ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണം;

സംസ്ഥാനതല സമാപന സമ്മേളനം ഉദ്ഘാടനം ഇന്ന് (ഒക്ടോബര്‍ 16)
പട്ടികജാതി പട്ടികവര്‍ഗ വികസന വകുപ്പുകളുടെ സംയുക്താഭിമുഖ്യത്തില്‍ നടത്തുന്ന 2019 സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണത്തിന്റെ സംസ്ഥാനതല സമാപന സമ്മേളനം ഇന്ന് (ഒക്ടോബര്‍ 16) മന്ത്രി എ കെ ബാലന്‍ ഉദ്ഘാടനം ചെയ്യും. വാത്സല്യനിധി, ഗോത്രവാത്സല്യ നിധി സര്‍ട്ടിഫിക്കറ്റുകളുടെ വിതരണോദ്ഘാടനം മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ നിര്‍വഹിക്കും. നൂറു ശതമാനം വിജയം നേടിയ എം ആര്‍ എസുകളെ മന്ത്രി കെ രാജു ആദരിക്കും.
സി കേശവന്‍ മെമ്മോറിയല്‍ ഹാളില്‍ വൈകിട്ട് നാലിന് നടക്കുന്ന പരിപാടിയില്‍ എം നൗഷാദ് എം എല്‍ എ അധ്യക്ഷനാകും. മേയര്‍ അഡ്വ വി രാജേന്ദ്രബാബു മുഖ്യാതിഥിയാകും. എം പി മാരായ എന്‍ കെ പ്രേമചന്ദ്രന്‍, കൊടിക്കുന്നില്‍ സുരേഷ്, എ എം ആരിഫ്, കെ സോമപ്രസാദ്, എം എല്‍ എ മാരായ എം മുകേഷ്, മുല്ലക്കര രത്നാകരന്‍, ജി എസ് ജയലാല്‍, പി അയിഷാപോറ്റി, എന്‍ വിജയന്‍പിള്ള, ആര്‍ രാമചന്ദ്രന്‍, കോവൂര്‍ കുഞ്ഞുമോന്‍, കെ ബി ഗണേഷ്‌കുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി രാധാമണി, പട്ടികവര്‍ഗ വികസന വകുപ്പ് ഡയറക്ടര്‍ ഡോ പി പുഗഴേന്തി, പട്ടികജാതി വികസന വകുപ്പ് ഡയറക്ടര്‍ പി ഐ ശ്രീവിദ്യ, ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍, സംസ്ഥാന പട്ടികജാതി ഉപദേശക സമിതി അംഗം കോവൂര്‍ മോഹനന്‍, ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസര്‍ വൈ ബിപിന്‍ദാസ്, ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ ഇ എസ് അംബിക തുടങ്ങിവയര്‍ പങ്കെടുക്കും.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.