ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

ഗാന്ധിജയന്തി ദിനത്തില്‍ സേഫ് കൊല്ലത്തിന് തുടക്കമായി


പ്രകൃതി സുരക്ഷ, റോഡ് സുരക്ഷ, ഭക്ഷ്യസുരക്ഷ, ജലസുരക്ഷ, കുട്ടികളുടെ സുരക്ഷ എന്നീ മേഖലകളില്‍ ബോധവല്‍കരണവും പ്രായോഗിക പങ്കാളിത്തവും ഉറപ്പാക്കി ജില്ലയെ സുരക്ഷിതമാക്കാനുള്ള സേഫ് കൊല്ലം പദ്ധതിക്ക് ഗാന്ധിജയന്തി ദിനത്തില്‍ തുടക്കമായി. ബീച്ചിലെ റോട്ടറി ഹാളില്‍ ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ ഉദ്ഘാടനം നിര്‍വഹിച്ചു.
ആറു മാസത്തിനുള്ളില്‍ യുവതലമുറ ഉള്‍പ്പെട ജില്ലയിലെ പകുതിയോളം പേരെ കൂട്ടിയിണക്കി സേഫ് കൊല്ലം പദ്ധതിക്ക് മുന്നേറാനാകണമെന്ന് മന്ത്രി പറഞ്ഞു. വാര്‍ഡ്തലത്തിലാണ് നിര്‍വഹണം ഉറപ്പാക്കേണ്ടത്. സന്നദ്ധ സംഘടനകള്‍, റസിഡന്റ്‌സ് അസോസിയേഷനുകള്‍, വ്യാപാരി വ്യവസായി പ്രതിനിധികള്‍, ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍ പ്രതിനിധികള്‍, ക്ലബ്ബുകള്‍, ലൈബ്രറികള്‍, ഉദ്യോഗസ്ഥര്‍, പൊലീസ്, എക്‌സൈസ്, എന്‍.സി.സി തുടങ്ങി സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ഉള്‍പ്പെടുത്തിയുള്ള പ്രവര്‍ത്തനം സ്ഥിരമായി വിലയിരുത്തപ്പെടുകയും വേണം. 
പ്രകൃതി സുരക്ഷയാണ് പരമപ്രധാനം. ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി നെല്‍കൃഷി വ്യാപനമാണ് ഉദ്ദേശിക്കുന്നത്. നിലവില്‍ സ്‌കൂള്‍ കുട്ടികള്‍ അടക്കം പങ്കുചേര്‍ന്ന് കൃഷി നടത്തുന്നുണ്ട്. ഇതിന്റെ വിപുലീകരണമാണ് നടത്തേണ്ടത്.
മാലിന്യ നിര്‍മാര്‍ജ്ജനം സംബന്ധിച്ച് കുട്ടികളിലാണ് അവബോധം സൃഷ്ടിക്കേണ്ടത്. വലിച്ചെറിയല്‍ പ്രവണത തടയുന്നതിന് ഇതു സഹായകമാകും. കായല്‍ മലിനമാക്കുന്നത് ക്രിമിനല്‍ കുറ്റമായി കണ്ട് നടപടി സ്വീകരിക്കണം. ജലസുരക്ഷ ഉറപ്പാക്കുന്ന പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കും. ഒക്‌ടോബര്‍ നാലിന് ഇതിനായി പ്രത്യേക യോഗം കല്കട്രേറ്റില്‍ ചേരും.
റോഡ് സുരക്ഷ, ബാലാവകാശ സംരക്ഷണം, പശ്ചാത്തല സൗകര്യ വികസനം, ജൈവ-അജൈവ മാലിന്യ സംസ്‌കരണം തുടങ്ങിയവ ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തി സേഫ്‌കൊല്ലം മാതൃകാ പദ്ധതിയായി നടപ്പിലാക്കാനാകും എന്നും മന്ത്രി വ്യക്തമാക്കി.
എം. മുകേഷ് എം. എല്‍. എ അധ്യക്ഷനായി. മേയര്‍ അഡ്വ. ബി. രാജേന്ദ്ര ബാബു ലോഗോ പ്രകാശനം ചെയ്തു.
മാസത്തില്‍ കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും സേവന സന്നദ്ധത ഉറപ്പാക്കി പൊതുസമൂഹത്തിന്റെയാകെ പങ്കാളിത്തം ഉറപ്പാക്കുകയാണ് പദ്ധതിയുടെ ആത്യന്തിക ലക്ഷ്യമെന്ന് ആമുഖമായി ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍ പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി, സബ് കലക്ടര്‍ അനുപം മിശ്ര, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സി. സന്തോഷ്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ഷൈല സലിംലാല്‍, എ. ഡി. എം. പി. ആര്‍. ഗോപാലകൃഷ്ണന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി. അജോയ്, ശുചിത്വമിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ജി. സുധാകരന്‍, ഹരിത കേരള മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ എസ്. ഐസക്, മലിനീകരണ നിയന്ത്രണ ബോര്‍ഡ് എഞ്ചിനീയര്‍ സിമി തുടങ്ങിയവര്‍ സംസാരിച്ചു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.