*ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,*

വയോധികര്‍ക്ക് കിടക്കാന്‍ ഗ്രാമപഞ്ചായത്ത് വക പാഴ്തടി കരിവട്ടയുടെ കട്ടില്‍

വയോജനങ്ങൾക്ക് വിതരണം ചെയ്യാൻ വിളക്കുടി ഗ്രാമ പഞ്ചായത്ത് വയോജനങ്ങൾക്കായ് വാങ്ങിയ കട്ടിലുകൾ ഗുണനിലവാരമില്ലെന്ന പ്രതിഷേധത്തെത്തുടർന്ന് നിർത്തി വച്ചു..... 2018 - 19 ജനകീയാസൂത്രണ പദ്ധതിയിൽ 10 ലക്ഷം രൂപ മുടക്കി വാങ്ങിയ കട്ടിലുകളുടെ വിതരണം ആണ് നിർത്തി വെച്ചിരിക്കുന്നത് വിലകുറഞ്ഞ തടിയിൽ നിർമ്മിച്ച കട്ടിലുകളിൽ ചായം പൂശിയിരിക്കുകയാണ് എന്നാണ് പ്രധാന ആരോപണം. കോട്ടയത്തുള്ള സ്വകാര്യ ഏജൻസിയാണ് ടെൻഡർ പ്രകാരം കട്ടിലുകൾ വിളക്കുടി ഗ്രാമപഞ്ചായത്തിൽ എത്തിച്ചത് ....വിതരണ നടപടികൾ പുരോഗമിക്കുന്നതിനിടെ ആണ് ഭരണ-പ്രതിപക്ഷ അംഗങ്ങൾ നടത്തിയ പരിശോധനയിൽ കട്ടിലുകൾക്ക് ഗുണനിലവാരം ഇല്ലെന്ന് കണ്ടെത്തിയത് ...ഇത് വിതരണം ചെയ്താൽ ഗുണഭോക്താക്കൾക്ക് പ്രയോജനം ലഭിക്കില്ലെന്ന പ്രതിപക്ഷ അംഗങ്ങളുടെ ആരോപണത്തെ തുടർന്ന് വിതരണം നിർത്തിവയ്ക്കുകയായിരുന്നു . 3400 രൂപ നിരക്കിലാണ് കട്ടിൽ വാങ്ങിയത് .ഒരു വാർഡിൽ 12 ഗുണഭോക്താക്കൾക്ക് നൽകാനായി 20 വാർഡുകളിലായി 240 എണ്ണമാണ് എത്തിച്ചത്... കട്ടിലുകളിൽ പൂശിയിരുന്നു ചായം നീക്കിയപ്പോൾ ഗുണനിലവാരമില്ലാത്തതാണെന്ന് ബോധ്യപ്പെടുകയും തുടർന്ന് ഇളമ്പൽ മാർക്കറ്റിനുള്ളിലെ കാർഷിക വിപണന കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു എന്ന് ഗ്രാമ പഞ്ചായത്ത് അംഗം വി ആർ ജ്യോതികുമാർ പറഞ്ഞു
പട്ടികജാതി ഗുണഭോക്താക്കൾക്കായി കഴിഞ്ഞ സാമ്പത്തിക വർഷം വാങ്ങിയ കട്ടിലുകൾ ഗുണഭോക്താക്കൾ ഇല്ലാത്തതിനെ തുടർന്ന് വിതരണം ചെയ്യാനാകാതെ കെട്ടിക്കിടക്കുന്നുണ്ട് . ഇതിനുപിന്നാലെയാണ് ഗുണനിലവാരമില്ലാത്ത കട്ടില് വാങ്ങിയ പഞ്ചായത്ത് നടപടി വിവാദത്തിൽ ആയത് .കട്ടില് വാങ്ങിയതിൽ അഴിമതി ഉണ്ടെന്നു ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും പങ്ക് അന്വേഷിച്ച് കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു പ്രതിപക്ഷ അംഗങ്ങൾ ഉന്നത അധികൃതരെ സമീപിച്ചിരിക്കുകയാണ്... എന്നാൽ ഗുണനിലവാരം ഇല്ലെന്ന് കണ്ടെത്തിയതിനെത്തുടർന്ന് കട്ടിലുകൾ സ്വകാര്യ ഏജൻസികൾക്ക് തന്നെ മടക്കി നൽകും എന്നാണ് പഞ്ചായത്തിന്റെ ഭാഗത്തു നിന്നുള്ള വിശദീകരണം
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.