ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

പ്രകൃതിജീവന പാഠങ്ങളും തപാല്‍ പ്രദര്‍ശനവും


പ്രകൃതിജീവന പാഠങ്ങളും തപാല്‍ പ്രദര്‍ശനവുമൊരുക്കി വേറിട്ട ഗാന്ധിജയന്തി വാരാഘോഷ പരിപാടിക്ക് വേദിയായി കരുനാഗപ്പള്ളി ബോയ്‌സ് ഹൈസ്‌കൂള്‍. കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി കൗണ്‍സില്‍, സീനിയര്‍ ജേണലിസ്റ്റ് യൂണിയന്‍, കേരളാ സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ സഹകരണത്തോടെയാണ് പ്രകൃതിജീവന ക്യാമ്പ് സംഘടിപ്പിച്ചത്.
വേവിക്കാത്ത പ്രകൃതിജന്യ വസ്തുക്കള്‍ ഉപയോഗിച്ചുള്ള ഭക്ഷണമാണ് തയ്യാറാക്കിയത്. മോറിസ് പഴം തേങ്ങാപ്പാലൊഴിച്ച് അവലും ജൈവശര്‍ക്കരയും ചേര്‍ത്ത് മിക്‌സിയലടിച്ചപ്പോള്‍ തിളപ്പിക്കാത്ത പായസത്തിന്റെ വ്യത്യസ്തതയാണ് അനുഭവവേദ്യമായത്.
ജൈവകൃഷിയില്‍ വിളഞ്ഞ പച്ചക്കറികള്‍ ചേര്‍ത്ത വാഴക്കൂമ്പ്, മുരിങ്ങ തോരന്‍, പപ്പായ എരിശ്ശേരി, ജൈവഅരി ചോറ്, പച്ചടി, സംഭാരം എന്നിവയെല്ലാം ചേര്‍ത്ത് രുചികരമായ പ്രകൃതിസദ്യയും വിളമ്പി. പ്രകൃതിയിലേക്ക് മടങ്ങുക എന്ന ഗാന്ധിയന്‍ ദര്‍ശനം എങ്ങനെ ജീവിതത്തില്‍ അടയാളപ്പെടുത്താമെന്നുള്ള പരിശീലനവും നടത്തി.
മുളപ്പിച്ച ധാന്യങ്ങളും നിത്യേന ഒരു സ്പൂണ്‍ എള്ളും തേങ്ങാച്ചമ്മന്തിയും ശീലമാക്കിയാല്‍ ഒരുവിധ അസുഖങ്ങളൊന്നും ശല്യപ്പെടുത്തില്ലെന്നാണ് പ്രകൃതി ഭക്ഷണം ഒരുക്കിയ ഭഷജം പ്രസന്നകുമാര്‍ പറഞ്ഞത്. മുതിര കഴിച്ച് രോഗപ്രതിരോധ ശേഷി ഉയര്‍ത്താമെന്ന പാഠവും അദ്ദേഹം പകര്‍ന്നു നല്‍കി.
സ്‌കൂള്‍ വളപ്പില്‍ ഒരുക്കിയ തപാല്‍ പ്രദര്‍ശനം ഗാന്ധിജിയുടെ ജീവിതത്തിലേക്കുള്ള കാഴ്ചകളാണ് സമ്മാനിച്ചത്. ഗാന്ധിജിയുടെ ആഫ്രിക്കന്‍ ജീവിത മുഹൂര്‍ത്തങ്ങളും വിവിധ പ്രായങ്ങളിലെ ചിത്രങ്ങള്‍ പതിപ്പിച്ച തപാല്‍ കവറുകള്‍ ഉള്‍പ്പടെയുള്ളവയും ആകര്‍ഷണമായി. ഫിലാറ്റെലിസ്റ്റായ സി. ജി. പ്രദീപ് കുമാറാണ് പ്രദര്‍ശനം ഒരുക്കിയത്.
ഡോ. എന്‍. രാധാകൃഷ്ണന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയര്‍മാന്‍ പി. ചന്ദ്രശേഖരപിള്ള അധ്യക്ഷനായി. സീനിയര്‍ ജോണലിസ്റ്റ് യൂണിയന്‍ സംസ്ഥാന സെക്രട്ടറി കെ. രാജന്‍ബാബു ആമുഖ പ്രഭാഷണം നടത്തി. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി വി. വിജയകുമാര്‍, പ്രസിഡന്റ് പി. ബി. ശിവന്‍, സ്വാഗതസംഘം ചെയര്‍മാന്‍ വി. പി. ജയപ്രകാശ് മേനോന്‍, കെ., രാജേന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഡോ. കെ. ആര്‍. ജയകുമാര്‍ ക്ലാസെടുത്തു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.