് പ്രകാരം 1,10,000 രൂപയും അടച്ചിരുന്നെങ്കിലും വായ്പ തീര്പ്പായിട്ടില്ലെന്ന പരാതിയും കമ്മീഷന് പരിഗണിച്ചു. വായ്പക്കാരിക്ക് അര്‍ഹതപ്പെട്ട പലിശ സബ്സിഡി ലഭിച്ച വിവരം കമ്മീഷന് മുമ്പാകെ ബാങ്ക് പ്രതിനിധി ബോധിപ്പിച്ചിട്ടില്ല. ബാങ്ക് പ്രതിനിധി ഹാജരില്ലാത്തതിനാല്‍ അടുത്ത സിറ്റിംഗില്‍ റീജിയണല്‍ ഓഫീസില്‍ നിന്നും പ്രതിനിധിയെ അയയ്ക്കുവാന് കമ്മീഷന് നിര്‍ദേശിച്ചു.
കടാശ്വാസ തുക കൈപ്പറ്റിയ ശേഷം ഈടാധാരം തിരികെ നല്‍കിയിട്ടില്ലെന്ന പരാതികളും കമ്മീഷന് പരിഗണിച്ചു. സിറ്റിങ്ങില്‍ 45 പരാതികള്‍ പരിഗണിച്ചു. ബാങ്ക് പ്രതിനിധി ഹാജരില്ലാത്തതിനാല്‍ അഞ്ച് പരാതികള്‍ അടുത്ത സിറ്റിംഗിലേക്ക് മാറ്റിവച്ചു.
കമ്മീഷന് അംഗം വി വി ശശീന്ദ്രന്, ജില്ലാ സഹകരണ സംഘം അസിസ്റ്റന്റ ഡയറക്ടര്‍ രാധാകൃഷ്ണന് നായര്‍, ജൂനിയര്‍ ഇന്‍സ്പെക്ടര്‍ കെ പ്രദീപ്, ജൂനിയര്‍ ഓഡിറ്റര്‍ എന്‍ രാധാമണി, വിവിധ സഹകരണ ബാങ്കുകളുടെയും ദേശസാല്‍കൃത ബാങ്കുകളുടെയും പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. അടുത്ത സിറ്റിംഗ് 28ന് നടക്കും.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ