ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

ഭിന്നശേഷിക്ഷേമ രംഗത്ത് മികച്ച സേവനം അനുഷ്ഠിക്കുന്ന സ്ഥാപനങ്ങള്‍ക്ക് 2019 വര്‍ഷത്തേയ്ക്കുള്ള സംസ്ഥാന അവാര്‍ഡുകള്‍ക്ക് അപേക്ഷിക്കാം

ഭിന്നശേഷിക്ഷേമ രംഗത്ത് മികച്ച സേവനം അനുഷ്ഠിക്കുന്ന സ്ഥാപനങ്ങള്‍ക്ക് 2019 വര്‍ഷത്തേയ്ക്കുള്ള സംസ്ഥാന അവാര്‍ഡിന് അപേക്ഷിക്കാം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഉള്‍പ്പടെയുള്ള കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സഹകരണ സ്ഥാപനങ്ങള്‍, സ്വകാര്യ മേഖലാ സ്ഥാപനങ്ങള്‍ എന്നിവയില്‍ ജോലി ചെയതുവരുന്ന അന്ധര്‍, ബധിരന്‍, അസ്ഥി സംബന്ധമായ വൈകല്യമുള്ളവര്‍, മാനസിക വെല്ലുവിളി നേരിടുന്നവര്‍ എന്നീ വിഭാഗങ്ങളില്‍പ്പെട്ട ഭിന്നശേഷി ജീവനക്കാര്‍ക്കും പ്രസ്തുത മേഖലയില്‍ ഏറ്റവും കൂടുതല്‍ ഭിന്നശേഷിക്കാര്‍ക്ക് തൊഴില്‍ നല്‍കിയിട്ടുള്ള തൊഴില്‍ദായകര്‍ക്കും അപേക്ഷിക്കാം. മുന്‍ വര്‍ഷങ്ങളില്‍ സംസ്ഥാന അവാര്‍ഡ് ലഭിച്ചവരെ പരിഗണിക്കില്ല.
ഒരു സ്ഥാപനത്തിലെ മൊത്തം ജീവനക്കാരില്‍ രണ്ടോ അതിലധികമോ ശതമാനം ജീവനക്കാര്‍ ഭിന്നശേഷിക്കാരാണെങ്കില്‍ മാത്രമേ സ്ഥാപനങ്ങള്‍ക്ക് തൊഴില്‍ദായകര്‍ക്കുള്ള അവാര്‍ഡിന് അപേക്ഷിക്കാന്‍ അര്‍ഹതയുള്ളൂ.
അന്ധര്‍, ബധിരര്‍, അസ്ഥിസംബന്ധമായ വൈകല്യമുള്ളവര്‍, ബുദ്ധിമാന്ദ്യം സംഭവിച്ചവര്‍ എന്നിവരുടെ ഉന്നമനത്തിന് മികച്ച സേവനം കാഴ്ച്ചവയ്ക്കുന്ന സ്ഥാപനങ്ങള്‍ക്കാണ് ക്യാഷ് അവാര്‍ഡ് നല്‍കുന്നത്.
ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും ചേര്‍ന്നതാണ് അവാര്‍ഡ്. അപേക്ഷകന്റെ ഔദേ്യാഗിക രംഗത്തെ പ്രവര്‍ത്തനം, മറ്റ് പ്രവര്‍ത്തന മണ്ഡലങ്ങളെ സംബന്ധിച്ച വിവരങ്ങള്‍/കഴിവുകള്‍ വ്യക്തമാക്കുന്നതിനുള്ള വിവരങ്ങള്‍(സി ഡി യിലും), വൈകല്യം തെളിയിക്കുന്നതിനുള്ള രേഖകള്‍, ഫോട്ടോ(പാസ്‌പോട്ടും ഫുള്‍ സൈസും, വൈകല്യം ബോധ്യപ്പെടുത്തുന്ന രീതിയിലുള്ളത്) സഹിതം നിശ്ചിത ഫോറത്തിലുള്ള അപേക്ഷ ഒക്‌ടോബര്‍ 20 നകം ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ സമര്‍പ്പിക്കണം. സ്ഥാപനങ്ങളുടെ അപേക്ഷയില്‍ അതിന്റെ പ്രവര്‍ത്തനങ്ങളും ഫോട്ടോയും സി ഡി യില്‍ ഉള്‍പ്പെടുത്തി അപേക്ഷാ ഫോം സമര്‍പ്പിക്കണം. വിശദ വിവരങ്ങള്‍ www.swdkerala.gov.in വെബ്‌സൈറ്റിലും ജില്ലാ സാമൂഹ്യനീതി വകുപ്പ് ഓഫീസിലും 0474-2790971 നമ്പരിലും ലഭിക്കും.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.