''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

സേഫ് കൊല്ലത്തിനൊപ്പം പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തകരും


പ്രകൃതി സുരക്ഷ, റോഡ് സുരക്ഷ, ഭക്ഷ്യ സുരക്ഷ, ജല സുരക്ഷ, കുട്ടികളുടെ സുരക്ഷ എന്നിവയിലൂടെ ജില്ലയുടെ സമ്പൂര്‍ണ സുരക്ഷിതത്വം ലക്ഷ്യമാക്കി നടപ്പിലാക്കുന്ന സേഫ് കൊല്ലം പദ്ധതിയുമായി കൈകോര്‍ക്കാന്‍ കേരള പരിസ്ഥിതി സംരക്ഷണ കൗണ്‍സിലും. ' 2020 മാലിന്യമുക്ത കൊല്ലം' എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനായി സംഘടനയുടെ നേതൃത്വത്തില്‍ നടത്തുന്ന 91 ദിന പ്രചാരണ പരിപാടിയുടെ ഉദ്ഘാടനം ജില്ലാ കലക്ടര്‍ ബി. അബ്ദുള്‍ നാസര്‍ നിര്‍വഹിച്ചു. വലിയൊരു ദൗത്യത്തിന് പിന്തുണയും പങ്കാളിത്തവും നല്‍കുന്ന സംഘടനയ്ക്ക് ആവശ്യമായ സഹകരണം ജില്ലാഭരണകൂടം നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.
മാറണം മേവറം,  മാലിന്യ രഹിത പരവൂര്‍ എന്നീ ബോധവല്‍കരണ ക്യാമ്പയിനുകളുടെ വിജയത്തിനു ശേഷമാണ് പരിപൂര്‍ണ്ണ മാലിന്യരഹിത കൊല്ലം എന്ന ദൗത്യത്തിനായി സേഫ് കൊല്ലത്തിന് സംഘടന പിന്തുണയേകുന്നത്.
എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ബോധവല്‍ക്കരണ - പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കും. സാമൂഹ്യപ്രവര്‍ത്തകര്‍ സാമുദായിക -രാഷ്ട്രീയ-സാംസ്‌കാരിക പ്രവര്‍ത്തകര്‍, റസിഡന്‍സ് അസോസിയേഷനുകള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി,  ജനപ്രതിനിധികള്‍ തുടങ്ങിയവരെയെല്ലാം ഉള്‍പ്പെടുത്തി ബഹുജന പങ്കാളിത്തം ഉറപ്പാക്കിയാണ് പരിപാടികള്‍.
ഉപദേശക സമിതി അംഗമായ മുന്‍ എം.എല്‍.എ എ. യൂനുസ് കുഞ്ഞ്, സംഘടനയുടെ പ്രസിഡന്റ് കെ. പി. ഹരികൃഷ്ണന്‍, ശുചിത്വ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ജി. സുധാകരന്‍, പരിസ്ഥിതി പ്രവര്‍ത്തകരായ എന്‍. നാസിനൂര്‍, കെ. വി. പിള്ള, വി. ആര്‍. രഘുനാഥന്‍, പ്ലാക്കാട് സോമന്‍, എം. മധുസൂദനന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.