ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

മാതൃകാ ജില്ലയാകാന്‍ സേഫ് കൊല്ലം


പ്രകൃതി സുരക്ഷ, റോഡ് സുരക്ഷ, ഭക്ഷ്യസുരക്ഷ, ജലസുരക്ഷ, കുട്ടികളുടെ സുരക്ഷ എന്നീ മേഖലകളില്‍ ബോധവല്‍കരണം നല്‍കി മാതൃകാ ജില്ലയായി പ്രഖ്യാപിക്കുന്നിനായി ജില്ലാ കലക്ടര്‍ വിഭാവനം ചെയ്തിട്ടുള്ള പദ്ധതിയാണ് സേഫ് കൊല്ലം.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാര്‍ഡ് തലത്തിലുള്ള ജനപ്രതിനിധികള്‍, സന്നദ്ധ സംഘടനകള്‍, റസിഡന്‍സ് അസോസിയേഷനുകള്‍, വ്യാപാരി വ്യവസായി പ്രതിനിധികള്‍, ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍ പ്രതിനിധികള്‍, ക്ലബ്ബുകള്‍, ലൈബ്രറികള്‍, ഉദ്യോഗസ്ഥര്‍, പൊലീസ്, എക്‌സൈസ്, എന്‍.സി.സി തുടങ്ങി സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ഉള്‍പ്പെടുത്തി രൂപീകരിക്കുന്ന ചെറുസമിതി മുഖാന്തിരമാണ് ബോധവല്‍കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.
വാര്‍ഡ് തലത്തില്‍ രൂപീകരിച്ചിട്ടുളള ചെറുസമിതികള്‍ ഓരോ മേഖലകളിലും തയ്യാറാക്കിയിട്ടുളള ബ്രോഷറുകള്‍ ബോധവല്‍കരണത്തിനായി ഉപയോഗിക്കും.  മാസത്തില്‍ ഒരു ദിവസം ഒരു മണിക്കൂര്‍ വീട് വീടാന്തരം ബോധവല്‍കരണം നടത്തും. മഹാ ശുചീകരണ പ്രവര്‍ത്തനങ്ങളും ഏറ്റെടുക്കും. എല്ലാ ജനവിഭാഗങ്ങളെയും സമിതിയുടെ ഭാഗമാക്കുന്നതിനായി തെരുവ് നാടകങ്ങള്‍ സംഘടിപ്പിക്കും.
വിദ്യാര്‍ഥികളിലൂടെ ബോധവല്‍കരണ നോട്ടീസുകള്‍ വീടുകളില്‍ എത്തിക്കും. വീടുകളില്‍ ഇവ ചര്‍ച്ച ചെയ്ത ശേഷം തിരികെ സ്‌കൂളില്‍ കൊണ്ട് വരികയും ചെയ്യുന്ന രീതിയാണ് പദ്ധതിയുടെ ആദ്യഘട്ടത്തില്‍ നടപ്പിലാക്കുന്നത്.
ജനപ്രതിനിധികള്‍, സന്നദ്ധസംഘടനകള്‍, ഉദ്യോഗസ്ഥര്‍, പൊലീസ്, എക്‌സൈസ് എന്നിവ ഉള്‍പ്പെടെ സ്‌കൂള്‍ അസോസിയേഷനുകളിലും ക്ലാസ്സുകള്‍ക്ക് തടസംവരാത്ത രീതിയിലും സമിതി ബോധവല്‍കരണം നല്‍കും. യു.പി, ഹൈസ്‌കൂള്‍, ഹയര്‍സെക്കണ്ടറി സ്‌കൂള്‍, കോളേജ് തലങ്ങളിലും ഈ പ്രവര്‍ത്തനം നടത്തും.
ബോധവല്‍കരണം നല്‍കി രണ്ടാഴ്ച കഴിയുമ്പോള്‍ ഉദ്യോഗസ്ഥര്‍ സ്‌കൂളുകള്‍ സന്ദര്‍ശിച്ച് പദ്ധതിയുടെ പ്രയോജനം വിലയിരുത്തും.  വിദ്യാര്‍ഥികളെ പദ്ധതിയുടെ ഭാഗമാക്കുന്നതിനായി വിവിധ വിഷയങ്ങളില്‍ സ്‌കൂള്‍, കോളേജ് തലങ്ങളില്‍ മത്സരങ്ങള്‍ സംഘടിപ്പിക്കും.
വാര്‍ഡ് തലത്തിലുളള സമിതിയുടെ പ്രവര്‍ത്തനത്തിലൂടെ ആറ് മാസത്തിനുളളില്‍ ജനസംഖ്യയുടെ 20 ശതമാനം പേരെ പദ്ധതിയുടെ ഭാഗമാക്കുകയും തുടര്‍പ്രവര്‍ത്തനത്തിലൂടെ മുഴുവന്‍ ജനങ്ങളെയും പദ്ധതിയുടെ ഭാഗമാക്കി മാതൃകാ ജില്ലയായി മാറ്റുകയുമാണ് ലക്ഷ്യം.  മാസത്തില്‍ കുറഞ്ഞത് ഒരു മണിക്കൂര്‍ സേവന സന്നദ്ധരാകുന്നതിന് വോളന്റിയര്‍മാരായി രജിസ്റ്റര്‍ ചെയ്യാം. ഇതിനായി വെബ്‌സൈറ്റ് ആരംഭിച്ചിട്ടുമുണ്ട്.
ജില്ലാതലത്തിലും താലൂക്കുതലത്തിലും കര്‍മപദ്ധതികള്‍ തയ്യാറാക്കും. ശുചിത്വമിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പ്രവര്‍ത്തനങ്ങളുടെ പ്രതിവാര അവലോകനം നടത്തും. ജില്ലാ കലക്ടര്‍ എല്ലാ മാസവും അവലോകനം നടത്തി ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കും.
എ.ഡി.എം പി.ആര്‍ ഗോപാലകൃഷ്ണന്‍, ശുചിത്വമിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ജി. സുധാകരന്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.