*ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,*

തടവുകാര്‍ക്ക് യോഗ നിര്‍ബന്ധമാക്കും: ഡി ജി പി

അന്തേവാസികളുടെ ആരോഗ്യ സംരക്ഷണത്തിന് ഊന്നല്‍ നല്‍കി ജയിലുകളില്‍ യോഗ പരിശീലനം നിര്‍ബന്ധമാക്കുമെന്ന് പ്രിസണ്‍സ് ആന്‍ഡ് കറക്ഷണല്‍ സര്‍വീസസ് ഡി ജി പി ഋഷിരാജ് സിംഗ് പറഞ്ഞു. ജയില്‍ ദിനാചരണത്തോടനുബന്ധിച്ച് ജില്ലാ ജയിലില്‍ തടവുകാര്‍ക്കായി സംഘടിപ്പിച്ച മൃഗസംരക്ഷണ പരിശീലനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സൗജന്യ യോഗ പരിശീലനം നല്‍കാന്‍ വിവിധ സംഘടനകള്‍  മുന്നോട്ടു വരികയാണ്. ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കി പുറത്തിറങ്ങുന്നവര്‍ക്ക് മാന്യമായ തൊഴില്‍ ചെയ്തു ജീവിക്കാനള്ള ഉപജീവന മാര്‍ഗം ഒരുക്കി നല്‍കാന്‍  സംസ്ഥാന സര്‍ക്കാര്‍ ഒട്ടേറെ പദ്ധതികളാണ് നടപ്പിലാക്കുക. ജൈവകൃഷി, തയ്യല്‍, ചെരുപ്പ് -  കുട നിര്‍മാണം, ഓണ്‍ലൈന്‍ ഭക്ഷ്യ വിതരണം തുടങ്ങിയവയെല്ലാം നടപ്പിലാക്കി കഴിഞ്ഞു. ഇപ്പോള്‍ മൃഗസംരക്ഷണ പരിശീലനവും തുടങ്ങുകയാണ്. എല്ലാ ജയിലുകളിലും പ്ലാസ്റ്റിക് നിരോധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
രണ്ടു ദിവസം നീളുന്ന  മൃഗസംരക്ഷണ പരിശീലനത്തിന്റെ  ഭാഗമായി ജില്ലാ ജയിലിലേക്കുള്ള ആട്ടിന്‍കുട്ടികളെ ഡി ജി പി ജയില്‍ സൂപ്രണ്ട് ജി ചന്ദ്രബാബുവിന് കൈമാറി. തടവുകാര്‍ നിര്‍മിച്ച ത്രീ ഫോള്‍ഡ്  കുടകളുടെ  വിപണന ഉദ്ഘാടനവും നിര്‍വഹിച്ചു.
കോര്‍പറേഷന്‍ കൗണ്‍സിലര്‍ ബി  ഷൈലജ അധ്യക്ഷയായി. റിസര്‍ച്ച് അക്കാദമി ഫോര്‍ ക്രിയേറ്റീവ് എക്‌സലന്‍സ് ചെയര്‍മാന്‍ എം സി രാജിലന്‍ പ്രചോദനാത്മക പ്രസംഗം നടത്തി. മൃഗസംരക്ഷണ സംരംഭകത്വ അവസരങ്ങള്‍, അരുമകളില്‍ നിന്ന് വരുമാനം എന്നീ  വിഷയങ്ങളില്‍ സീനിയര്‍ വെറ്ററിനറി സര്‍ജന്‍മാരായ ഡോ ബി അജിത് ബാബു, ഡോ വാണി ആര്‍ പിള്ള എന്നിവര്‍ ക്ലാസെടുത്തു.
ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ ഡോളിമോള്‍ പി ജോര്‍ജ്ജ്, ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ കെ കെ തോമസ്, മൃഗസംരക്ഷണ പരിശീലനകേന്ദ്രം അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ ഡി ഷൈന്‍കുമാര്‍, ജില്ലാ ജയില്‍ വെല്‍ഫെയര്‍ ഓഫീസര്‍ എസ് എസ് പ്രീതി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.