ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

മാമ്പഴത്തറയിലെ ഇരുട്ടുതറ പട്ടികവര്‍ഗ്ഗ ഗിരിജന്‍ കോളനി പുലിപ്പേടിയില്‍

മാമ്പഴത്തറയില്‍ ആന ബസ്‌ തടഞ്ഞു പരിഭ്രാന്തി പരത്തിയത്തിനു പിന്നാലെ പുലിയും ഇറങ്ങിയത് പരിഭ്രാന്തി പരത്തുന്നു.പുലിയിറങ്ങിയതിനു തൊട്ടു പിന്നാലെ മാമ്പഴത്തറയിലെ ഒരു ആദിവാസി ഗ്രാമം കൂടി പുലി ഭീതിയില്‍. മാമ്പഴത്തറ ഇരുട്ടുതറ പട്ടികവര്‍ഗ്ഗ ഗിരിജന്‍ കോളനി നിവാസികളാണ് പുലിയുടെ ആക്രമണം പേടിച്ച് പുറത്തിറങ്ങാതെ കഴിയുന്നത്. നാട്ടുകാരുടെ ആശങ്ക വനംവകുപ്പടക്കമുള്ളവര്‍ നിസാരമായി കാണുകയാണെന്നും ഇവര്‍ ആരോപിക്കുന്നു. ഏത് നിമിഷവും കുതിച്ചെത്താവുന്ന പുലിയെ പ്രതീക്ഷിച്ചാണ് കോളനി നിവാസികള്‍ ജീവിക്കുന്നത്. പുലിയെ നേരിട്ടു കാണാത്തവര്‍ വിരളമായ ഗ്രാമത്തില്‍ നേരം ഇരുട്ടിയാല്‍ പുറത്തിറങ്ങാനാവാത്ത അവസ്ഥയാണെന്നും ആക്രമണം ഉണ്ടായില്ലെങ്കിലും പല ദിവസങ്ങളിലും കുട്ടികളും മുതിര്‍ന്നവരുമടക്കം പുലിയെ കണ്ട് വിരണ്ടോടിയതായും നാട്ടുകാര്‍ പറയുന്നു. പ്രദേശത്തെ കാട്ടില്‍ പാറയില്‍ ഉള്ള വിശാലമായ ഗുഹയില്‍ ആണ് പുലിയുടെ താവളം ഇതിന് തൊട്ടടുത്ത് മനോഹരമായ അരുവിയും വെള്ളച്ചാട്ടവും ഉള്ള പ്രദേശത്താണ് കോളനിവാസികളായ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ കുളിക്കാനും തുണി കഴുകാനും ഉപയോഗിക്കുന്ന അരുവി സ്ഥിതി ചെയ്യുന്നത്.സര്‍ക്കാര്‍ വീട് നല്‍കുന്നതിന് മുമ്പ്‌ ഇവിടെയുള്ള വിശാലമായ ഗുഹയില്‍ ഗ്രാമവാസികള്‍ താമസിക്കുമായിരുന്നു എന്നും ഏറെ പഴക്കമുള്ള മാമ്പഴത്തറ പാത കായംകുളം രാജാവ് പാണ്ടി നാട്ടില്‍ പോകുവാന്‍ ഉപയോഗിച്ചിരുന്ന വഴി ആണെന്നും ഈ ഗുഹയെ പുരാവസ്തുവകുപ്പ് പഠന വിധേയം ആക്കണമെന്നും പഴമക്കാര്‍ പറയുന്നു.പുരാതനമായ ഈ ഗുഹയിലാണ് പുലി തമ്പടിച്ചിരിക്കുന്നത്.ഗുഹക്കുള്ളില്‍ പുലിയുടെ കാല്പാടുകള്‍ മണ്ണില്‍ പതിഞ്ഞിട്ടുണ്ട് ഇത് ജനങ്ങളുടെ ഭീതി വര്‍ധിപ്പിക്കുന്നു. പുറത്തിറങ്ങി ജോലി ചെയ്യാനോ ജലസ്രോതസ്സുകള്‍ ഉപയോഗിക്കാനോ ഇവര്‍ക്ക് ഭയം മൂലം കഴിയുന്നില്ല. ആടുകളും,നായ്ക്കളടക്കമുള്ള വളര്‍ത്ത് മൃഗങ്ങളുടെ എണ്ണം ദിനംപ്രതി കുറയുന്നത് പുലി അടുത്ത് തന്നെയുണ്ടെന്നതിന്റെ സൂചനയാണെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ട് തന്നെ പുലിയെ പിടിക്കാന്‍ എത്രയും പെട്ടെന്ന് നടപടികള്‍ സ്വീകരിക്കണമെന്നാണ് ഇവരുടെ ആവശ്യം. ആനപെട്ടകൊങ്കലില്‍ കഴിഞ്ഞിടെ പുലിയിറങ്ങി നാല് ആടുകളെ പിടിച്ചതിനു പിന്നാലെ വിവിധ പ്രദേശങ്ങളില്‍ പുലിയെ കണ്ടതായി പ്രദേശവാസികള്‍ പറയുന്നു.എന്നാല്‍ ഇത് പുലിയല്ല വനത്തിലെ പൂച്ചയാണ് എന്ന് പറഞ്ഞു വനം വകുപ്പ്‌ തടിതപ്പാറാണ് പതിവ്. വന്യമൃഗങ്ങളില്‍ നിന്നും കോളനിയെ രക്ഷിക്കുവാന്‍ വനംവകുപ്പ് സൗരോര്‍ജ വേലി സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഫലപ്രദമല്ല. ഇവിടെയുള്ള മനോഹരമായ വെള്ളച്ചാട്ടവും ഗുഹയും വിനോദസഞ്ചാരത്തിനു അനുയോജ്യമാണ്.ഇവിടം സര്‍ക്കാര്‍ ഏറ്റെടുത്തു എക്കോ ടൂറിസവുമായി ബന്ധിപ്പിച്ചു വിനോദ സഞ്ചാര മേഖലയായി ഉയര്‍ത്തുമെങ്കില്‍ പുലിപ്പേടിയില്‍ കോളനിവാസികള്‍ക്ക്‌ രക്ഷപ്പെടാനും കൂടാതെ പുതിയ തൊഴില്‍ മേഖലയും തുറന്നു കിട്ടും എന്ന് ഇവര്‍ പറയുന്നു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.