തഹസീൽദാർ ചമഞ്ഞ് ഉദ്യോഗത്തട്ടിപ്പ് .ഒരാൾ കസ്റ്റഡിയിൽ


തഹസീൽദാരാണെന്ന് തെറ്റിദ്ധരിപ്പിച്ച് ജോലി വാഗ്ദാനം നൽകി വിവിധ ഭാഗങ്ങളിൽ നിന്നായി ലക്ഷങ്ങൾ കൈക്കലാക്കിയ ഒരാളെ അഞ്ചൽ പൊലീസ് കസ്റ്റഡിയിലെടുത്തു.
പത്തനാപുരം, പിടവൂർ, പനമ്പറ്റ,ചന്ദ്ര ഭവനിൽ രാജേഷ് ചന്ദ്ര (43) നാണ് കസ്റ്റഡിയിലുളളത്.
നിലമ്പൂർ തഹസീൽദാരാണെന്നും വിവിധ ക്ലറിക്കൽ പോസ്റ്റുകളിൽ ജോലി തരപ്പെടുത്തിക്കൊടുക്കാമെന്നും വിശ്വസിപ്പിച്ച് പലരിൽ നിന്നുമായി രാജേഷ് ചന്ദ്രൻ പണം വാങ്ങി കളിപ്പിച്ചുവെന്നാണ് കേസ്.ഇയാളുടെ തട്ടിപ്പിന് ഇരയായ അറയ്ക്കൽ ഗോപ വിലാസത്തിൽ വിജയാനന്ദ് അഞ്ചൽ പൊലീസിൽ നൽകിയ പരാതിയെത്തുടർന്ന് പ്രതിയെ പത്തനംതിട്ട കോടതിയിൽ നിന്നും പൊലീസ് എറ്റുവാങ്ങുകയായിരുന്നു.സമാനമായ കേസിൽ റിമാന്റിൽ കഴിയുകയായിരുന്നു രാജേഷ് ചന്ദ്രൻ .പത്തനംതിട്ട, കോന്നി, അഞ്ചൽ പത്തനാപുരം എന്നീ സ്റ്റേഷനുകളിലായി മറ്റ് ഒൻപത് കേസുകളിൽ ഇയാൾ പ്രതിയാണെന്നും വിശമമായ ചോദ്യം ചെയ്യലിന് ശേഷമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂവെന്നും പൊലീസ് അറിയിച്ചു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.