ദേശീയപാത 66 ഓച്ചിറ മുതല്‍ കടമ്പാട്ടുകോണം വരെയുള്ള ഭാഗം ആറുവരിയായി വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട സര്‍വേ ജോലികള്‍ നടന്നുവരുന്നു. ചാത്തന്നൂര്‍ യൂണിറ്റ് പരിധിയില്‍ മൂന്നു കിലോമീറ്ററും വടക്കേവിള യൂണിറ്റ് പരിധിയില്‍ 1.5 കിലോ മീറ്ററും കാവനാട് യൂണിറ്റ് പരിധിയില്‍ 5.3 കിലോമീറ്ററും കരുനാഗപ്പള്ളി യൂണിറ്റ് പരിധിയില്‍ 6.5 കിലോമീറ്ററും ഉള്‍പ്പടെ 17 കിലോമീറ്റര്‍ ദൂരം സര്‍വേ നടപടികള്‍ ഇതിനോടകം പൂര്‍ത്തിയായി. നിലവില്‍ സ്ഥാപിച്ചിട്ടുള്ള അലൈന്‍മെന്റ് കല്ലുകളുടെ കൃതൃതാ പരിശോധനയും നടന്നുവരുന്നു. ഒക്‌ടോബര്‍ 10 നകം ജോലികള്‍ പൂര്‍ത്തിയാക്കുന്നതിന് നാഷണല്‍ ഹൈവേ അതോറിറ്റി നിര്‍ദേശിച്ചിട്ടുണ്ട്.
നഷ്ടപ്പെട്ട കല്ലുകളുടെ എണ്ണവും സ്ഥാനവും കണക്കാക്കി കല്ലുകള്‍ പുനസ്ഥാപിക്കുന്നതിനുള്ള നടപടികള്‍ ഒക്‌ടോബര്‍ ഒന്‍പതിന് ആരംഭിക്കും. 250 സര്‍വേ ഫീല്‍ഡുകള്‍ അളന്നുതിരിച്ച് തയ്യാറാക്കിയ സ്‌കെച്ച് അംഗീകരിക്കല്‍ നടപടികളും നടന്നുവരുന്നു. കരുനാഗപ്പള്ളി സ്‌പെഷ്യല്‍ തഹസീല്‍ദാര്‍ യൂണിറ്റില്‍ ത്രീ(ഡി) വിജ്ഞാപനം പ്രസിദ്ധീകരിച്ച ഓച്ചിറ, കുലശേഖരപുരം, ആദിനാട് വില്ലേജുകളിലെ സെക്ഷന്‍ ത്രീ(ജി) പ്രകാരമുള്ള നഷ്ടപരിഹാരം നല്‍കുന്നതിനുള്ള പരിശോധനകളും മഹസര്‍ തയ്യാറാക്കലും 80 ശതമാനം പൂര്‍ത്തിയായി. വില നിശ്ചയിക്കല്‍ ഉള്‍പ്പടെയുള്ള നടപടികള്‍ രണ്ടാഴ്ച്ചയ്ക്കകം പൂര്‍ത്തിയാക്കും.
ജില്ലയിലെ സ്ഥലമേറ്റെടുക്കല്‍ ജോലികള്‍ സമയബന്ധിതമായും കൃത്യതയോടെയും പൂര്‍ത്തീകരിക്കുന്നതിനുള്ള എല്ലാ നടപടികളും വീഴ്ച്ച കൂടാതെ നടപ്പാക്കാന്‍ എല്‍ എ എന്‍ എച്ച് സ്‌പെഷ്യല്‍ ഡെപ്യൂട്ടി കലക്ടര്‍ക്കും സ്‌പെഷ്യല്‍ തഹസീല്‍ദാര്‍മാര്‍ക്കും ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ