''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..
''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ ഫ്‌ളാഗ് ഓഫ് ചെയ്തു തിരുപ്പതിയിലേക്ക് കൊല്ലം കശുവണ്ടി


തിരുപ്പതി ക്ഷേത്രത്തിലെ ലഡുവിന്റെ രുചിക്കൂട്ടായി ഇനി കൊല്ലത്തെ    കശുവണ്ടി വികസന കോര്‍പ്പറേഷന്റെ പരിപ്പും. കോര്‍പറേഷന്റെ 10 ടണ്‍ പരിപ്പാണ് കൊട്ടിയം ഫാക്ടറി വളപ്പില്‍ നിന്ന് അയച്ചത്. ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ ആദ്യ വാഹനം ഫ്‌ളാഗ് ഓഫ് ചെയ്തു.
ഉത്പന്ന വൈവിധ്യത്തോളം പ്രാധാന്യം നല്‍കിയാണ് കശുവണ്ടിക്ക് പുതിയ വിപണികള്‍ കണ്ടെത്തുന്നതെന്ന് മന്ത്രി പറഞ്ഞു. പരമാവധി തൊഴിലവസരവും നിലവാരവും ഉറപ്പാക്കിയാണ് വ്യവസായത്തെ പുരോഗതിയിലേക്ക് നയിക്കുന്നത് എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
മാര്‍ക്കറ്റ് ഫെഡ് വഴി ഓണക്കാലത്ത് 5.5 കോടി രൂപയുടെ വില്‍പ്പന നടത്തനായെന്ന് കശുവണ്ടി വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ എസ്. ജയമോഹന്‍ പറഞ്ഞു. ലുലു മാള്‍ ശൃംഖലയില്‍ സ്ഥിരം വിപണി അടുത്തു തന്നെ തുറക്കുമെന്നും അറിയിച്ചു.
കൂടുതല്‍ തൊഴില്‍ദിനങ്ങളെന്ന സര്‍ക്കാരിന്റെ ഉറപ്പ് പുതിയ വിപണികള്‍ കണ്ടെത്തുന്നതിലൂടെ സാധ്യമാകുന്നതിന്റെ ആഹ്ലാദാരവങ്ങളോടെയാണ് തൊഴിലാളികള്‍ ആദ്യലോഡ് യാത്രയാക്കാന്‍ ഒത്തുകൂടിയത്. ആകെ ലഭിച്ച 20 ടണ്‍ ഓര്‍ഡറിന്റെ രണ്ടാം ലോഡ്  ഈ  മാസം 17 ന് ഇവിടെ നിന്ന് അയക്കും.
കശുവണ്ടി വികസന കോര്‍പറേഷന്‍ എം. ഡി. രാജേഷ് രാമകൃഷ്ണന്‍, ബോര്‍ഡ് അംഗങ്ങളായ ജി. ബാബു, ആര്‍. സഹദേവന്‍, സജി ഡി. ആനന്ദ്, മാനേജര്‍മാരായ സി. പ്രസന്നകുമാരി, നിഷാന്ത് തുടങ്ങിയവര്‍ പങ്കെടുത്തു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.